തിങ്കളാഴ്‌ച, നവംബർ 26, 2012

പാശ്ചാത്യവല്ക്കരിക്കെപ്പെടുന്ന സാംസ്കാരം



മലയാളിയുടെ പാശ്ചാത്യ ചിന്തകള്‍ വീടുകളില്‍ കയറി ഇറങ്ങുന്ബോള്‍ ആധുനിക സജ്ജീകരണങ്ങള്‍ ഓരോ വീടിന്‍റെയും മുഖച്ചായ മാറ്റുന്നു. അവിടെ പടിയിറങ്ങിപോകുന്നത് ഭാര്യയുടെ കൊച്ചു വര്‍ത്തമാനങ്ങളും , അയല്‍ക്കാരുമായുള്ള ചങ്ങാത്തവും, പീടീക തിണ്ണയിലെ നേരംപോക്കുകളും, കളി മൈതാനവും, ഒരു പിടി നാട്ടു കാര്യവും, കംബ്യുട്ടറും, ടി.വിയും,മൊബൈല് ഫോണും,ട്രേഡ് മില്ലും പൂര്ണ്ണമായി പാശ്ചാത്യ ചിന്തകളിലൂടെ കടന്നു പോകുന്നു. അദ്ധ്യാനിക്കാതെ കാഷുണ്ടാക്കാം, വിയര്ക്കാതെ എങ്ങിനെ കളിക്കാം അങ്ങിനെ പോകുന്നു മടിയനായ മലയാളിയുടെ സങ്കല്പങ്ങള്.

വിവരസാങ്കേതികതയുടെ ഉദാത്തമായ അതിരവരന്പുകളെ ചേദിക്കുന്പോള് സാംസ്കാരിക കേരളം അധപതിക്കുമോ. ഒരു മൊബൈല് ഫോണുപോലും ഇല്ലാത്ത വ്യക്തികള് മലയാള മണ്ണില് വിരലിലണ്ണാവുന്നവര് മാത്രം. അതിഥി സല്കാരങ്ങള് പഴജന് കോലങ്ങളായി പൂമുഖത്ത് നിന്ന് എടുത്തറിയപ്പെട്ടു. മൊബൈല് ഫോണിനറെ അതിപ്രസരണം പോക്കുവരവകളെ ചരിത്ര ശേഷിപ്പുകളാക്കി.
വീട്ടിലെത്തുന്ന അതിഥിക്ക് സമയമേര്പ്പെടുത്തിയ ആധുനിക പെണ്-വര്ഗ്ഗത്തിന്റെ സീരിയല് ഭ്രമം കൊണ്ട് മണ്ചട്ടിയുടെ കറിയുടെ മണം ഫ്രിഡ്ജിലെ പഴകിയ ഭക്ഷണത്തിലേക്ക് മാറി. സാമൂഹിക ചുറ്റുപാടിലെ സാമൂഹിക ജിവിയെ ഒറ്റപ്പെടുത്തിയതാര്, കൂട്ടുകുടുംബ വ്യവസ്ഥിതയിലും ഒറ്റപ്പെട്ടുപോയ ജന്മങ്ങള്, സമൂഹത്തില് ബി.ടെക്......മൈക്രോസോഫ്റ്റ് ജീവികള് ജന്മമടുക്കുന്പോള് നഷ്ടമാകുന്നത് തുറന്ന സംസാരങ്ങള് , കംബ്യുട്ടറിന് മുന്നില് ജീവീതം ഹോമിക്കപ്പെടുന്ന ഭാര്യയും ഭര്ത്താവും.ഭാര്യയുടെ കാമ ദാഹത്തെ കംബ്യുട്ടറ് ചിപ്പിലൂടെ അടിച്ചമര്ത്തുന്ന യുവ സമൂഹം. തന്റെ കുട്ടികളെ ഒരു നോക്കു കാണാന് ലീവെടുത്ത് സ്നേഹിക്കുന്ന ആധുനിക കൂട്ടുകുടുംബം. കൊച്ചു വീട്ടു വീഴ്ചകളുടെയും സോറി പറച്ചിലിന്റെയും സംഗമ വേദിയായി മാറിയിരുന്ന കളി മൈതാനങ്ങള് കോണ്ക്രീറ്റ് കെട്ടിടങ്ങളായി മാറിയതിനു പുറമെ പാല് പുഞ്ചിരിയുടെ കളിത്തൊട്ടിലുകളും കംബ്യുട്ടറ് ഗെയിമുകള്ക്ക് വഴിമാറി.


പുതിയ നാട്ടു വാര്ത്തകളുടെ ഉറവിടമായിരുന്ന കുളങ്ങളും, തോടുകളും അലക്ഷ്യമായി ഒഴുകുന്നു. വിവരസാങ്കേതിക വിദ്യയുടെ വിരല്തുന്പില് ഒഴിഞ്ഞുമാറിയ ഏഷണിയും പരദൂഷണവും സമൂഹത്തെ നന്മയിലേക്ക് നയിച്ചോ?.സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം യുവസമൂഹത്തെ അക്ഷരാര്ത്ഥത്തില് മൂന്നോട്ട് നയിക്കുന്നു,.
“കാലം മാറി.......കഥാ മാറി......” ലേഖകന് ഇപ്പോഴും ആ പഴയ കമ്മ്യൂണിസ്റ്റാണെന്ന് നിങ്ങള് വിചാരിക്കുന്നുണ്ടാകും..നമ്മുടെ സംസ്കാരത്തെ മറ്റുള്ളവര്ക്ക് മുന്നില് എന്തിന് അടിയറവ് വെക്കണം. ഏതെങ്കിലും പാശ്ചാത്യര് അവരുടെ സംസ്കാരം പിന്തുടരുകയല്ലാതെ വേറെ രാജ്യങ്ങളുടെ സാംസ്കാരത്തിന് പിന്നാലെ പോയിട്ടുണ്ടോ? വിവര സാങ്കേതികതയുടെ മുന്നേറ്റത്തിനനുസരിച്ച് നമ്മളും ഒരു പിടി മുന്നേറണം എന്നത് ശരി തന്നെ പക്ഷെ അത് നമ്മുടെ മൊത്തത്തിലുള്ള മാറ്റത്തിലേക്ക് വഴമാറുന്പോഴാണ് നാം ഭയപ്പെടേണ്ടത്.


വികസനത്തിന്റെ പേരു പറഞ്ഞ് പാവപ്പെട്ടവന്റെ വയറ്റിലേക്ക് പാശ്ചാത്യന്റെ കുന്തം തിരികി കയറ്റുന്ന രാഷ്ട്രീയ ചെകുത്താന്മാര്ക്ക് മുന്നിലാണ് നമ്മളിരിക്കുന്നത്.വിലക്കയറ്റത്തിനധീതമായി വകസനോത്കമായ കാര്യങ്ങള് സമൂഹത്തിലേക്ക് എത്തുകയും അത് മൊത്തത്തിലുള്ള ഒരു വില വര്ദ്ധനവ് എല്ലാ മേഖലകളിലും ഉണ്ടാവുക വഴി നല്ല സാബത്തിക ഭദ്രത കൈവരും എന്നത് പച്ചയായ ഏഥാര്ത്ഥ്യമാണെങ്കിലും ഗള്ഫുകാരന്റെ മനസ്സില് വില വര്ദ്ധനവ് ഒരു തീക്കനലായി അവശേഷിക്കും...നാട്ടില് വില വര്ദ്ധിക്കുന്നതിനനുസരിച്ച് റിയാല് ശബളത്തിന് ഏതൊരു കുലുക്കമില്ലാത്തത് മാനസികമായി ഏത് പ്രവാസിയായും തളര്ത്തും. മകന്റേയൊ, ഭാര്യയുടേയൊ ആവശ്യങ്ങള്ക്ക് മന്നില് തലകുനിക്കാതെ കടം വാങ്ങിയെങ്കലും സന്തോഷിപ്പിക്കുന്പോള് മറക്കാതെ പോകുന്ന നമ്മുടെ നല്ല സാംസ്കാരത്തെ ഇല്ലാതാക്കുന്നതിന് പുറമെ ആവശ്യമായി വരുന്ന സന്തോഷത്തിന്റെ വാതില് എന്നെന്നേക്കുമായി കൊട്ടി അടക്കപ്പെടുന്നില്ലെ......

വാല്ക്കഷ്ണം: ക്ഷമിക്കണം.. ഫോണ്ടിന്റെ ലഭ്യതക്കുറവ് നിങ്ങളുടെ വായനയെ അലോസരപ്പെടുത്തുന്നുവെങ്കിലും അഭിപ്രായം എഴുതാന് മറക്കരുത്.

ഞായറാഴ്‌ച, നവംബർ 25, 2012

!!"ഗാസയെ വ്യഭിചരിച്ച മലയാളിക്കുട്ടി"!!




"എണീക്കടാ"..ടാ..."എണീക്ക്..എണീക്കടാ."എണീക്ക്.".എണീക്കടാ.".എണീക്ക്"

എണീക്കില്ലടീ..എണീക്കില്ല....ഇവളെകൊണ്ട് ഞാന് തോറ്റു...ഒരു അഞ്ച് മിനുട്ട് കൂടി ഉറങ്ങെട്ടെ അലാരമോളെ...
അലാരത്തിന്റെ കിളി നാദം,,എല്ലാ എന്താണ് ഇന്നെലെ കണ്ടത്...ഒരു വെടിയും പുകയൊക്കെ..., മനസ്സ് നിയന്ത്രിക്കാന് പറ്റുന്നില്ല...കൂടെ ചെറിയ ഒരു തേങ്ങലും... സോഷ്യല് മീഡിയകളിലും വാര്ത്തികളിലും നിറഞ്ഞു നില്ക്കുന്ന പിഞ്ചോമനകളുടെ ശിരസ്സറ്റ ശരീരം കാണുബോള് അവരോട് എന്തന്നില്ലാത്ത സഹാനുഭൂതി എല്ലാരും പൊലെ എനിക്കും അത് ഇന്നെലെ എന്റെ സ്വപനത്തിലും കടന്നുകൂടി.

അതെങ്ങെനയാ....ഫെയ്സ്ബുക്ക് ഉറങ്ങുന്നതിന് അരമണിക്കൂര് മുബെങ്കിലും ഒാഫാക്കി വെക്കണമെന്ന് സുക്കര്ബര്ഗിന്റെ വാപ്പ പറഞ്ഞതായി ഒരു ഒാര്മ്മ.
ഹൊ, എന്തൊരു തണുപ്പാ...നിങ്ങള്ക്കുണ്ടൊ...തണുപ്പ്, ഇപ്പോള് രണ്ട് ദിവസമായിട്ട് ഇങ്ങെനെയാ...ഈ പുതപ്പിന്റെ ഒരു കാര്യം....കാലിലേക്കെത്തുന്പോല് തലയിലേക്കിത്തില്ല, തലയിലേക്കത്തുന്പോള് കാലിലേക്കത്തൂല...ഇനി ഞാന് നീളംവെച്ചതാണൊ അതൊ പുതപ്പിന് നീളം കുറഞ്ഞതാണൊ...എത്രയാലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല.. ഉണക്ക കുബ്ലൂസും അതിന്റെ മേലെ 3 ദിവസം മുബെത്തെ കറിയും ഒഴിച്ചു കിടന്നപ്പെളെ ഒാര്ത്തതാ നാളെ എണീല്കാന് കഴിയില്ലാന്ന്,,എന്റമ്മൊ എന്തോരു കാളലാ പളളന്റെ ഉളളിലൂടെ.....
ഇന്ന് ഒാഫീസ് പോകണൊ...പൊകണ്ടെ...പോയാല് നല്ലത്...ആ ഫലസ്തീനി കാക്കാന്റെ തെറിയും കേട്ട് ഫെയ്സ്ബുക്കില് കണ്ട അലവലാതികളും പോസ്റ്റു ചെയ്യുന്ന വിവരക്കേടും നോക്കി ഫാറൂഖിന്റെ ചായയും മോന്തി അങ്ങിനെ ഇരിക്കാം. അല്ലെങ്കില് പിന്നെ അരയില് നിന്ന് കീഞ്ഞു പോയ മുണ്ട് എങ്ങിനെയങ്കിലും കെട്ടിവരിഞ്ഞ് ഒന്നു കൂടി ആഞ്ഞൊന്നുറങ്ങാം...ഒരു 10-12 മണിവരെ....ഇപ്പൊള് രണ്ട് ദിവസായി ഉറങ്ങാന് പേടിയാ....വല്ല ഇസ്റായീല്കാര് ഈ വെളുത്ത മോന്ത കണ്ടിട്ട് ഗാസ കുട്ടിയാന്ന് പറഞ്ഞ് ബോബിട്ടാലൊ.........ഉറക്കത്തിലെ......ഈ സ്വപ്നത്തിലാ പ്രശ്നം....വല്ലാതെ വെടിവെപ്പായാല് അറിയാതെ ബെഡ് നനഞ്ഞു പോവും.....യേയ് എന്റെ കാര്യല്ലാ പറഞ്ഞത് അപ്പുറത്ത് കിടക്കുന്ന അണ്ണന്റെ കാര്യാ,,,,,,പുളളി സ്വപ്നത്തില് ബീമാനം കയറി പോലും....ഇറങ്ങാനായപ്പൊള് പുളളി ബാത്ത്റൂമിലെത്തി ഒടുക്കം അവിടെ തന്നെ കിടന്നുറങ്ങി.. ഈ പ്രവാസിയായെ പിന്നെ നല്ല രസാ....ചിരിച്ച് ചിരിച്ച് മരിക്കും...ചിലപ്പൊള് ചിരിച്ച് ഭാര്യയുടെ ഫോണ് വന്നാല് കരച്ചിലാവും.....

വയറും വേദനാവുന്നുണ്ട് ബാത്ത് റൂമില് പെട്ടന്ന് പോവും വേണം...ഒടുക്കത്തെ ക്യൂ വെല്ലെ ബാത്ത് റൂമിന്റെ മുന്നില്...ബീവറേജ് ഷോപ്പിന്റെ മുന്നിലുങ്കൂടി ഉണ്ടാവില്ല ഇത്തിയാദി ലൈന്..ഞാന് മനസ്സില് പിറുപിറുത്തു..... എന്താ പുറത്ത് ഒരു ശബ്ദം,,,നേക്കിയപ്പോള് നല്ല മഴ....സൌദി അറേബ്യയില് മഴയൊ...അതും റിയാദില്..വാതില് പൊളിതുറന്ന് പുറത്തിറങ്ങിയപ്പോള് ഒരു ഗാനം തമിഴ് സ്റ്റൈലില്..."അവന് വെളളം ഇന്നെലെ രാത്രി പിടിച്ചു വെച്ചു അവന് വെളളം മുക്കി കൊണ്ടുവരണ്ടാ"...അത് പാട്ടിലൂടെ അണ്ണന്പുളളി നാട്ടാരെ അറിയിക്കുകയാണ്,....അപ്പോഴാണ് പൈപ്പില് വെളളമില്ലാത്ത കാര്യം ഞാനറിയുന്നത്. അറിഞ്ഞതും ബെഡിലേക്കോടി നീളമില്ലാത്ത ബ്ലാങ്കറ്റ് മേത്തിട്ടു ഒന്നുകൂടി...പിന്നെ ഒാര്ത്തു വേണ്ട...ഇത് പോലെ നാളെയും ചിലപ്പോള് വെള്ളമില്ലാണ്ടാവും. എന്ത് വെള്ളമില്ലെങ്കിലും കുളിക്കാതെയങ്കിലും ഒാഫീസില് പോവായിരുന്നു...ഒരു പെണ്കുട്ടിയങ്കിലും കബനിയിലുണ്ടായങ്കില് ഇത് ചെരട്ടക്ക് പെയിന്റെടിച്ച പോലോത്ത മോന്തയായിട്ട് കുറെ ബാംഗാളികള്....പിന്നെ ഒന്നും അറിയില്ലെങ്കിലും എല്ലാം ഞമ്മക്കറിയാം എന്ന മട്ടില് ഇരിക്കുന്ന കുറെ കൂതറ മിസ്-രികളും.

ഒരു വിധം സ്പ്രിംഗ് പോലോത്ത പാന്റ് വലിച്ചു കേറ്റി...ഷെഡിക്ക് മുകളില് ഷര്ട്ടും വലിച്ചിട്ടു ഒരൊറ്റ ഒാട്ടം ബസ്സിലേക്ക്.....ഫെസ്റ്റ് സീറ്റില് തന്നെ...ആദ്യ സീറ്റികിട്ടിയല്ലെങ്കില് അവിടെ ഡോറില് നില്ക്കും....ബേക്കിലേക്ക് പോകാതിരിക്കുന്നതാ നല്ലത്...ആഴ്ചയില് ഒരിക്കള് കുളിക്കുന്ന യു,പിക്കാരനും മാസത്തിലൊരിക്കല് കുളിക്കുന്ന ബംഗാളിക്കിടയില് ഇരിന്നാല് പുകില് പറയണൊ...വല്ല ഫ്ലൈറ്റ് ഒാടിക്കുന്ന പോലെയാണ് ബസ് ഒാടിക്കുന്നത്...ഡ്രൈവിംഗ് കണ്ടാല് ഈ അടുത്ത കാലൊത്തൊന്നും ഫാക്ടറിയില് എത്തില്ല....അപ്പോഴാണ് ഞാന് ഒരു കാര്യം ഒാര്ത്തത് ഞങ്ങളെല്ലാവരും കൂടി ഈ ബസ്സില് ഹജ്ജിന് പോവാന് തീരുമാനിച്ചിരുന്നു..ആരൊ പറഞ്ഞു...നിങ്ങള് ഈ ഡ്രൈവറുമായിട്ടാണ് പോകുന്നതെങ്കില് ഈ ഹജ്ജിനെത്തൂല..അടുത്ത ഹജ്ജിനെ എത്തുളളൂന്ന്...

ഉം....ഏതായാലും ഒരു വിധം ഫാക്ടറിയിലെത്തി...കണ്ണട ഗ്ലാസ്സൊന്ന് ഊതി വീണ്ടും വെച്ച്, കയ്യ് ഒന്ന് പേന്റിനുള്ളിലേക്കിട്ട് വരി നില്ക്കാതെ പഞ്ച് ചെയ്തു...എന്റെ സ്ഥിരം പരിപാടി...ഇങ്ങൊനെയൊക്കെ ചെയ്താല് ബംഗാളികള് നമ്മളെ വലിയ സംഭവമാക്കും...സ്റ്റാഫുകള്ക്ക് പഞ്ചിന് വരിനില്ക്കണ്ടാ...കബനി പറഞ്ഞതല്ല നമ്മള് പാസ്സാക്കിയതാ...ഇനി ഏതെങ്കിലു ബംഗാളി എന്തെങ്കിലും പറഞ്ഞാല് ചിരിച്ചു കൊണ്ട് ഞാന് ക്യാവസ്ത...കമാണസ്സു..എന്ന് പറയും അപ്പോള് പ്രശ്നമില്ല...

ചെ..ചെ....കാര്-പോര്ച്ചില് വണ്ടിയുണ്ട്,,,,,, ഇന്ന് ആ മടയന് നേരെത്തെ എത്തിയിട്ടുണ്ട്. മുദീറായാല് ഇങ്ങെനെ തന്നെ വേണം..കോഴി കൂവുന്പോള് എത്തും...എന്നൂല്യാട്ടോ... ശബളം എണ്ണിവാങ്ങുന്നതിലുളള ഷുശ്കാന്തി.മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലുമുളള ദിവസങ്ങളില് മാത്രം...അല്ലാത്ത ദിവസം..ഒരു 10-12 മണി.... ഈ നേരം വൈകിവരുന്നത് വല്ല ഏഷ്യക്കാരനുമായാല് 5 മിനുട്ട് വൈകിയാല് കട്ടാക്കുന്ന ടീമാ...അവന്മാര്ക്ക് എന്തുമാവാലൊ...നമ്മക്കൊന്നും പറ്റൂല. മനസ്സില് പിറുപിറുത്ത് കൊണ്ട് പുറത്തേക്കിറങ്ങി മൊബൈലൊടുത്ത് ഭാര്യക്ക് രണ്ട് തെറിയും പാസ്സാക്കി അവന് നേരെത്തെ വന്നതിലുള്ള അരിശം തീര്ത്തു നേരെ ഒാഫീസിലേക്ക് പോയി.



കസാലയില് അടങ്ങാത്ത ചന്തിയും, ഡബര് പന്തിന്മേല് ചാക്കുന്നൂല് ചുറ്റിയ മാതിരി പളളന്മേല് ബെല്റ്റ് വലിഞ്ഞുകെട്ടിവെച്ച് ഇരിക്കണത് കണ്ടാല് സൌദി അറേബ്യ അവന്റെ വാപ്പാന്റൊന്നും ഞമ്മളൊക്കെ അവന്റെ ഞാഞൂലുമാന്നാ...സൌദികള്ക്കുപോലുമില്ലാ ഇങ്ങെനെ ഇളക്കം...ഇവന്റെയൊക്കെ സ്വഭാവം വെച്ചുനോക്കുകയാണെങ്കില് അഞ്ചിന്റെ പൈസ ആ ഫലസ്തീനിലെ കുട്ടികള്ക്ക് കൊടുക്കാന് തോന്നൂല...അഹങ്കാരത്തിന്റെ അവസാനം ഒരു വാക്കുണ്ടെങ്കില് അത് ഫലസ്തീനിക്കാരാണൊ...എന്ന് ചോദിച്ചാല് പറഞ്ഞുപോകും..
സ്വഭാവം വെച്ചു നോക്കുകയാണങ്കില് ഒന്ന് പൊട്ടിച്ച് പോവും. ഇസ്റേയേല് കാര് വെറുതെല്ല ഇവന്മാരെ...ഇങ്ങെനെ ,ചെയ്യുന്നത്.....



ഞാന് ഒന്നും പറയുന്നില്ലെ,,,ഇനി ഞാന് എന്തെങ്കലും പറഞ്ഞ് പൊല്ലാപ്പിനില്ലെ.......
അവരുടെ സ്വഭാവം മാറ്റിമറിച്ചത് ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള് കൊണ്ടാണെന്ന് എന്റെ സഹ പ്രവര്ത്തകന് പറഞ്ഞു...ഈ സ്വഭാവത്തിലെ അവര്ക്ക് അവിടെ പിടിച്ചു നില്ക്കാന് കഴിയുകയുളളൂ പോലും...എന്തായാലും പുലിവാല് ഞമ്മക്ക് തന്നെ...ചാരിയാല് ചാരിയവനെ മണക്കുമെന്നൊരു ചൊല്ലുണ്ട്.....നമ്മുടെ സ്വഭാവത്തിലെന്തൊ മാറ്റമുണ്ടോ......ഉണ്ടോ.....ഇല്ലായിരിക്കണം....
കലികാലം എല്ലാതെന്ത് പറയാന്,,,,എന്തായാലും ഫലസ്തീനി എന്നും ഫലസ്തീനിതന്നെയായിരിക്കും.....

നിങ്ങളുടെ ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ..
ഒരു പാട് ആലോചിച്ചു ഇത് എഴുതണൊ,വേണ്ടയൊ, ഇന്നെലെയുടെ ആ സ്വപ്നം എന്നെ ഇത് എഴുതാന് പ്രേരിപ്പിച്ചു.




വ്യാഴാഴ്‌ച, നവംബർ 15, 2012

!!!"ഫെയ്സ്ബുക്കും കട്ടന്-ചായയും പിന്നെ ഒരു എയര് ഇന്ത്യയും"!!!




ഞാന് നാളെ ഗള്ഫിപ്പോവാട്ടോ....ശുക്കൂറെ ..എന്താ അന്ത്രുക്ക ഇത്ര പെട്ടെന്ന് പോവണത്......വിസ ശരിയായപ്പം അങ്ങ് പോവന്യേ........ഈ വയസ്സാന് കാലത്ത് ഇത് വേണോ...അല്ല ശുക്കൂറെ അനക്ക് ഗള്്പ്പുക്കെന്നും പോവണ്ടേ.........ഇജ് പെണ്ണുങ്ങെളേയും കെട്ടിപ്പിടിച്ചു കിടന്നോ....അതൊരു സുഖം വേറെ തന്നെയാ അന്ത്രുക്ക..അല്ല അന്ത്രൂക്ക നിങ്ങള് പോണത് എയര് ഇന്ത്യക്ക് തന്നെയല്ലെ..അതെടാ...ഉം നല്ല കോളായി എത്തിയാല് എത്തി...അതൂല്ല ഇങ്ങള് മിക്കവാറും ഏതെങ്കിലും ഉഗാണ്ടയില് എറങ്ങൂന്നാ തൊന്നുണത്. നീ നീ എന്താ ശുക്കൂറെ നന്നാവാത്തെ. നിന്നോട് വര്ത്താനം പറഞ്ഞിരുന്നാല് നേരം വെളുക്കും. കൂറെ ആളുകളെ കാണാനുണ്ട് ഊം ഞാന് പോവാ..

നമുക്ക് മഹ്ശറയില് വെച്ച് കാണാം അന്ത്രുക്ക.......എടാ പഹയാ ഈ ബോഡി പണ്ടെത്തെ കപ്പയും മീനിന്റേയുമാ........അല്ലാതെ നിന്റെ ഒണക്ക ഫാസ്റ്റ് ഫുഡല്ല. കുട്ട്യാളെ ഒാരാ പുകിലുകള് ഒരു കബ്യൂട്ടറും ഒരു കട്ടന്ചായയും. പണ്ടൊക്കെ ഒരു കട്ടന് ചായയും നുറുക്കും കഴിച്ചാല് കമമ്യൂണിസ്റ്റായി ഇന്നിപ്പോള് അതല്ലല്ലൊ. ഒരു കട്ടന് ചായയും ഒരു കബ്യൂട്ടറുമുണ്ടങ്കില് അവന് ഫെയ്സ്ബുക്കിലുണ്ടെന്നാണ്, ഹൊ,,ആലോചിച്ച് സമയം പോയതറിഞ്ഞില്ല.. വീട്ടിലാരും കാണുന്നില്ലല്ലോ...കദീസാ...എടി കദീസാ..ഇവള് എവിടെപോയികിടക്ക്യാ...ഞാന് പോയിട്ട ഇവക്ക് സുഖമായി ഉറങ്ങാലൊ,,കദീസാാാ.....
ആ..ആ..ഞാന് ഇവിടെണ്ട്..വിളിച്ച് കാറണ്ട..
നീ അവിടെ എന്ത്എടുക്കേനി..ഞാന് ഇവിടെണ്ടേനി..ഊം...നേരെത്തെ കിടാക്കാം...നാളെ രാവിലെ പോകാനുള്ളതല്ലെ..പെട്ടിയൊക്കെ എടുത്തു വച്ചൊ...ഉം..നോക്കിന്ന്...അച്ചാറും,, എറച്ചി പൊരിച്ചതും..വര്ത്തായ്ക്കിം ഒക്കെ എടുത്ത് വെച്ച്ക്ക്ണ്..പിന്നെ 3 കണ്ടം തുണീണ്ട്..അതെന്തിനാ കദീസാ തുണി..ഇനി എങ്ങാനും മയ്യത്തായാലൊന്ന് വിചാരിച്ചിട്ടാ,,,എയര് ഇന്ത്യക്കാ പോണത് മനുഷ്യാ..അതുകൊണ്ടാ

എനിക്കിപ്പളാണ് കാര്യം മനസ്സിലായത്.. 3 മാസം മന്പ് നീ നിര്ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാ ഈ ബീമാനത്തില് പോവാന് വേണ്ടി...നീ എന്നെ കൊല്ലാന് വേണ്ടിയല്ലെ..ആ ബീമാനം തന്നെ ബുക്ക് ചെയ്തത്. (കദീസയുടെ മനസ്സില് ഒരു ലഡു പൊട്ടി..വിഷം കലര്ത്തി കൊടുത്താല് ആള്ക്കാര് അറിയും മറ്റെന്തെങ്കിലും ചെയ്താലും അറിയും ഇതിപ്പൊള് ആരറിയാനാ,,,മംഗലാപുരത്തെ പൊലെ ഒന്ന് വീണാലൊ,,,നമുക്ക് വേറൊരുത്തനെ കെട്ടാലൊ..എങ്ങിനെയുണ്ട് ഫുദ്ധി.)

അന്ത്രുക്കാ...പോവല്ലേ...അന്ത്രുക്കാാാ,,,,,,,,,എടീ.......നീ ഇങ്ങെനെ കരഞ്ഞാലോ.....ഞാന് അതെല്ല ഇക്കാ കരയണത്,,,എനിക്ക് ഇനി നിങ്ങളെ കാണാന് പറ്റൂലല്ലോ എന്നാലോജിച്ചിട്ടാ...


പേടിപ്പിക്കല്ലെ കദീസാ...എല്ലീം തന്നെ ആള്ക്കാരൊക്കപ്പാടെ പേടിപ്പിച്ചീണ്...ഞാനാ പണ്ടാറ വണ്ടി ബുക്ക് ചെയ്യാണ്ടായിരുന്നു, മരിച്ചാല് ഇന്ഷൂറന്സ് കൂടെ കീട്ടൂല..
ഞാന് രണ്ടുവര്ഷം കഴിഞ്ഞാല് വരില്ലേ.....എനിക്കിഞാരാ ഉണ്ടാവ്യാ കൂടെ കിടക്കാന്.................അതിന് നീ വിഷമിക്കേണ്ട,,,,,,നമ്മുടെ ശുക്കൂറിന്റെ മോനില്ലേ അവന് നിനക്ക് പേടിക്ക് നിന്നുതരും....നല്ല കാര്യം ,അവന് ഇപ്പോഴേ കാലുംകെയ്യും കാണി്ക്കുന്നുണ്ട്..............അവനോ.....ആ.....ഏഴു വയസ്സുള്ള ചെക്കനോ......നിങ്ങളു വിചാരിക്കുന്ന പോലെയൊന്നുമല്ല ഇപ്പോഴെത്തെ കുട്ടികള്......അവരുടെ കയ്യിലുള്ള മൊബൈലിലൊക്കെ ബ്ലൂ ഫിലിമാാാ.......കദീസാ എനിക്ക് പേടി അതൊന്നുമല്ല ഇങ്ങെനെ പോയാല് ഈ ലോകത്തിന്റെ അവസ്ഥ എന്താകും........ഇപ്പെതന്നെ പീഡനത്തിന്റെ സംസ്ഥാന സമ്മേളനാ നടക്കുന്നത്....അല്ല അന്ത്രുക്കാ നിങ്ങള് ഉറങ്ങുന്നില്ലേ....സമയത്രയായി...ആ............ രാവിലെ എട്ട് മണിക്കാ ഫ്ലൈറ്റ്. നിങ്ങള് ഈ ഫ്ലൈറ്റില് കയ്യും കാലൊന്നും ഇളക്കരുത്....എന്നിട്ട് വേണം ഈ പെണ്ണുങ്ങളൊക്കെ പീഡിപ്പിച്ചേ....എന്ന് വിളിച്ചുപറയാന്.....................നീ ഉണ്ടാകുന്പോള് എന്തിനാടീ...... വേറൊരു പെണ്ണ്..
അ..അ..ആ..എല്ലാവരും രാവിലെതന്നെ എത്തിയല്ലൊ...ആ ന്യൂസ് ഒന്ന് വച്ചെ...വല്ല ബീമാന വാര്ത്തൊയുമുണ്ടാവും...
“സൌദിയിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളും വൈകിയേ പറക്കു"
എല്ലാ ബീമാനങ്ങൊളെന്നും പറയണ്ട എയര് ഇന്ത്യാ എന്നു പറ..
ഏയ് ...............മുസ്ലിയാരെ ഇത് ഈ ടിവിക്കാര്ക്ക് പിശകു പറ്റിയതാ........അല്ല മോല്യാരേ...


നമ്മുടെ ഫെയ്സ്ബുക്ക് പിള്ളേരില്ലെ അവര് ഇന്നെലെ വയലാര് രവിക്ക് ഷവര്മ വാങ്ങി കൊടുത്തു...ആ പഹയന് അത് കഴിച്ച് വയറ്റിന്ന് പോക്കാ...ഹോസ്പിറ്റലില് അഡ്മിറ്റാ....
അത് പ്രമാണിച്ചാ ബീമാനം വൈകുന്നത്..അതെന്താ അങ്ങിനെ...ഒന്നും പറയണ്ട അന്ത്രൂ..എയര് ഇന്ത്യയിലെ ഫ്ലൈറ്റില് നിന്ന് കഴിച്ചാണ് നമ്മുടെ രവി പിള്ള പറയണത്, അപ്പൊ,മൊല്യാരെ രവി ഹാജിയും എയര് ഇന്ത്യയെകുറിച്ച്റിഞ്ഞു. ഷുക്കൂറെ ഇവനൊന്നും ഇത് കിട്ടിയാല് പോരെ ഇവനൊയൊക്കെ...പറയിണില്ല ഞാന്,,,സംസാരിച്ചിരിക്കാന് സമയില്ലാ നമുക്കിറങ്ങാം......കരയല്ലേ...........കദീസാാാ..............(ഞമ്മക്കെല്ലെ അറിയൂ...അവളുടേത് കള്ള കരച്ചിലാണെന്ന്)........,നടക്കീന്ന്,,ഇജ് പോരിണില്ലെ ഷുക്കൂറെ എയര്പോര്ട്ട്ക്ക്..ഇല്ല...അന്ത്രൂക്ക..(ഷുക്കൂര്: എനിക്കാവില്ല അവിടെ കാത്ത് കെട്ടി കിടക്കാന്,,ബീമാനം വൈകും ഉറപ്പാ)

“സൌദിയിലേക്കു പോകുന്ന എല്ലാ യാത്രക്കാരും ബോഡിംഗ് പാസ്സ് എടുത്ത് ഫ്ലൈറ്റിന്റെ അടുത്തേക്ക് പോവുക”

(തുടരും)

വെള്ളിയാഴ്‌ച, നവംബർ 09, 2012

നിങ്ങള് കണ്ടുവോ!!! ആ പഴയ ചങ്ങായിയെ....?



ജീവിതത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്പോള് പല മുഖങ്ങളും നമ്മുടെ മനസ്സിലേക്ക് കയറിവന്നേക്കാം...അതില് മറക്കാനാവാത്ത മുഹൂര്ത്തങ്ങളും വേദനിമുളവാക്കുന്ന സന്ദര്ഭങ്ങളും.....മനസ്സില് മിന്നിമറയുന്പോള്......ഇതെല്ലാം എവിടെയങ്കിലും ഇറക്കിവെക്കണം എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എല്ലാ പ്രശ്നങ്ങളും എല്ലാവരോടും പറയണമെന്നില്ല......ഭാര്യയോട് പറയേണ്ടത് ഭാര്യയോടും.....ഉമ്മയോട് പറയേണ്ടത് ഉമ്മയോടും പറയുന്പോല് നമുക്ക് എല്ലാം തുറന്ന് പറയാന് സുഹൃത്തുക്കള് അല്ലെങ്കില് ഒരു സുഹൃത്ത് അനിവാര്യമാകുന്നു. കാണുന്ന എല്ലാവരോടും കുശലം പറയുന്പോള് എല്ലാവരും അറിയുന്നവനും എല്ലാവരേയും അറിയുന്നവനും ആയിരിക്കാം...പക്ഷേ നഷ്ടമാകുന്നത് ഒരു അടുത്ത സുഹൃത്തുക്കളായിരിക്കും. സുഹൃത്തുക്കെളെ തെരെഞ്ഞെടുക്കുന്പോള് ശ്രദ്ധിച്ചില്ലെങ്കില് പല അപകടങ്ങളിലേക്കും നമ്മെ അത് ചെന്നെത്തിക്കും. പല കാലങ്ങളില് പല സുഹൃത്തുക്കള് നമ്മളെ തേടിവരും...അത് ചിലപ്പോള് നമ്മുടെ വീടിന്റെ അടുത്തുള്ള നമ്മുടെ കളിക്കൂട്ടുകാരനായിരിക്കാം, നമ്മുടെ ക്ലാസ് മീറ്റായിരിക്കാം...അല്ലെങ്കില് ജോലി സ്ഥലെത്തെ കൂട്ടുകാരനായിരിക്കാം ......ഇതില് നമ്മുടെ കളിക്കൂട്ടുകാരനൊഴിച്ച് ഭാക്കിയുള്ളതെല്ലാം ഒരു താത്കാലിക കൂട്ടുകാരായിരിക്കും. ഇവര് നമ്മുടെ വീടിനെകുറിച്ച്,,,നാട്ടുകാരെ കുറിച്ച് നല്ല ബോധ്യമുള്ളവരായതുകൊണ്ട് കണ്ടറിഞ്ഞ് നമ്മുടെ സുഖ: ദുഖങ്ങളില് പങ്കാളിയാകുന്നവരായിരിക്കും...നമ്മുടെ ജീവിത വിജയങ്ങളുടെ മുഖ്യ പങ്കും പലപ്പോഴും സുഹൃത്തുക്കളാകാറുണ്ട്. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാന് നമ്മുടെ സുഹ-ത്തുക്കള്ക്ക് കഴിയും.


ഒരാളെ കണ്ടുമുട്ടുന്പോള് തന്നെ അയാളെ നമ്മുടെ മനസ്സില് പ്രതിഷ്ഠിച്ച് നമ്മുടെ മനസ്സിന്റെ വാതായനങ്ങള് അവരുടെ മുന്പില് തുറക്കുന്പോള് നമുക്ക് നഷ്ടമാകുന്നത് സമൂഹത്തിലുള്ള നമ്മുടെ സ്ഥാനവും,,മാനവും..അവരുടെ ചൂഷണത്തില് ഇരയാകേണ്ടി വരുന്ന നമ്മുടെ തുറന്ന മനസ്സിനെ പഴിച്ചിട്ട് കാര്യമില്ല. സുഹൃത്തില്ലാത്തവര് സമൂഹത്തില് ഒറ്റപ്പെടുന്നുണ്ടെങ്കലും അവര് അവരുടെ മനസ്സ് തുറക്കുന്നത് ജീവിത പങ്കാളിയുടെ അടുത്തായിരിക്കും..ഒരേ മനസ്സുള്ളവര് തമ്മിലുള്ള ബന്ഡമാണ് യഥാര്ത്ഥ സുഹൃത്ത് ബന്ധം എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് നാം സമൂഹത്തില് കണ്ടുവരുന്ന പല ആത്മഹത്യകളും വരല് ചൂണ്ടുന്നത്. കാരണം ഒരേ മനസ്സുണ്ടാവുന്പോള് അവിടെ പരിഹാരങ്ങള് ഉണ്ടാവുന്നില്ല....ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്ത് ക്ഷമിക്കുന്നവനായിരിക്കണം. ക്ഷമിക്കാവുന്ന രീതിയിലുള്ള പ്രവര്ത്തനമോ, വാക്കോ രണ്ടു പേരില് നിന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ഒാട്ടോഗ്രാഫില് എഴുതിച്ചേര്ത്ത വരികളിലൂടെ കണ്ണോടിക്കുന്പോള് നമ്മുടെ ആ ക്ലാസ് മീറ്റിനെ ഒന്നു കാണണമെന്നു തോന്നുന്പോള് കൂട്ടം, ഫെയ്സ് ബുക്ക്, ടിറ്റര്, ഒാര്ക്കൂട്ട് പോലോത്ത സൈറ്റുകള് നമ്മുടെ സുഹൃത്ത് ബന്ഡത്തെ ദൃഡമാക്കുന്നു. ഇന്നിന്റെ കൂട്ടുകുടുംബ വ്യവസ്ഥിതിയില് കൊഴിഞ്ഞുപോകുന്ന കളിക്കൂട്ടുകാരന്....ഒരു ആത്മ സൂഹൃത്ത് സൈബര് ഫ്രണ്ട്ഷിപ്പിന് വഴിമാറുന്പോള് നമ്മുടെ ആ തുറന്ന മനസ്സ് എന്നെന്നേക്കുമായി അടക്കപ്പെടുന്നു. അവിടെ ആത്മഹത്യയല്ലാതെ പരിഹാരമാകുന്നില്ല സൈബര് യുഗത്തില്.....ഒരു പ്രധാന കാര്യം ആരുടെയെങ്കലും മുന്പില് അവതരിപ്പിക്കുന്പോള് അത് കേള്ക്കാനുള്ള സമയം പോലും ഇന്നിന്റെ യുഗത്തിലില്ല.,,,എന്നതാണ് സത്യം.....അവര്ക്ക് അവരുടേതായ പ്രശ്നങ്ങള് .....പരിഹാരങ്ങള് വഴിമാറുന്ന അവസ്ഥ......



സുഹൃത്ത് ബന്ധം സ്കൂളിലേക്കത്തുന്പോള് നമുക്ക് പെണ്-സുഹൃത്തുക്കളുണ്ടാകാം...ഒരു പെണ്സുഹൃത്ത് ഒരിക്കലും വീടിന്റെ അടുത്തുള്ളവരായിരിക്കരുത്....കാരണം രഹസ്യങ്ങള് സൂക്ഷിക്കുന്നതില് അവര് പരാജയപ്പെടുന്നു . പെണ്കുട്ടികള്ക്ക് പലപ്പോഴും ഒരു ആണ് സുഹൃത്തായിരിക്കുന്നത് അവരുടെ പൊതുവെയുള്ള സംരക്ഷണത്തിന് കാരണമാകാറുണ്ട്. ആണ്കുട്ടികള്ക്ക് പെണ്കുട്ടികള് പലപ്പോഴും പരിഹാരങ്ങള് ഉപദേശിക്കുന്ന ഒരു ഉപദേഷ്ടാവിന്റെ ജോലി മാത്രമേ പൊതുവായി പറഞ്ഞാല് ചെയ്യാന് കഴിയുകയുള്ളൂ......പല അപകടരമായ തീരുമാനങ്ങള് ഒരു ആണ് സുഹൃത്തില് നിന്ന് ലഭിക്കുന്പോഴും അത് ഒഴിവാകുന്ന രീതിയിലുള്ള ഉപദേശങ്ങള് പെണ്സുഹൃത്തുക്കള്ക്ക് നല്കാന് കഴിയും. ഒരു എടുത്തു ചാട്ടത്തെ ഒഴിവാക്കാന് ഒരു പരിധി വരെ പെണ്കുട്ടികളായ സുഹൃത്തുക്കള്ക്ക് കഴിയും.....കാരണം ഒരേ പ്രായത്തിലുള്ളവരാണങ്കില് പലപ്പോഴും പക്വതയത്തിയത് പെണ്കുട്ടികള്ക്കായിരിക്കും. പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം എതിര് ലിംഗത്തിന് മേലുള്ള ആകര്ഷണത കൊണ്ട് അത് പ്രണയത്തിലേക്കും, വിവാഹത്തിലേക്കും എത്താറുണ്ട്. നേരെ മറിച്ചും സംഭവിക്കാം.....ആണ്കുട്ടികള്, പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം അവരെ സംബന്ധിച്ച് പറയുകയാണങ്കില്, വിവാഹം കഴിഞ്ഞതിന് ശേഷവും തുടര്ന്നു പോകുന്നത് കൊണ്ട് അത് പലപ്പോഴും കുടുംബ ബന്ധങ്ങളെ വേര്പെടുത്തുന്നതിലേക്ക് എത്തിച്ചേരാറുണ്ട്. ഈ ലേഖകന് കണ്ട ചെറിയ കാര്യം,

ബസ്സ് കാത്തുനില്ക്കുന്ന അമ്മായിഅമ്മയും മരുമകളും അതുവഴി വന്ന അവളുടെ ആ പഴയ ആണ് സുഹൃത്തിനെ കണ്ടപ്പോള് വിവരം തിരക്കി......അത് കണ്ട അമ്മായി അമ്മ, വീട്ടില് ചെന്നതിന് ശേഷം അവളെ കണക്കിനു ശാസിച്ചു. അതുപോലെ ഭര്ത്താവുമൊന്നിച്ച് വരികയായിരുന്ന പെണ്കുട്ടി,, തന്റെ പഴയ ആണ് സുഹൃത്തിനെ കണെടപ്പോള് ഒന്നു ചിരിച്ചു പോയതിന് സ്വന്തം ഭര്ത്താവില് നിന്ന് കരണത്തടി വാങ്ങിയ ഹത ഭാഗ്യയായ യുവതി....സാക്ഷര കേരളത്തിലേ പഴഞ്ജനായ ആധുനികത.. അപ്പോള് സുഹൃത്ത് ബന്ധമാകാം അത് ആളിനേയും പരിസരങ്ങളേയും മനസ്സിലാക്കിയതിനു ശേഷം ആ ബന്ധം പുതുക്കുന്നതായിരിക്കും നമുക്കും അവര്ക്കും നല്ലത്..പലപ്പോഴും നമ്മുടെ സ്വാഭാവത്തിന-നുസരിച്ച് മറ്റുള്ളവരോടു പെരുമാറുന്പോള് ബന്ധങ്ങള് നഷ്ടമാകുന്നു....മറ്റുള്ളവരുടെ സ്വഭാവത്തിന-നുസരിച്ച് നമ്മുടെ പ്രവര്ത്തിയേയും പെരുമാറ്റത്തേയും മാറ്റുന്പോഴാണ് അവിടെ പുതിയ ബന്ധങ്ങള് വളരുന്നത്. എന്നുവിചാരിച്ച് നമ്മുടെ വ്യകതിത്വത്തെ ഹത്യ ചെയ്യണം എന്നല്ല ഇവിടെ ഉദ്ദേശിച്ചത്. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടും നമ്മുടേതായ ഒരു വിത്യസ്തമായ ബന്ധങ്ങളും ഉണ്ടായിരിക്കണം..അതായത് എല്ലാത്തില് നിന്നും വിത്യസ്തനാകണം,,,അപ്പോഴേ അവിടെ പുതിയ ചിന്തകളും പുതിയ സുഹൃത്തുക്കളും, കണ്ടുപിടിത്തങ്ങളും ഉത്ഭവിക്കുകയുള്ളു.


മലയാളികളെപ്പോഴും വ്യക്തി ബന്ധങ്ങള്ക്ക് വില കല്പിക്കുന്നവരാണെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അത് നമ്മെ വിട്ട് പോകുന്നു. ഫ്രണ്ഷിപ്പിന് പല ആകൃതികള് ....കോളേജ് തലം മുതല് നല്കിവരുന്നു, ക്യാപസിന്റെ സൌന്ദര്യത്തിന് വേണ്ടി ഫ്രണ്ട്ഷിപ്പ് കാര്ഡുകള്, ബാന്ഡേജുകള് ,,,,,,,,പലപ്പോഴും നമ്മുടെ പ്രണയം തുറന്നുപറയാതെ വരുന്പോള് എന്നും അത് ഒരു നല്ല ഫ്രണ്ട്ഷിപ്പായി തുടര്ന്നു പോകുന്നു...നമ്മുടെ പല സിനിമകളിലും ഈ വിഷയം ചര്ച്ചചെയ്തിട്ടുണ്ട്. ഒരു ഫ്രണ്ടസിനോട് നമുക്ക് പ്രണയം തോന്നിതുടങ്ങുന്പോള് അവിടെ പലതും മറച്ചുവെക്കുന്നു. സൌഹൃദത്തിന് പുതിയ മാനദഡ്ണങ്ങള് കൈവരുന്നു. പല മാതാപിതാക്കളും പല ചര്ച്ചകളുലും പറയാറുള്ളതു പോലെ എന്റെ മകന് അല്ലെങ്കില് മോള് എന്നോട് എല്ലാം തുറന്നു പറയുന്ന എന്റെ ഒരു നല്ല സുഹൃത്താണെന്ന്, സൈബര് യുഗത്തില് കൂടുതലുള്ളതിനെ മറച്ചുവെച്ച് ചെറിയ കാര്യങ്ങള് മാത്രമെ അവര് തന്റെ അച്ചനമ്മയുടെ അടുത്ത് പറയുന്നുള്ളു. സമൂഹത്തിന്റെ ഉള്ളറകളിലേക്ക് നാം ഇറങ്ങി ചെല്ലുന്പോള് നാം കാണുന്നു..10-ാം ക്ലാസില് പഠിക്കുന്ന ഒരു കുട്ടിക്ക് അവന്റെ ഇരട്ടി പ്രായമുള്ളവര് സുഹൃത്തായി കാണുന്നു, അവിടെ ചിലപ്പോള് അവന്റെ സമപ്രായത്തിലുള്ളവര് വളെരെ കുറവുള്ള പ്രദേശമായിരിക്കാം.


സുഹൃത്തുക്കള് തമ്മില് എപ്പോഴും ബഹുമാനത്തെ അവഗണിക്കുന്നവരായിരിക്കും അപ്പോള് നമ്മുടെ വയസ്സിനും ഇരട്ടി വയസ്സുള്ളവരായവര് സുഹൃത്തുക്കളാകുന്പോള് ആളുകള്ക്കു മുന്പില് നമ്മള് വിഷദീകരിക്കുന്നത് വരെ നമ്മുടെ ചേട്ടന്റെ സ്ഥാനമേ അവര് നമ്മുടെ ഉറ്റ സുഹൃത്തിന് നല്കുകയുള്ളു. സുഹൃത്തുക്കളാകുന്പോള് പല സംസാരങ്ങളും അതിര് കടക്കാം, ഈ സംസാരം മറ്റുള്ളവര്ക്ക് അരോചകമാകുന്പോള് സുഹൃത്തുക്കള്ക്കിടയില് പ്രശ്നങ്ങള് ഉടെലുടുക്കുന്നു. രണ്ടു പേര്ക്കിടയിലുള്ള രഹസ്യങ്ങള് സൂക്ഷിക്കുന്നവനായിരിക്കണം ഒരു യഥാര്ത സുഹൃത്ത്. നിങ്ങള്ക്ക് ഇനിയും ഒരു സൂഹൃത്തിനെ കിട്ടിയില്ലേ.....എല്ലാം കേള്ക്കാനുള്ള ഒരു നല്ല സുഹൃത്തിനെ തേടുകയാണോ.. നിങ്ങള്. കണ്ടെത്തു, വിളിക്കു ആ പഴയ ചങ്ങാതിയെ.

Facebook Comments