ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

Innocense of You Tube


വിരല്തുന്പില് വിരിയുന്ന വിസ്മയം ആധുനിക നൈസര്ഗിക കലാവാസനയുടെ മൂഡുപടം അഴിഞ്ഞാടുന്പോള് ഉണ്ടാകുന്ന അതേ ആവേശം, ഊതിയാല് തെളിയുന്ന സണ്ഗ്ലാസും ഉരുവിട്ടാല് തുറക്കെപ്പെടുന്ന കണ്ണടക്കും മുന്പില് ഒടുങ്ങാത്ത ആവേശവുമായി മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹവും വിവര സാങ്കേതികതയുടേ മുന്നേറ്റവും.കാലം കാല്പനികതയുടെ കവചം എടുത്തണിഞ്ഞാലും വിവര സാങ്കേതികതയുടെ ഉദാത്തമായ കുതിപ്പിന് തടയിടാന് കഴിയില്ല. മാര്ക്ക് സുക്കറും, ബില്ഗേറ്റ്സും, സ്റ്റീവ് ജോബ്സും കാലില് തൊട്ട് വന്ദിക്കേണ്ട മഹാന് ചാള്സ് ബാബേജ്, അദ്ദേഹത്തിന്റെ സാഹസിക സാങ്കേതികം ആദ്യത്തെ കബ്യൂട്ടര് വിപ്ലവത്തിന് തുടക്കമിട്ടു. ലോകത്തിന്റെ കിതപ്പ് തന്നെ കബ്യൂട്ടറിന് ചിപ്പില് സംരക്ഷിക്കപ്പെട്ടു. നിയന്ത്രിതമായ ലോകത്തിന് അനിയന്ത്രിതമായ ഒരു കൂച്ചുവിലങ്ങ് എന്ന് വേണമെങ്കില് ഇതിനെ വിശേഷിപ്പിച്ചുകൂടെ. മനുഷ്യന്റെ ആഗ്രഹസാഫല്യങ്ങള് ഒരു വിരല്തുന്പില് നേടിയെടുക്കുന്പോള് നഷ്ടപ്പെടാക്കാവുന്ന മനുഷ്യന്റെ ശരീരം രോഗങ്ങളെ കൊണ്ടും അംഗവൈകല്യങ്ങളെ കൊണ്ടും പൊറുതിമുട്ടുന്നു. മനുഷ്യന്റെ തൊലികളിലേക്ക് ആഴ്ന്നിറങ്ങുന്ന ലേസര്-രഷ്മികള് ആധുനിക വൈദ്യശാസ്ത്രത്തിന് കണ്ടുപടുത്തങ്ങളുടെ പുതിയ മാറ്റത്തെ നല്കി.
യൂടൂബ്, 2005 ഫെബ്രുവരി 14ാം തിയ്യതി കാലിഫോര്ണിയയിലെ പെ-പാല് ജീവനക്കാരായ ചാര്സ് ഹൂര്-ലി, സ്റ്റീവ് ചെന്, ജാവേദ് കരീം എന്നീ മൂന്ന് സുഹൃത്തുക്കള് ഒരു ഡിന്നര് പാര്ട്ടിയില് ഉരുത്തിരിഞ്ഞ ആശയം. 2005 ഏപ്രിലില് "Me at the Zoo" എന്ന ആദ്യത്തെ വീഡിയോ ഷെയറിങ്ങലൂടെ ആദ്യത്തെ വീഡിയോ ഷെയറിംഗ് വിപ്ലവത്തിന് തുടക്കമിടുകയും ഇന്ന് പ്രധിദിനം 2 ബില്യന് അപ്ലോഡിംഗും 100 ബില്യന് ജനങ്ങള് കാണുന്ന ഒരു മാധ്യമമായി മാറുകയും ചെയ്തു. ഇതിന് ശേഷം 2006 ല് 1.65 ബില്യണ് ഡോളറിന് ഗൂഗിള് ഇവരെ സ്വന്തമാക്കി. പിന്നീടങ്ങോട്ട് വളര്ച്ചയുടെ വാതില്പടികള് കയറിത്തുടങ്ങുകയായിരുന്നു.
കാലിഫോര്ണിയയിലെ സാന്ബ്രൂറോ ഹെഡ്ഒാഫീസില് നിന്നും ഈ വിരല് തുന്പിലെ വിസ്മയം 21-ാ0 നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവത്തിലേക്ക് നമ്മെ ചെന്നെത്തിച്ചോ. ലോകത്തിലെ എല്ലാ വിധ തോന്നിയാസങ്ങളും അതിലുപരി അറിവിന്റെ വീഡിയോ ഫ്രൈയിം ഒരേ ഒരു മാധ്യമത്തിലൂടെ. മനുഷ്യന് പണം കൊടുക്കാതെ എന്തെല്ലാം കാണാന് പറ്റുമോ എന്നാലോചിച്ചിരിക്കുന്ന സാന്പത്തിക അസമത്യം നേരിടുന്ന സമയത്ത് യൂടൂബ് ഒരു വപ്ലവം ആയില്ലങ്കിലേ അത്ഭുതമുളളൂ.
ഇന്നെസെന്സ് ഒാഫ് മുസ്ലിം എന്ന വിവാദ സിനിമ യൂടൂബിന്റെ നിലവാരത്തകര്ച്ചയേയാണൊ അതോ ഒരു മുന്നേറ്റത്തെയാണൊ സൂചിപ്പിച്ചത്. യൂടൂബിലൂടെ ഇതര മതസ്ഥരെ കൂടുതലായി മുസ്ലിം സമുദായത്തെ വളെരെ മ്ലേച്ചമയി ചിത്രീകരിക്കുന്നതില് ഇതിനും മുന്പും ഗൂഗിളും കൂട്ടരും വിജയിച്ചു. ഏതു മേഖലയിലും വിവാദങ്ങള് ആ സംരംഭത്തെ വിജയിപ്പിക്കും, അത് പാശ്ചാത്യ മാധ്യമങ്ങള് കൂടുതലായി ഉപയോഗിക്കുന്നു എന്നു മാത്രം. യൂടൂബിനെ കുറിച്ചോ, ഗൂഗിളിനെകുറിച്ചോ അറിയാത്ത ജനങ്ങള്ക്കിടയിലേക്ക് അവര് ഏറ്റവും സ്നേഹിക്കുന്ന പ്രവാചകനെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് ആരായുന്നതിന് വേണ്ടി കബ്യൂട്ടറിന്റെ വശങ്ങളെകുറിച്ച് പഠിച്ചവരെത്തേടി അവരെത്തി. ഇത് ഒരു കംബോള സംസ്കാരത്തിന്റെ പാശ്ചാത്യന് ശൈലി മാത്രമല്ല, അതിലൂടെ ന്യുനപക്ഷ സമുദായത്തെ താറടിക്കുക എന്ന ആശയവും കൂടി കൂട്ടിച്ചേര്ക്കാം. പഴയ സിനിമാതീയേറ്ററില് സിനിമ കണ്ടിരുന്ന പഴമക്കാര്ക്ക് യൂ-ടൂബ് എന്താണെന്നോ. അത് എങ്ങിനെ ഉപയോഗിക്കാമോ എന്നറിയാത്ത സമയത്താണ് ഈ വിപ്ലവം അരങ്ങേറുന്നത്. യുവതലമുറയില് വളെരെ അപ്ഡേറ്റഡായ ആളുകള്ക്ക് മാത്രമേ ഇതിനെ കുറിച്ച് ബോധമുളളൂ എന്നത് വെളിവാകാത്ത സത്യം.
പ്രാചീന മുസ്ലിം സാംസ്കാരത്തിലേക്ക് യൂടൂബ് എന്ന മഹാവിസ്മയം പരിചയപ്പെടുത്തിയത് ഏറ്റവും നീചമായ വഴികളിലൂടെയായി എന്നത് ഒരു ദുഖം മാത്രം.

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

"എന്റെ പൊണ്ടാട്ടിക്കൊരു പാസ്പോര്ട്ട് തരുമോ!!


കുറിപ്പ് :എല്ലാ മാന്യ വായനക്കാര്ക്കും സ്വാഗതം, ഇത് തികച്ചും വാസ്തവപരമായ ഒരു സത്യം എന്റെ സുഹൃത്ത് പറയുന്നു….... ഞാന് ഇവിടെ കുറിക്കുന്നു.
ഒരു യാഥാസ്ഥിക പൌരാണിക കുടുബത്തില് ജനിച്ചു എന്ന തെറ്റ് എന്നത് കൊണ്ടു മാത്രം സഊദി അറേബ്യയുടെ മണലാരിണ്യത്തിലേക്ക് പറിച്ചു നട്ട ഒരായിരം ജനങ്ങള്ക്കിടയില് ഒരാള് എന്ന നിലയില്. ഈ അബ്ദു ഡിഗ്രിക്ക് പഠിക്കുന്പോള് ഒരിക്കലും ഒരു വിദേശ രാജ്യത്തേക്ക് പോകില്ല എന്ന് ശപഥം ചെയ്ത് പഠനം മുന്നോട്ട് നീക്കിയെങ്കിലും എയര്പോര്ട്ട് റോഡിലൂടെ പെട്ടിയുമായി വരുന്ന കാറുകള് നോക്കി വാചാലാനായപ്പോഴും, അളിയന്റെ പത്രാസും പെങ്ങളുടെ ഗള്ഫുകാരന്റെ ഭാര്യ എന്ന കൊഞ്ചലും, കുട്ടികളുടെ മാനത്തേക്ക് നോക്കിയുള്ള ഇരിത്തവും എല്ലാ കണ്ട് മനസ്സില് എവിടെയോ ഒരു ഗള്ഫ് സ്വപ്നം പൂവിട്ടു. അപ്പോഴും മനസ്സില് എപ്പോഴും ഒരു ഗവണ്മെന്റെ ജോലിയും, മള്ട്ടി നാഷണല് കബനി ജോലിയും മാത്രം. മലബാറിന്റെ ആണ്മക്കള് ഗള്ഫ് എന്ന കിണറിലകപ്പെട്ടത് 1970 കാലഘട്ടത്തില്, അവിടെന്നിങ്ങോട്ട് വികസനത്തിന്റെ ഒരു കുതിപ്പായിരുന്നു. ഇപ്പോള് ഗള്ഫില് പോകാത്തവര് മലബാര് മേഘലയില് വളെരെ കുറവ്, കല്യാണം വേണമെങ്കില് ഗള്ഫില് പോകേണ്ട ഒരു ഗതികേട്, വര്ഷങ്ങള് കഴിഞ്ഞു. വയസ്സ് 24ാടെടുക്കുന്നു, വീട്ടില് കല്യാണത്തിന് ആലോചനയായി, പക്ഷെ വീട്ടുകാര്ക്ക് ഒരേ നിര്ബന്ധം ഗള്ഫിലേക്ക് പോകാതെ കല്യാണം കഴിക്കണ്ടാന്ന്, അതിന് കാരണം പറഞ്ഞത് സ്ത്രീധനം കൂടുതല് കിട്ടുമെന്നാ....കല്യാണം കഴിക്കെണെമെങ്കല് ഗള്ഫില് പോവണം അപ്പോളാണ് അറിയുന്നത് ഗള്ഫില് പോകണമെങ്കില് പാസ്പോര്ട്ടെടുക്കണെമെന്ന്. ഒരു ട്രാവല്സില് ചെന്ന് അപേക്ഷ കൊടുത്തു. 5 പാസ്പോര്ട്ട് സൈസ് ഫോട്ടോ വേണം, SSLC ബുക്കിന്റെ കോപ്പി, ഒരു 500 രൂപയും വേണെമെന്ന് അയാള് പറഞ്ഞു. ഇത് 2008 ലെ കാര്യമാണെ....ഒരു ആഴ്ച കഴിഞ്ഞപ്പോള് ഞാന് വീണ്ടും ചെന്നപ്പോള് പറഞ്ഞു SSLC ബുക്കിലെ അഡ്രസ്സ് തെറ്റാണെന്ന് ഇതിലെ പോസ്റ്റ് ഒാഫീസ് സ്ഥലം തെറ്റാണെന്ന്, ഇപ്പോഴെത്തെ അഡ്രസ്സ് ഞാന് കൊടുത്തു, വേറെയന്തങ്കിലും ചെയ്യണോ എന്ന് ഞാന് ചോദിച്ചു. നോ!! ഒരു മാസം കഴിഞ്ഞപ്പോള് എന്നെ തിരക്കി ഒരു പോലീസുകാരന് വീട്ടില് വന്നു. അയാള് എന്നോട് എന്താണ്ടക്കെയോ ചോദിച്ചു. പോകുന്പോള് ഒരു 100 രൂപയും കൊടുത്തു.

ഒരു മാസം കഴിഞ്ഞു... രാവിലെ ഉണര്ന്നെണീറ്റതും വീട്ടില് കോളിംബെല്ല് അടിക്കുന്നു. ചെന്ന് നോക്കിയപ്പോള് പോസ്റ്റ്മാന് സുലൈമാന്. ഒരു ചെറിയ കാര്യമുണ്ടെന്ന് പറഞ്ഞു, ഞാനാകെ ബേജാറായി എന്താ സുലൈമാനിക്കാ കാര്യം ഞാന് തിരക്കി. ഒന്നൂല്യ നീ എന്നാ ഗള്ഫില് പോണേ...അപ്പോള് എനിക്ക് കാര്യം പിടിക്കിട്ടി, പാസ്പോര്ട്ട് അയാളുടെ കവറിന്റെയുളളില് കിടന്ന് എന്നെ നോക്കി ചിരിക്കുന്നു. )ഇപ്പോള് ഞാന് ഇത് മുന്നയോട് പറയുന്പോള് എനിക്ക് ഇപ്പോഴാണ് അന്ന് പാസ്പോര്ട്ട് ചിരിച്ചതിന്റെ കാര്യം പിടികിട്ടിയത്, നിന്നെയും പെടുത്തി എന്നാവും പറഞ്ഞിട്ട് ചിരിച്ചത്) എടാ മുന്നാ ഞാന് അന്ന് ഇത് വാങ്ങിക്കന്പോള് ഇത് ഇത്ര വലിയ ഒരു വിരഹവും, വേര്പാടും, നൊബരവും സമ്മാനിക്കുവെന്ന് ഒരിക്കലും വിചാരിച്ചില്ല. ഹൂം......ഒരു കല്യാണ സെര്ട്ടിഫിക്കറ്റ്, നാട്ടുകാരും കുടുംബക്കാരുമായി ഒത്തിരി പേര് ഗള്ഫിലുണ്ട് അവരില് ഒരു വിസക്ക് വേണ്ടി പ്രതീക്ഷയര്പിച്ച് ഇരിക്കുന്പോഴാണ് അമ്മാവന്റെ വിളിവരുന്നത്, നിനക്ക് ഇംഗ്ലീഷ് വശമുണ്ടോടാ എന്ന്, ആ എഴുതാനും വായിക്കാനൊക്കെ അറിയാമെന്ന് ഞാനും പറഞ്ഞു. അങ്ങിനെ അമ്മാവന്റെ വകയില് ഒരു വിസയും കിട്ടി, ഒരുപാട് പ്രതീക്ഷകളൊന്നും ഗള്ഫിനെകുറിച്ച് ഞാന്-വെച്ചുപിടിപ്പിച്ചില്ലായിരുന്നു, പക്ഷെ വരുന്നതിന് മുന്പ് ഇവിടെ വന്ന ആളുകളുമായി കാര്യങ്ങള് തിരക്കി, അവര് പറഞ്ഞു എന്തിനാടാ ഗള്ഫില് പോകുന്നത്, നിനക്ക് വല്ല പണിയും എടുത്ത് ഇവിടെ നിന്നൂടെ എന്ന്. ഞാന് പറഞ്ഞു. ഹൊ, എന്നിട്ടാണല്ലോ വന്നവര് തന്നെ പിന്നേയും അങ്ങോട്ട് പോകുന്നത്, വല്യ പെട്ടിയും ഭാണ്ഡവുമായി തിരിച്ചു വരുന്നത്.


അങ്ങിനെ ഒരു ദിവസം റിയാദ് എയര്പോര്ട്ടില് വന്നിറങ്ങി, വന്നിറങ്ങിയതേ ഒാര്മ്മയിലുളളൂ.. ശരിക്കും വോട്ട് ചെയ്യാന് വരി നില്ക്കുന്നത് പോലെ ആളുകള് വരിവരിയായി നില്ക്കുന്നു, ഞാനും വരിയില് നിന്നു. അവിടെന്നാണ് ഏഷ്യയിലെ വിവിധ തരം ആളുകളെ കാണുന്നത്, ഈര്ക്കിളി പോലോത്ത പോലീസുകാര്. കുറച്ചുനേരം അവര് കേബിനില് ഇരിക്കും പിന്നെ എഴുന്നേറ്റ് വേറെ സ്ഥലത്തേക്ക് പോകും..വന്നതിന് ശേഷം പറയും പാക്കിസ്ഥനികളെക്കെ ഒരു വരി, ഇന്ത്യക്കാരൊക്കെ ഒരു വരി, ഫിലിപ്പിനോ ഒരു വരി, ബംഗ്ലാദേശ് ഒരു വരി, ഇത് പറഞ്ഞതും വരിയില് അതേ വരെ നാലാമതായ ഞാന് ഏറ്റവും പിറകിലായി. അപ്പോഴേക്കും വന്നിട്ട് മണിക്കൂര് രണ്ട് കഴിഞ്ഞിരുന്നു. വിശന്നിട്ട് കണ്ണ് കാണാത്ത അവസ്ഥ, ഇരിക്കാന്ന് വെച്ചാല് അതിനും സമ്മതിക്കില്ല, ഒരു തരം റാഗിംഗ്, എന്നെയും കാത്ത് സുഹൃത്ത് വെളിയില് കാത്തിരിപ്പുണ്ടാകും അത് എന്നെ വെല്ലാതെ അലോസരപ്പെടുത്തി, ഒന്നുവിളിക്കാന്ന് വെച്ചാ മൊബൈല് റോമിംഗും ചാര്ജുമില്ല, വരിയാണെങ്കില് നീങ്ങിപോകുന്നുമില്ല, ആകെ ഒരു അങ്കലാപ്പിലിരിക്കുന്പോഴാണ്, അതാ വരുന്നു വേറൊരു ഒാഫീസര്, ഇത്തിഹാദിന് വന്നവര്, എയര് ഇന്ത്യക്ക് വന്നവര്, സഊദി എയര്-വേഴ്സിന് വന്നവര് ഇവരൊക്കെ വേറെ വേറെ വരിനില്ക്കണം എന്നു പറഞ്ഞു, ഇത് പറഞ്ഞതും ആളുകള് വരി തെറ്റിച്ച് ഒാടാന് തുടങ്ങി, അങ്ങിനെ ഞാന് വീണ്ടും പിറകിലായി, ഇപ്പോള് ഞാന് എയര്പോര്ട്ടില് വന്നിറങ്ങിയിട്ട് ഏകദേശം 5 മണിക്കൂറായി, സഊദി അറേബ്യയെ ശരിക്കും വെറുത്ത സന്ദര്ഭം, ഒരിക്കലും വെരേണ്ടിയില്ലായിരുന്നു എന്നു തോന്നിയ നിമിശം.

ഏകദേശം 2 മണിക്കൂര് കഴിഞ്ഞ് പുറത്തിറങ്ങി എന്റെ കുടുംബ സുഹൃത്ത് എന്നേയും കൂട്ടി റൂമ് ലക്ഷ്യമാക്കി നീങ്ങി. ഒരു ഇടുങ്ങിയ റോഡിലൂടെ വെളളം കെട്ടി നില്ക്കുന്ന ടാറിഡാത്ത റോഡിലൂടെ നീങ്ങിയപ്പോള് ഞാന് പറഞ്ഞു ഇതാണോ ഗള്ഫ്, തിളങ്ങുന്ന ലൈറ്റുകളും, മിനുസമുളള റോഡുകളും, വലിയ കെട്ടിടങ്ങളും ടി.വിയില് കണ്ട എനിക്ക് അത് വലിയ ഷോക്കായി. പിറ്റേ ദിവസം ജോലിക്ക് കയറി, 5 ദിവസം പിന്നിട്ടപ്പോള് മാനസികമായി നൊന്പരം പിടിപ്പെട്ടു, ഏതായാലും വന്നുപെട്ടതല്ലേ, കല്യാണം കഴിക്കാനുമുളളതല്ലേ 2 വര്ഷം എങ്ങിനെയെങ്കലും പിടിച്ചു നിന്നിട്ട് പോകാം എന്ന് സുഹൃത്ത് പറഞ്ഞു. ഇതേ മറുപടി തന്നെ വീട്ടില് നിന്നും ഉണ്ടായി. അങ്ങിനെ രണ്ടു വര്ഷം കഴിഞ്ഞ് ആഘോഷത്തോടെ നാട്ടിലേക്ക്...വിമാനത്തിലിരുന്നു കൊണ്ട് എയര്പോട്ടില് വെച്ച് കുടുംബക്കാര് കെട്ടിപ്പിടിച്ച് ആഘോഷം പങ്കുവെക്കുന്നത് സ്വപ്നം കണ്ടിരുന്നു, ഫ്ലൈറ്റ് ഇറങ്ങാറായി കേരളത്തിന്റെ പച്ചപ്പ് കണ്ടു തുടങ്ങി ആഘോഷം അലതല്ലി, ചെക്കിംങ്ങൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി, പക്ഷെ ആരും കെട്ടിപിടിക്കുന്നില്ല, എല്ലാവരും കൈ തന്നു, പിന്നെ ഭയങ്കര കരച്ചില്.. ഞാനാകെ അപ്സറ്റായി. പിതാവും മാതാവും മരിച്ച എന്നെ അവര് സ്വീകരിക്കാത്തതിലുളള സങ്കടമായിരുന്നു അവിടെ അണപൊട്ടിയൊഴുകിയത്, അന്ന് മുതല് ഞാന് തീരുമാനിച്ചു, വരുന്ന ദിവസം ഇനി ഒരിക്കലും ആരെയും അറിയിക്കരുത് എന്ന്.

22 ദിവസത്തെ ലീവും കല്യാണവും കഴിഞ്ഞ് വീണ്ടും ഫ്ലൈറ്റും കാത്ത് ലോഞ്ചിലിരിക്കുന്പോഴാണ് വീണ്ടും ഞാനാ പാസ്പോര്ട്ടിലേക്ക് നോക്കിയത്, നല്ല സൌദര്യമുളള അക്ഷരങ്ങള്, പക്ഷെ കീറി തുണ്ടം തുണ്ടമായി ഇടാന് പല തവണ ശ്രമിച്ചു. പക്ഷെ അതിന്റെ കട്ടിയുളള ചട്ട ഒരിക്കലും അതിന് സമ്മതിക്കുന്നില്ല. വേര്പാടിന്റെ നൊന്പരം മനസ്സിലാവാത്ത ഒരു തരം കടലാസ് കഷ്ണം, കണ്ണില് നിന്ന് കണ്ണുനീര് ധാര ധാരയായി ഒഴുകുന്ന പെണ്ണിന്റെ മുഖം, കത്തിതീരും മുന്പേ അണഞ്ഞു പോകുന്ന അല്ലെങ്കില് ഊതി കെടുത്തുന്ന മെഴുകുതിരിയുടെ വെട്ടം പോലെ ഒരു പ്രവാസിയുടെ വേദന ഈ കടലാസ് കഷ്ണത്തിന് അറിയാതെ പോയല്ലോ എന്ന് ഒാര്ക്കുന്നത് ശരിക്കും എയര്പോട്ട് ലേഞ്ചിലിരിക്കുന്പോഴും, അവിടെ റൂമിലിരിക്കുന്പോഴും. കല്യാണം കഴിഞ്ഞ് ഹണിമൂണിന്റെ കൊതി തീരുംമുന്പേ പറന്നകന്നവന്, വീട്ടില് പട്ടിണിയായിട്ടോ, നാട്ടില് ജോലി ഇല്ലാഞ്ഞിട്ടോ അല്ല ബഹുപൂരിപക്ഷവും ഗള്ഫിലേക്കു വരുന്നത്, പത്രാസിനും അടിച്ചു പൊളിക്കും വേണ്ടി മാത്രം. അതില് ഞാനും പെട്ടു മുന്നാ. 100 ഉം 100ഉം വാങ്ങിയതല്ലേ അപ്പോള് അതിനുളള പത്രാസ് പെണ്-വീട്ടുകാരോട് കാണിക്കെണ്ടെ..കുറെ മാമൂലുകള്, പൌരാണിക അഭ്യസ്ത വിദ്യര് താങ്ങിനടന്ന കോപ്രായങ്ങള്. എന്തുചെയ്യാനാ മുന്നാ. എതിര്ത്താല് മോശമായിപ്പോവും പോലും. ദിവസങ്ങള് കഴിഞ്ഞു, എങ്ങനെയെങ്കിലും ഒരു എമര്ജന്സി ലീവെടുത്ത് നാട്ടില് പോവണം എന്ന ചിന്ത ഉണ്ടായി, അപ്പോള് ഒരു സുഹൃത്ത് പറഞ്ഞു നീ എന്തിനാ പോകുന്നെ, പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവന്നാപോരെ. അങ്ങിനെയാണ് പെണ്ണിനെ ഇങ്ങോട്ട് കൊണ്ടുവരാനുളള അന്യാഷണം തുടങ്ങിയത്.പെണ്ണിന് പാസ്പോര്ട്ട് വേണം,അതിനുവേണ്ടിയുളള അന്യാഷണമായി, MARRAGE CERTIFICATE, IDENTITY CARD or RATION CARD, BIRTH CERTIFICATE, SSLC BOOK, 2 PASSPORT SIZE COPY ഇവയെല്ലാം വേണെമെന്ന് അന്യാഷണത്തില് പറഞ്ഞു, ഇനിയിപ്പോള് എമര്ജന്സി ലീവിന് നാട്ടില് പോയേ പറ്റൂ, കാരണം MARRAGE CERTIFICATE സൈന് ചെയ്യണെമെങ്കില് ഞാന് വേണം, അങ്ങിനെ നാട്ടിലെത്തി അപേക്ഷിക്കാനൊരുങ്ങി, അവിടെയാണ് പ്രശ്നം തുടങ്ങിയത് MARRAGE CERTIFICATE ഉണ്ടാക്കണെമെങ്കല് പെണ്ണിന് വയസ്സ് 18ാവണം, മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം ഇന്ത്യന് പീനല് കോഡ് ഒരു പുത്തരിയാണ്, ഞാന് കെട്ടിയത് 17-ാം വയസ്സുകാര്യയെ,,അങ്ങിനെ ഞാന് പഞ്ചായത്തില് ചെന്നു അപേക്ഷിക്കാന്, അവര് പറഞ്ഞു... പളളിയിലെ CERTIFICATE വേണെമെന്ന്, ഞാന് വധുഗ്രഹത്തില് പോയി CERTIFICATE നോക്കുന്പോള് 17 വയസ്സ് പൂര്ത്തിയായിട്ടേയുളളു. വേഗം CERTIFICATE ല് തിയ്യതി മാറ്റം വരുത്തി 18ാക്കി കൊണ്ടുകൊടുത്തു, അപ്പോള് പറഞ്ഞു IDENTITY CARD ളള രണ്ട് സാക്ഷികള് വേണെമെന്ന്, അതു കൊണ്ടുകൊടുത്തപ്പോള് പറഞ്ഞു, ഇന്ന് പറ്റില്ല നാളെ വരാന് പറഞ്ഞു, രണ്ട് ദിവസം കഴിഞ്ഞു ചെന്നപ്പോള് പറഞ്ഞു 32ാമത്തെ ആളാണ് നിങ്ങള് കന്പൂട്ടറില് കയറ്റാന് ഇനിയും സമയമെടുക്കുമെന്ന് പറഞ്ഞു. വാര്ഡ് മെന്പറെ ഒപ്പും, അംഗീകാരവും വേണെമെന്നും പറഞ്ഞു, എല്ലാം കൊണ്ട് ചെന്നപ്പോള് അവിടെ സെക്രട്ടറി ലീവിലും, ഒരു പഞ്ചായത്തിലെ അവസ്ഥ. എന്റെ മനസ്സ് പിറുപിറുത്തു, ലീവ് തീരാന് ഇനി ദിവസങ്ങള് മാത്രം എന്തുചെയ്യാന്, ഒരു പതിനാല് തവണ പഞ്ചായത്ത് കയറി ഇറങ്ങി ഒടുവില് CERTIFICATE കയ്യില് കിട്ടി.


അങ്ങിനെ MARRAGE CERTIFICATE മായി ട്രാവല്സില് ചെന്നു, അവര് പറഞ്ഞു IDENTITY CARD or RATION CARD ന്റെ കോപ്പിയോ, അതില്ലെങ്കില് RESIDENCE CERTIFICATE (വില്ലേജ് ഒാഫീസറുടെ സാക്ഷിപത്രത്തോടെ വേണം). IDENTITY CARD or RATION CARD ഇതു രണ്ടും ഏതായാലും പെട്ടെന്ന് കിട്ടില്ല, അപ്പോള് RESIDENCE CERTIFICATE ന് അപേക്ഷിച്ചു പഞ്ചായത്തില് അവര് പറഞ്ഞു 6 മാസമെങ്കലും കല്യാണം കഴിഞ്ഞിട്ട് വധു വരഗ്രഹത്തില് താമസിക്കണം, കല്യാണം കഴിഞ്ഞ് 3 മാസമെ ആയുളളൂ അപ്പോള് അതും നടക്കില്ല. എന്നാല് പിന്നെ റേഷന് കാര്ഡ് തന്നെ ശരണം, എന്തു ചെയ്യും അന്യാഷിച്ചു, ആദ്യം താലൂക്ക് ഒാഫീസില് പോയി വധുഗ്രഹത്തിലെ റേഷന് കാര്ഡിലെ പേര് വെട്ടണം എന്നിട്ട് ഒാഫീസറുടെ ഒപ്പുവാങ്ങണം, ചെന്നപ്പോള് പേരുവെട്ടി പക്ഷെ ഒാഫീസര് ലീവില്, ഇനി അടുത്ത ആഴ്ച, വീണ്ടും മടങ്ങി. ട്രാവല്സില് വെറുതെ ചെന്നപ്പോള് അവര് പറഞ്ഞു SSLC BOOK ലെ അഡ്രസ്സും BIRTH CERTFICATE ലെ അഡ്രസ്സും തെറ്റാണെന്ന്, ആകെ ഊരാകുടുക്കിലായി, ഒരു നിമിശം പാസ്പോര്ട്ടും വേണ്ട പെണ്ണ്, പോരും വേണ്ട എന്ന് മനസ്സില് വിചാരിച്ചു. അങ്ങിനെ BIRTH CERTFICATE ലെ അഡ്രസ്സുമാറ്റാനായി ചെന്നപ്പോള് പറഞ്ഞു ഒരിക്കലും നടക്കാത്ത കാര്യമാണെന്ന്, നടക്കുന്ന കാര്യമെന്താണെന്ന് ചോദിച്ചു. നിങ്ങള് വില്ലേജ് ഒാഫീസറുടെ സാക്ഷ്യപത്രം വാങ്ങിയാല് മതിയെന്ന്. തിരിച്ചു വധുഭാഗത്തിലെ വില്ലേജ് ഒാഫീസറുടെ അടുത്ത് ചെന്നു അപ്പോള് പറഞ്ഞു ഇവിടെയല്ല വരഗ്രഹത്തിലെ വില്ലേജിലാണന്ന്, തിരിച്ചുപോകാനുളള ദിവസങ്ങള് അടുക്കുകയാണ്...എന്തുചെയ്യാന് എന്റെ വില്ലേജില് പോയി ചോദിച്ചു അവര് പറഞ്ഞു ഒാഫീസര് ബ്ലോക്കിലാണെന്ന്, ബ്ലോക്കിലോ...അതെന്താ റോഡില് ബ്ലോക്കില് കുടുങ്ങിയതാണോ,,,ഹായ് അല്ല ബ്ലോക്ക് ഒാഫീസിലാണെന്ന് പറഞ്ഞു. ഒാഫീസര് വിളിച്ചിട്ട് വന്നാല് മതിയെന്ന് പറഞ്ഞിട്ടു അവിടെത്തെ ജീവനക്കാരി പിറുപിറുത്തു. എടാ മുന്നാ ഞാന് ഇപ്പോള് ബ്ലോക്ക് ഒാഫീസറേയും കാത്തിരിക്കുവാ....അതിന്റെടയില് ഹര്ത്താല്, ബന്ദ്, എന്നൊക്കെപറഞ്ഞ് ഞമ്മളെ സര്ക്കാര് ഒാഫീസ് ലീവിലും, സുധാര്യമായ കേരളത്തില് അധാര്യമായ അധര്മ്മം, എന്നാണാവോ ഈ നാട് നന്നാവുക, എന്നാണാവോ എന്റെ പൊണ്ടാട്ടിക്ക് പാസ്പോര്ട്ട് കിട്ടുക.

മറുപുറം: നിയമങ്ങള് നിയമത്തിന്റെ വഴിക്കുപോകും പക്ഷെ നമ്മളോ?, എന്റെ മാന്യ വായനക്കാര് എന്തെങ്കിലും വഴി കാണിച്ചുകൊടുക്കൂ, അവനൊന്ന് ഭാര്യയൊത്ത് അടിച്ചു പൊളിക്കെട്ടേന്ന്..................................ശുഭം.

Facebook Comments