തിങ്കളാഴ്‌ച, ഡിസംബർ 24, 2012

ഹബ്ല പറയാന് ബാക്കിവെച്ചത്




ജോലി തേടി പല സ്ഥലങ്ങളിലെത്തുന്പോഴും അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങള് സന്ദര്ശിക്കുക എന്നുള്ളത് നിങ്ങളെയും പോലെ എന്റെയും ഒരു ആഗ്രഹമാണ്. ജോലിയുടെ പിരുമുറുക്കം കുറയ്ക്കാനും പഴയ സുഹൃത്ത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും യാത്രകള് നമ്മള് നടത്താറുണ്ട്. യാത്രയ്ക്ക് ഒരാള് കൂട്ടുണ്ടാവുന്നത് യാത്രയുടെ സന്തോഷം വര്ദ്ധിപ്പിക്കാറുണ്ട്. പലപ്പോഴും യാത്രപോവാന് സുഹൃത്തുക്കളുടെ സാഹചര്യം അനുകൂലമായിരിക്കില്ല. ഒറ്റയ്ക്കുള്ള യാത്ര നമുക്ക് പല ഒാര്മ്മകള് സമ്മാനിക്കുകയും പുതിയ സുഹൃത്തുക്കള് കിട്ടുകയും ചെയ്യും. ജോലിതേടി വരുന്ന 90% ആളുകള്ക്കും സഊദിയ അറേബ്യയുടെ ടൂറിസ്റ്റ് സ്ഥലങ്ങളെകുറിച്ച് വിവരമില്ല എന്നത് ഒരു യാതാര്ത്ഥ്യമാണ്. മക്കയുടെയും മദീനയുടെയും സൌന്ദര്യത്തിന് അപ്പുറത്തേക്ക് ഇസ്ലാമിക സാംസ്കാരത്തിന്റെ ആവിര്ഭാവത്തെ കുറിച്ചുള്ള വ്യക്തമായ അടിത്തറ ഈ മണ്ണ് പൂര്ണ്ണമായും നമ്മോട് മന്ത്രിക്കുന്നുണ്ട്.
https://www.facebook.com/photo.php?v=546587592037473

സൌദി അറേബ്യയിലെ പതിമൂന്ന് പ്രവിശ്യകളിലെ ഒന്നായ അസിർ പ്രൊവിൻസിന്റെ തലസ്ഥാനമാണ് അബ്ഹ എന്ന നഗരം. സൌദി അറേബ്യയുടെ തെക്ക് ഭാഗത്താണ് അസിർ പ്രൊവിൻസ്. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ (7200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് അബ്ഹ-കമീസ് മുഷൈത്ത് എന്ന പ്രദേശം. ഏറ്റവും തണുപ്പുള്ള പ്രദേശവും ഏറ്റവു ഉയരത്തില് സ്ഥിതി ചെയ്യുന്ന പ്രദേശവും. കബിളിപുതപ്പുമായി വര്ഷത്തിലൊരിക്കല് വന്നിറങ്ങുന്ന സഹോദരന്റെ വിവരണങ്ങളുമായപ്പോള് അവിടെ പോകണമെന്ന് തന്നെ മനസ്സ് തീരുമാനിച്ചു. അങ്ങിനെ അവിടെയുള്ള ഒരു കുടുംബ സുഹൃത്തിനെ ബന്ധപ്പെട്ടു അതിനുള്ള ഏര്പ്പാടുകള് ചെയ്തു. കുടുംബ സുഹൃത്തുക്കള് ഒരുപാട് ഉണ്ടെങ്കിലും പലപ്പോഴും യാത്ര പോകാന് ഉദ്ദേശിക്കുന്ന സ്ഥലങ്ങള്, സ്വന്തമായി വാഹനം, കപ്പാസിറ്റി, എല്ലാം ഒത്തൊരുമിച്ചുള്ള ഒരു സുഹൃത്തായിരിക്കണം ആ സ്ഥലപരിചിതമായ സുഹൃത്ത് എന്നത് മറ്റു പല യാത്രകള് ചെയ്തപ്പോഴും മനസ്സിലായ ഒരു യാഥാര്ത്ഥ്യമാണ്. സഊദിയുടെ തലസ്ഥാനമായ റിയാദില് നിന്ന് ഏകദേശം 12-15 മണിക്കൂര് യാത്ര ചെയ്യണം കമീസ്-താഴ്വരയിലെത്താന്. കണക്കു കൂട്ടലുകളില് സമയത്തിന്റെ ആവശ്യകത അവിടെ തെളിഞ്ഞു. പെരുന്നാള് തലേന്ന് ലീവില്ലാത്തതുകൊണ്ട് സൌകര്യപദ്രമായ ഒരു യാത്രക്ക് പച്ചകൊടി കണ്ടു.


കഴിഞ്ഞ ചെറിയ പെരുന്നാള് തലേന്ന് പുലര്ച്ച, പ്രഭാത സൂര്യന്റെ കിരണങ്ങള് അങ്ങിങ്ങായി, നല്ല തെളിഞ്ഞ ആകാശം. രാവിലെ എണീറ്റ് നടക്കുന്നവന്റെ ഉന്മേശം ഞാനപ്പോള് തൊട്ടറിഞ്ഞു. ആളൊഴിഞ്ഞ ബസ് സീറ്റുകള് എന്നെ അലോസരപ്പെടുത്തിയങ്കിലും നടുവിലെത്തെ വാതിലു തൊട്ടുപിറകെയുള്ള സീറ്റിലിരുന്നു, എല്ലാഴ്പ്പോഴും നടുവിലെ സീറ്റ് ഒരു സേഫ്റ്റി തന്നെ, കാലുകള്ക്കും മറ്റു സീറ്റുകള്ക്കിടയിലുമുള്ള അകലം സാപ്റ്റികൊ-ബസുകളില് കുറവായതുകൊണ്ട് കാലുകള് നീട്ടിവെക്കാനൊരിടം എന്ന നിലയിലും.
ബസ്-യാത്ര അരോജകമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, ഒരു പട്ടണത്തെ തൊട്ടറിയാന് അതിന്റെ വഴികളെ അടുത്തറിയാന്, ഒരു സാംസ്കാരത്തെ പഠിക്കാന് പലപ്പോഴും ബസ് യാത്ര അനുയോജ്യമാണെന്ന്തോന്നിയിരുന്നു. അല്പസമയം കഴിഞ്ഞ് തൊട്ടരികെ സീറ്റിലിരിക്കുന്ന ആളുകളുമായി പരിചയപ്പെടാന് ശ്രമിച്ചു. മിസ്റിയുടെ ഡ്രൈവിംഗില് ഒരു കോഴിക്കോട്-മഞ്ചേരി ബസ്സിന്റെ തിടുക്കമുണ്ടായിരുന്നു. പ്രഭാതത്തിന്റെ പ്രഭയില് കുളിച്ചു നില്ക്കുന്ന റിയാദിന്റെ മരുഭൂമിയുടെ പച്ചപ്പിലൂടെ ഒരു യാത്ര. വിശാലമായ റോഡ്, ശാന്തമായ അന്തരീക്ഷം, എല്ലാം അനുകൂലമാണെന്ന് തോന്നിപ്പിച്ചു. നാളെയുടെ പെരുന്നാളിനെ വരവേല്ക്കാന് ഒരുങ്ങി നില്ക്കുന്ന പട്ടണങ്ങളെ ഒാരൊ വഴിത്താരകളിലും ഞാന് കണ്ടു. പൂര്ണ്ണമായി അലങ്കൊരിച്ചുനില്ക്കുന്ന സൌധങ്ങള്, മഞ്ഞുവീണ ബസ് ജാലക ഗ്ലാസിലൂടെ നോക്കുബോള് ഗ്ലാസ് കഷ്ണങ്ങള് ചിന്നിച്ചിതറിക്കിടക്കുന്നതു പോലെ ലൈറ്റുകളുടെ വിസ്മയം എന്നെ കുളിരണിയിച്ചു. പിന്നിട്ട വഴികള് മണിക്കൂര് 5 കഴിഞ്ഞു, ലക്ഷ്യസ്ഥാനത്തേക്കു ഇനിയും അത്ര മണിക്കൂറുകള്, യാത്രയുടെ ക്ഷീണം ഒരു നോബുകാരന്റെ മനസ്സില് കാണാനുള്ള മനസ്സിന്റെ വിങ്ങല് എല്ലാം കൂടി ഒരുമിച്ചു. വിശപ്പിന്റെ വിളിയാളം യാത്രയുടെ ക്ഷീണത്തെ കൂട്ടുന്നത് കൊണ്ടാവാം പ്രവാചകന് ഒരു ഇളവ് യാത്രക്കാര്ക്ക് നല്കിയതെന്ന് ആ നിമിശം ഞാനോര്ത്തു. ആ ഇളവ് മാക്സിമം മുതലെടുക്കുന്നവരായിരുന്നു എന്റെ കൂടെ യാത്രയിലുള്ള നൈജീരിയക്കാരനും, പാക്കിസ്ഥാനിയും, ,സഊദിയും, ഫലസ്തീനിയും.

വാച്ചിലേക്ക് നോക്കി ബാങ്കുവിളിക്കാന് സമയം ഒരുപാട് അകലെ. പാന്റ്സ് ഒന്നു കൂടി ആഞ്ഞു മുറുക്കി സീറ്റിന് മുകളില് കാല്-വെച്ചിരുന്നു.


അല്ലാഹു അക്ബര്, അല്ലാഹു അക്ബര്,,,എങ്ങുനിന്നോ ഒരു ബാങ്കുവിളി.
ഡ്രൈവര് ബക്കാല തെരെഞ്ഞു നടക്കുകയാണ്, ബാങ്കുവിളിച്ചതുകൊണ്ട് ആരും ഈ സമയം തുറക്കില്ല. പള്ളിയാണെങ്കില് ഈ പരിസരത്തൊന്നും കാണുന്നുമില്ല, ഒരു കടക്കാരന് ഷെട്ടര് താഴ്ത്തി പോകുവാനിരിക്കുബോഴാണ് ഡ്രൈവര് അദ്ദേഹത്തെ കണ്ടത് . എല്ലാവര്ക്കും 5 മിനുട്ട് സമയം നല്കി, കുറച്ചു ജ്യൂസും ബിസ്കറ്റും കൈക്കലാക്കി ഞാന് നടന്നു, “ചില്ലറയുണ്ടോ കയ്യില്” അപ്രതീക്ഷിത മലയാളി സംസാരം, തിരിഞ്ഞു നോക്കിയപ്പോള് അത് ആ കടക്കാരനായിരുന്നു. കുശലം പറയാന് സമയമില്ലാത്തതു കൊണ്ട് പെട്ടെന്ന് ഇല്ലാന്ന് പറഞ്ഞു ബസ്സിലേക്കു പോയി. ആ ആള്കൂട്ടത്തിനിടയില് മലയാളിയെ തിരിച്ചറിഞ്ഞ മറ്റൊരു മലയാളി എന്നെ ആശ്ചര്യപ്പെടുത്തി. മലയാളിക്ക് മണത്തറിയാനുള്ള കഴിവുണ്ടെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്.
ബസ് ജാലകത്തിനിടയിലൂടെ കുളിരണിയിക്കുന്ന കാറ്റിന്റെ മന്ദഹാസം, പുറത്തേക്ക് നോക്കുബോള് ബസ്ടെര്മിനല്, അതെ ബസ് അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. അല്ഹംദുലില്ലാഹ്.
എന്റെ പ്രിയ ചങ്ങാതിയെ കാത്ത് കുറച്ചുനേരം ഇരിന്നതിന് ശേഷം രണ്ട് പേരും റൂമിലേക്ക്. പെരുന്നാള് പിറ്റേന്ന് കാണുന്നത് പോലുള്ള ആരവങ്ങള് കമീസ് അങ്ങാടിയിലും ഞാന് കണ്ടു.

പെരുന്നാള് ദിവസം സഊദി അറേബ്യയില് നേരെത്ത നിസ്കരിക്കും ഏകദേശം സൂര്യന് ഉദിക്കുന്ന സമയം. നിസ്കാരമൊക്കെ കഴിഞ്ഞു റൂമിലെത്തി ബിരിയാണിയും കഴിച്ച് സുഹൃത്തുമൊന്നിച്ച് നാട് ചുറ്റാനിറങ്ങി. തെളിഞ്ഞ കാലാവസ്ഥ, കമീസില് ഇടക്കിടക്ക് മഴപെയ്യാറുണ്ട്, അതുകൊണ്ട് തന്നെ നാടിന്റെ എല്ലാ സ്പന്ദനവും ഇവിടെ കാണാന് കഴിഞ്ഞു. മലയും, കുന്നും എല്ലാം, പൊട്ടിപൊളിഞ്ഞ റോഡും, ചപ്പുചവറുകളൊഴിച്ച് എല്ലാം ഞാന് ഇവിടെ കണ്ടു, ഇത് നമ്മുടെ നാടിന്റെ മാത്രം ശാപമാണല്ലോ. വാഹനം 230 സ്പീഡില് പോകുന്നും, സുഹൃത്ത് പറഞ്ഞതെനുസരിചച് ഏകദേശം 150 കി.മി വേണം അബല എന്ന സ്ഥലത്തെത്താന്, കൂടെ അവന്റെ 4 സുഹൃത്തുക്കള് വേറെയുമുണ്ടായിരുന്നു. വളഞ്ഞറോഡിലൂടെ മലകയറാന് ഒരുങ്ങിയപ്പോള് ശരിക്കും വയനാട് ചുരത്തെ ഒാര്മപ്പെടുത്തി.


ചെറിയ ടെന്ഡുകള് അങ്ങിങ്ങായി കാണാമായിരുന്നു. കുടില് കെട്ടി ചേരി പ്രദേശത്ത് താമസിക്കുന്നവരല്ല അത് അവധിക്കാലം ചെലവഴിക്കാന് പണം കൊണ്ട് കളിക്കുന്ന അറബിഫാമിലിയായിരുന്നു ആ ടെന്ഡുകളില്. ചെറിയ ഒരു തുക ടിക്കറ്റെടുത്ത് വേണം ഹബ്‌ലയിലേക്ക് പ്രവേശിക്കാന്, വിശാലമായി പരന്നുകിടക്കുന്ന പച്ചപ്പുള്ള ഒരു പ്രദേശം. ഒരു സായാഹ്നത്തിലായിരുന്നു ഞങ്ങള് അവിടെ എത്തിയത്. അറബിക്കടലിന്നടിക്കുന്ന കാറ്റ്പോലുള്ള കാററ്, അത്ഭുതപ്പെടുത്തുന്ന ഒന്നും ആദ്യം എനിക്കവിടെ കാണാന് കഴിഞ്ഞില്ല. കുറച്ചു ദൂരം സഞ്ചരിച്ചപ്പോള് കൂടുതല് ആളുകള് ഒരു സ്ഥലത്തേക്ക് എത്തിനോക്കുന്നു. ഞാനും സുഹൃത്തുക്കളും അവിടെ എത്തി.




മാഷാഅല്ലാഹ്, ഇതാണ് ഹബ്‌ല അബ്ഹയിലെ ഒരു താഴ്വരയാണ്‌ ഹബ്‌ല. ചെങ്കുത്തായ പാർശ്വങ്ങളാണ്‌ ഈ താഴ്വരക്കുള്ളത്. തന്മൂലം പണ്ടു കാലത്ത് മുകളിൽ നിന്ന് തൂക്കിയിട്ട കയർ വഴിയാണ്‌ ആളുകൾ ഇങ്ങോട്ട് വന്നിരുന്നത്. അത് കൊണ്ട് കയർ (ഹബ്ൽ) എന്നതിൽ നിന്നുമാണ്‌ ഹബ്‌ല എന്ന പേർ ലഭിച്ചത്. സൗദി രാജവംശത്തിന്റെ അസ്ഥിത്വം അംഗീകരിക്കാതിരുന്ന ഒരു ഗോത്രമാണ്‌ ഇവിടെ താമസിച്ചിരുന്നത് എന്നാണ്‌ പറയപ്പെടുന്നത്. ചില വീടുകളും അവയിൽ ചില മനുഷ്യാവശിഷ്ടങ്ങളും ഇന്നും അവിടെ കാണപ്പെടുന്നു.
ഇവിടെ ചില കൊളളക്കാര് ജീവിച്ചിരിക്കുകയും അവര് അറബികളുടെ വിലപിടിപ്പുള്ള സാധനങ്ങള് മോഷ്ടിച്ച് ഈ വലിയ ഗര്ത്തത്തിലേക്ക് ഇടുകയും തുടര്ന്ന് പെട്ടെന്ന് അപ്രത്യക്ഷമാകാറുമുണ്ടായിരുന്നെന്ന് ഒരു ഐതിഹ്യം നിലനല്ക്കുന്നുണ്ട്. എല്ലാവരും ഇറങ്ങാന് ഭയപ്പെടുന്ന ഒരു ഗര്ത്തം തന്നെയാണ് ഹബ്ല. ആത്മഹത്യാ മുനബായി വേണെമെങ്കില് ഇതിനെ വിശേഷിപ്പിക്കാം. ചില സ്ഥലങ്ങളില് ചെന്നു നിന്ന് ഞങ്ങളെല്ലാവരും ഒന്നിച്ച് ഒരു കൂവല് കൂവി. തനി നാടന് മലപ്പുറം സ്റ്റൈലില്. അങ്ങേ മലയില് തട്ടി ആ ശബ്ദം തിരിച്ചുവരുബോഴുണ്ടാകുന്ന ഒരു പ്രകബനം ആസ്വദിക്കാന് വേണ്ടിയായിരുന്നു ഞങ്ങള് അങ്ങിനെ ചെയ്തത്. ഇത് കണ്ടു നിന്നവര് കൂവുകയും കൂടെ ഞങ്ങളോട് ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. “നിങ്ങള് മലപ്പുറത്തുകാരാണൊ”, മലയാളികളുടെ ഭാഷാവിവേചനം ഞാന് അവിടെ കണ്ടു. ഈ സ്ഥലത്ത് എത്ര മലയാളികള് ഉണ്ടെന്ന് തിരിച്ചറിവ് ആ കൂവലോട് ഞങ്ങള്ക്ക് വ്യക്തതമാവുകയും ചെയ്തു.
ഒരുപാട് കാറ്റ് ആസ്വദിക്കുകയും സഊദി ചെക്കന്മാരുടെ വികൃതികള് കണ്ടാസ്വദിക്കുകയും ചെയ്തതിന് ശേഷം അസ്തമയ സൂര്യന് പിന്-വാങ്ങുന്നതിന് തൊട്ട് മുബ് ഞങ്ങള് ആ ചുരം ഇറങ്ങി. വീണ്ടും വരാം എന്ന ഭാവത്തോടെ.

ബ്ലോഗ് ഡയറി:
ഒരു യാത്രയും അവസാനിക്കുന്നില്ല, അവസാന യാത്ര പോകുന്നത് വരേയും. കാണാത്ത കാഴ്ചകള് നമ്മുടെ കണ്ണുകളെ മാടിവിളിക്കുബോള് തട്ടിയകറ്റരുത് എന്ന പ്രത്യാശയില് നിങ്ങളും യാത്ര ആരംഭിക്കൂ....

ശനിയാഴ്‌ച, ഡിസംബർ 15, 2012

വനിതാ കമ്മീഷനും കുറെ വേശ്യകളും!!!


മുന്പൊരിക്കല് പോസ്റ്റിയ പോസ്റ്റാണെങ്കിലും വീണ്ടും വീണ്ടും സാക്ഷര കേരളത്തിലെ നിരക്ഷര വര്ഗ്ഗം പെണ്ണിന്റെ മാറിന് വില പേശുന്പോള് ഈ പോസ്റ്റിന് പ്രസക്തി ഏറുന്നു. താഴെ പറയുന്നത് ഇന്നു നടന്നതും നാളെ ഇതിലും വലുത് നടക്കും എന്ന പ്രതീക്ഷയില് വായിക്കേണ്ടതുമായി കാമ ന്യൂസ്.

സീന്- ഒന്ന്: കൊച്ചി മരട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും, അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം പലര്‍ക്കായി കാഴ്ചവച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്. ബന്ധുക്കള്‍ അടക്കം അനവധിപ്പേര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു.

പറവൂര്‍ പൊലീസാണ് ഇത് സംബന്ധിച്ച കേസ് എടുത്തിരിക്കുന്നത്. അച്ഛനും, അമ്മയും അടക്കം എട്ട് പേരേ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഇവരുടെ തെളിവെടുപ്പ് പൂര്‍ത്തിയാകത്തിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല.

അച്ഛനും അമ്മയും വേര്‍പ്പെട്ടതിനെ തുടര്‍ന്ന്, അച്ഛന്റെ കൂടെ താമസിക്കുമ്പോഴാണ് ഒരു ബന്ധു പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. ഈ വിവരം അച്ഛനോട് പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അമ്മയോടോപ്പം താമസം തുടങ്ങിയ പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് അമ്മ വീട്ടില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന് കാമുകനെ തേടി ആലുവ എത്തിയ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സീന്- രണ്ട്: തന്റെ കാമുകനാല് വിശ്വസിച്ച് അവസാനം വഞ്ചിക്കപ്പെട്ട് അവസാന ആശ്രയം എന്ന നിലയില് വനിതാ കമ്മീഷന്റെ മുന്പിലെത്തിയതായിരുന്നു പെണ്കുട്ടി. വിവരങ്ങളെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്ന സെര്ക്കിളിനെ ധരിപ്പിക്കുകയും തിരിച്ചു വരുകയും ചെയ്തു. താമസിയാതെ പെണ്കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി കോളുകള് പോലീസുകാരന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും കുട്ടിയെ പ്രലേഭിപ്പിച്ച് കാറില് കയറ്റി കൊണ്ടുപോകാനുള്ള തയ്യാറെപ്പുവരെ നടത്തുകയുണ്ടായി.
">


സീന്- മൂന്ന്: പോലീസുകാരുടെ ചീഞ്ഞ നല്ല മുഖം


ലോകം ഒരിക്കലും കേട്ടിട്ടില്ലാത്ത പീഡനം, ഒരിക്കലും തീരാത്ത കേസ്, മാറി മറയുന്ന റിപ്പോര്ട്ടുകള്. ചര്ച്ചകള്, വാഗ്വാദങ്ങള് എല്ലാം ഒരു നിമിഷത്തേക്ക് മാത്രം മലയാളിയുടെ അപ്ഡേറ്റിംഗ് മെന്റാലിറ്റി അപാരം തന്നെ.
ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം നമ്മുടെ സാമൂഹിക ചുറ്റുപാടിനെ മാറ്റിമറിച്ചോ?ഇലക്ടോണിക് മീഡിയകള് വരും തലമുറയെ അലസന്മാരുടെ പട്ടികയിലേക്ക് തള്ളിയിടുന്നതിന് പുറമെ, നാം ഭയക്കേണ്ടത് അസാന്മാര്ഗ്ഗിക പ്രവര്ത്തനങ്ങളേയാണ്. ഏത് പിഞ്ചോമനയുടെ കയ്യിലും മൊബൈല് ഫോണിന്റെ അതിപ്രസരണമാണ്,ലൈംഗിക വൈകൃതങ്ങള് കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ബസ്സില് ജാക്കി വെക്കുന്നതിന് അവനെതിരെ കൊടിപിടിക്കുന്നത് കൊണ്ട് കാര്യമില്ല. പോക്കറ്റ് മണിക്ക് ഏത് ചേഷ്ടകള്ക്കും അവന് തയ്യാര്,കാശുള്ളവന് എത്തിപ്പിടിക്കുന്നതിലും മേലേക്ക് അവന് കയറിപറ്റാന് ഏതെറ്റവും പോകാന് തയ്യാറുള്ള കുറെ ചങ്ങാതിക്കൂട്ടങ്ങള് വേറെയും.ഇത് സമൂഹത്തിന്റെ മനസ്സിസ്ഥിതിയിലുള്ള ഒരു മാറ്റം മാത്രമാണ്.

പാഠപുസ്തകങ്ങള് മാറ്റി എഴുതിയതു കൊണ്ട് പ്രശ്നത്തിന് ഒരു പരിഹാരമാവില്ല. സ്വന്തം മാതാവില് നിന്നും പിതാവില് നിന്നും ആര്ജ്ജിച്ചെടുക്കാനുള്ളതാണിത്.സ്വന്തം മാതാവിനാലും,പിതാവിനാലും പീഡിക്കപ്പെടുന്പോള് സംരക്ഷിക്കപ്പെടേണ്ട ഒന്നനെ സംരക്ഷിക്കാന് വേണ്ടിയുള്ള ഒാട്ടത്തില് ചെന്നെത്തിയതൊ, വനിതാ കമ്മീഷന്റെ മുന്നില്. രക്ഷയുടെ വാതില് എന്ന് വീബുപറച്ചിലല്ലാതെ രക്ഷയുടെ വാതില് അവിടേയും കൊട്ടിയടക്കപ്പെടുന്നതിന് പുറമെ കാമകഴുകന് വട്ടമിട്ടു പറക്കുന്ന ഒരു ആവാസ കേന്രമായി അത് മാറിയത് ഈ അടുത്ത കാലത്താണൊ എന്ന് ചോദിച്ചാല് മുകളില് അത് സൂചിപ്പിക്കുന്നു.

മനുഷ്യന്റെ ലൈംഗികാസക്തി വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് മാറിയോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കാരണം നമുക്ക് പ്രാചീന ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം, മനുഷ്യന്റെ വൈകൃതങ്ങള് ഒരു പരിധിവരെ മറക്കുള്ളലായിരുന്നു.മറക്കുള്ളില് നടക്കുന്നതിനെ പരസ്യമാക്കുന്നതില് മത്സര ബുദ്ധിയുണ്ടായിരുന്നില്ല അവര്ക്ക്.
അപ്പോഴാണ് മീഡിയകളുടെ പ്രസക്തി നമുക്ക് മുന്നിലെത്തുന്നത്.ദൈവം കനിഞ്ഞ് നല്കിയ സുഖത്തിനെ വൈകൃതമായി ഉപയോഗിക്കുന്പോള് ഉണ്ടാകുന്ന ഒരു ചളിപ്പ് മനുഷ്യന് ഇന്ന് ഇല്ലാതായിരിക്കുന്നു.

ഫ്ലാറ്റുകളില് വസിക്കുന്ന ഒരു കുടുംബം, ഇടകലര്ന്നുള്ള ജീവിതം,ഭാര്യയും ഭര്ത്താവും കാമം വിസ്ഫോടനാമായേക്കാവുന്ന കുട്ടികളും ഒരേ റൂമില് ഒന്നിച്ച് ജീവിക്കുന്പോള് അവിടെ നഷ്ടപ്പെടുന്നത് പരസ്പര ബഹുമാനവും ലൈംഗിക മുരടിപ്പുമാണ്. നല്ല സിനിമകള് കാണാനിറങ്ങിയാല് അവിടെയും ആണും പെണ്ണും ഒന്നിച്ചുള്ള ചേഷ്ടകളും പുറത്തേക്കിറങ്ങിയാല് നിങ്ങളുടെ കുളിരയിപ്പിക്കുന്ന കാഴ്ചകളുമായി കുറെ പെണ്ണുങ്ങളുടെ മാറുകള്. വിദ്യാഭ്യാസത്തിന്റെ കുറവാണോ നിങ്ങള് ഇവിടെ കാണുന്നത് അല്ല മറിച്ച് പാശ്ചാത്യ ലോകത്തിലേക്ക് എത്താനുള്ള മത്സര ബുദ്ധിയായിരിക്കാം. സ്ത്രീകള് പരസ്യത്തിന് പിന്നാലെ പോകുന്പോള് മാധ്യമങ്ങള് സ്ത്രീകള്ക്ക് പിന്നാലെ പോകുന്നു.

ദൃ-ശ്യ-പത്രമാധ്യമങ്ങള് വാര്ത്തകള് സെന്സര് .ചെയ്യേണ്ട രീതിയിലേക്ക് കാര്യങ്ങള് നീങ്ങികൊണ്ടിരിക്കുന്നു, ഒരു യുവാവ് അല്ലെങ്കില് ഒരു സ്ത്രീ അവള് ആദ്യ പത്രം വായിക്കാനിരിക്കുന്പോള് പരതുന്നത് ഒരു പീഡനകഥയുണ്ടോ? ഞാനുള്പ്പെടെയുള്ളവര് ഈ വാര്ത്തക്ക് ഒരു പ്രസക്തി കൊടുക്കുന്നു എവിടെയാണ് നമുക്ക് തെറ്റിയത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു പീഡന കഥയും ഇല്ലാത്ത പത്രങ്ങളും ഉണ്ടാവില്ല പീഡനമില്ലാത്ത ദിവസവും ഉണ്ടാവില്ല. ഇത് വായിക്കുന്ന പിഞ്ചുമക്കളോട് ഉത്തരം പറയാന് മടിക്കുന്ന മാതാപിതാക്കളും. സാനിയ മിര്സ ടെന്നീസ് കളിക്കുന്പോള് വാ പൊളിച്ച് ടി.വി ക്കുമുന്നില് കണ്ണും നട്ടിരിക്കുന്ന വയസ്സന്മാരുടെ ലോകത്താണ് നമ്മള് ജീവിക്കുന്നത്.

മല പോലെ വരുന്ന വാര്ത്തകള് എലി പോലെ പോകുന്നതാണ് നാം ഈ അടുത്തകാലത്തു കണ്ട പീഡനകഥകളൊക്കെയും. കേരളം കൊച്ചു കേരളം,മഹാബലിയുടെ നാട്, സാംസ്കാരികതയുടെ ദൈവത്തിന്റെ സ്വന്തം നാട്, വിശേഷണങ്ങള് ഒരുപാട്. മറ്റു സ്റ്റേറ്റുകളില് പീഡനക്കഥകള് നിങ്ങള്ക്ക് കേള്ക്കാന് കഴിയില്ല ഒരു പരിധിവരെ, അവര് മറ്ക്കുള്ളിലേക്ക് കാര്യങ്ങള് നീക്കുന്നു. ആര്ക്കും എങ്ങിനെയും എവിടെവെച്ചും എന്തും ആവാം എന്ന രീതിയിലേക്ക്. കേരളം നീങ്ങുന്നു, ഇതിനെതിരെ വാളോങ്ങേണ്ട മാധ്യമ ചിന്തകന്മാരും, സംവിധായകന്മാരും എഴുത്തുകാരും പരിചയെടുക്കുന്നു. മനുഷ്യന് ചിന്തിക്കുന്പോഴേക്കും വിരല്തുന്പിലെത്തുന്ന യു.ടൂബ് സംസ്കാരം തന്റെ ബെഞ്ചില് അടുത്തിരിക്കുന്നവളെ കാമാസക്തിയോടെ നോക്കുന്പോള് ഒരു സ്പര്ശന സുഖത്തെ അവളും ആഗ്രഹിക്കുന്നു.


മനുഷ്യന് കാമാസക്തി കൂടുന്നതും കുറയുന്നതും അവന്റെ ഭക്ഷണത്തോടുള്ള സമീപനം പോലിരിക്കും ,ബോയിലര് കോഴിയുടെ ഉപയോഗം ലൈംഗിക ഹോര്മോണുകളുടെ വളര്ച്ചക്ക് കാരണമാകുന്നു. ഭക്ഷണത്തോടുള്ള മലയാളിയുടെ സ്നേഹം വികാര-യന്ത്രത്തിലേക്ക് ചേക്കേറുന്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്, നിയന്ത്രതമായതിനെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതുകൊണ്ടാണല്ലോ പ്രവാചകന് പറഞ്ഞത് : “വികാരംതോന്നുന്പോള് നിങ്ങള് നോന്പെടുക്കുക”

മനുഷ്യന് തന്റെ കാമവെറി തീര്ക്കാന് അവന് സ്ത്രീകളെ മാത്രമല്ല, മീശ മുളക്കാത്ത ആണ്കുട്ടികളെയും ഉപയോഗിക്കുന്നു,സ്ത്രീക്ക് പിന്നാലെയുള്ള ഈ ഒാട്ടത്തില് നമ്മള് ആണ്പീഡനം മറക്കുന്നു. വളെരെ ചെറുപ്പത്തില് ലൈംഗികതയുടെ സുഖം അവനറിയുന്നു. തന്നെ പീഡിപ്പിച്ചത് സ്വന്തം എളാപ്പയും ,അമ്മാവനും ആകുന്പോള് ഇത് പുറത്ത് പറഞ്ഞാലുള്ള മാനക്കേട് ഒാര്ത്ത്മ നസ്സില് അടക്കിവെക്കുന്നു. ഇത് അവനില് കാമാസക്തി കൂട്ടും പെണ്കുട്ടികളോടത്തല്ല ആണ് സുഹൃത്തുമായി. അങ്ങിനെ ഒരു സ്വര്ഗ്ഗ സംഭോഗി സമൂഹത്തില് ഉടലെടുക്കുന്നു. ക്രമേണ പെണ്കുട്ടികെളെ വെറുക്കുന്നതോടെപ്പം ആണ്കുട്ടികളെ കല്യാണം കഴിക്കാന് ആഗ്രഹിക്കുന്നു. അതിന് ഇന്ഡ്യന് ജുഡീസ്വറിയുടെ അനുവാദം കൂടിയാവുന്പോള് ഭാവിയില് സമൂഹത്തിനെ അവന് വെറുക്കുന്നു, ഒറ്റപ്പെടലിന്റെയും ആത്മഹത്യയുയുടെയും വക്കിലെത്തും, ഈ സ്ഥിതിയില് സമൂഹത്തിന്റെ മനസ്തിഥിക്ക് മാറ്റമില്ലെങ്കില് വരാന് പോകുന്ന വിപത്തുകളെ നമുക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.
നിങ്ങള്ക്ക് പ്രതികരിക്കാം, ഇതിനെ എങ്ങിനെ നമുക്ക് തടയിടാന് കഴിയുമെന്ന്. നാളെ മറ്റൊരു കാമന്യുസുമായി ന്യുസ് ചേച്ചി എത്തും കൂടെ എന്റെ ബ്ലോഗും.

വാല്ക്കഷ്ണം: ആരോട് എന്ത് പറയാന്, നമ്മളിതത്ര കണ്ടതാലെ....
"തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം.."

ബുധനാഴ്‌ച, ഡിസംബർ 12, 2012

വരുന്നോ...? എയര് ഹോസ്റ്റസ്സ് മലയാളം പറയുന്നത് കേള്ക്കാന്!!!


തുടര്ച്ച: (ഫെയ്സ്ബുക്കും കട്ടന് ചായയും ഒരു എയര് ഇന്ത്യയും)http://sketch2sketch.blogspot.com/2012/11/blog-post.html
സൌദിയിലേക്കുള്ള എല്ലാ യാത്രക്കാരും ബോര്ഡിംഗ് പാസ്സെടുത്ത് വിമാനത്തിലേക്ക് പോകേണ്ടതാണ് “അല്ല എയര് പോസ്റ്റ്സിന്റെ സൌണ്ടല്ലേ അത്..
ഹന്പട പഹയാ ഇജ്ജ് എവിടേക്കാ ഈ പോകണത്..

അ,,,ആ.......അയമൂട്ടിയേ..........നീയായിരുന്നോ.........ഇജോട്ക്കാ ഈ പോണത്. ഞാന് കുറച്ച് മീന് മാങ്ങാന് ദുബായ്ക്കാ..................അല്ല ഇജ്ജ് മീന് കച്ചവടത്തിനു പോവ്യേ...അതോ.........കാരണോലെ നിങ്ങളെന്താണ് വിചാരിച്ചത്......ഇപ്പോഴെ,. മീന് കച്ചവടക്കാരടുത്തും, പച്ചക്കറിക്കാരൊടെത്തുമാ കാഷു കൂടുതല്.......കുത്തിക്കോളിന് കുത്തിക്കോളിന്,,, ..അല്ല അയമൂട്ടി ...നീ എന്ത് കുത്ത്ണ കാര്യാ ഈ പറയണത്... ഞാന് അപ്പളേ അന്ത്രുക്കനോട് പറഞ്ഞ് .......ആ കോണിക്ക് അങ്ങട്ട് കുത്താന്.....ആര്ക്ക് കുത്തിയാലും കണക്കാ.
എന്റെ ബസ്സ് വരാനായിട്ടില്ല,,,അന്ത്രു,,,,,ഏ...ബസ്സോ......എടോ ഇത് ഭീമാനാ....ബീമാനം.....അതെന്നെ ഞാനും പറഞ്ഞത് അതെ,,,, എയര് ബസ് 310, ഞാന് പോവ്യാ


അ.അ.അ.ആ....ഇതെന്താപ്പം കഥ....എന്റെമ്മോ ഇത് ബല്യ ഒരു ചെന്ബട്ടി തന്നെയാണല്ലോ റബ്ബേ.....ഈ ആള്ക്കോരൊക്കെ ഇതില് അടങ്ങൂ........പടച്ചോനെ,,,,,,,,,,,,,,പെണ്ണുങ്ങളാരും അടുത്ത് ഇരിക്കാഞ്ഞാമത്ിയായിരുന്നു...ഈ എയര് ഹോസ്റ്റസെക്കെ സ്വര്ഗ്ഗത്തില് നിന്ന് വന്നതാണോ....എന്തൊരു ഗ്രാമറാ....(ഗ്ലാമര്)....ഇതിനെന്താ റബ്ബേ ഒരു എളക്കം......ഇനി വല്ല ഗട്ടറിലും ചാടിയോ....
”.കേരളം കഴിഞ്ഞാലെ വല്ല സമാധാനവും ഉണ്ടാവൂ...” അതാരാ എന്റെ ബേക്കിലെ സീറ്റില്,,,,,..ഒന്നു പരിചയപ്പെട്ടാലോ.............നിങ്ങളൊടുന്നാ വരണത്.......what ?...പടച്ചോനെ ഇത് പുതിയ സ്ഥലമാണല്ലോ.....ഇത് ഏത് ജില്ലേല,,,,,സഹോദരാ......what nonsense you talking about……I am munna….that is munna bai….from cholamad..ഇത് അല്പ്പം കൂടിയ ഇനമാണന്നാ തോന്നുന്നത്. ഇവനെല്ലേ കുറച്ച് മുന്പ് മലയാളം പറഞ്ഞത്.....ഇനി ഇവന് വല്ല മെന്റെലാസുപത്രിയില് നിന്നും വരുവാണോ ആവോ...മിണ്ടാതിരിക്കുന്നതാ നല്ലത് കാരണം എന്റെ ഇംഗ്ലീഷ് ഇവനെറിയില്ലല്ലോ........ hello…can I take any drinks….പടച്ചോനെ ഇവള് എന്താണ് ഈ പറയണത്. (മലയാളത്തില് പറയുന്നെല്ലെ നമ്മുടെ മന്ത്രി പറഞ്ഞത്..എന്നിട്ട് മലയാളല്ലലലോ...ഹാ....ഇംഗ്ലീഷുകാരിയായിരിക്കും....മോളെ ...ഞാനാ …ടൈപ്പല്ല.....yah,,,yahh…. അച്ചീ....അള്ളാ...എന്തൊരു തണുപ്പാ ഇതിനുള്ളില്.....ഇവളെന്താ ഈ കൊണ്ടുവരണത്....റബ്ബേ ഒന്നു ചിന്പാനും വയ്യേ....നല്ല മുന്തിരി ജൂസാണ്ന്നാ തോന്നുന്നത്...കുടിച്ചു കളയാം......ഇത് ഒരു ചമര്പ്പെക്കെ ഉണ്ടല്ലോ......ആ.ആ..ആവൂ...ഒരു
തലകറങ്ങുന്നുണ്ടല്ലോ....

.all ladies and gentleman ,,,,welcome to Saudi Arbia….എനിക്ക് ഇവിടെന്ന് എണീല്ക്കാന് പറ്റാത്തകോലാണല്ലോ,,,,,
അ...ഇതെന്താ കുറെ വട്ട് പിടിപ്പിച്ച ആള്ക്കാര്…കാലത്തിന്റെ ഒരു പോക്കെ....ഇവരാണോ ഈ അറബികള് എന്നു പറയിണത്...ഇവരെ കണ്ടാല് തന്നെ അറിയാ ഇവര് വട്ടന്മാരാണെന്ന്.....ഇതെന്തൊരു വരിയാണ് തന്പുരാനെ....ആരൊടെങ്കിലും ചോദിച്ചാലോ...........എടോ ഇതെന്താ ഇവിടെ ഒരു വരി.......ക്യയാ..............തും കോന് ഹെ...... ഞാന് ഒന്നും പറഞ്ഞില്ലേ..........എന്റെമ്മോ..... എന്റെപ്പം പോന്നെവരെല്ലാം വട്ടന്മാരാണോ.? മലയാളം പറയുന്ന ഒരൊറ്റ കൊണ്ടോട്ടിക്കാരനിം കാണിന്നുല്ലല്ലോ.... “എന്താ ഇക്കാ നിങ്ങള് ഇവിടെ കിടന്ന് കറങ്ങ്ണത് ” അല്ല മോനെ ഇവിടെന്താ ഒരു വരി കാണുന്നത്.......ആ അത് കൈ രേഖ പരിശോധിക്കാനാ........ഇവിടെ കൈനോട്ടക്കാരുമുണ്ടോ..............സൌദിയില് ആദ്യം വരുന്നവരുടെ എല്ലാം കൈ രേഖ പരിശോധിക്കും എയര്പോര്ട്ടില്........നീ എവിടെത്തുകാരനാ.....ഞാന് മലപ്പുറത്താണ്....എന്താ മോന്റെ പേര്...പോക്കര്.
അനക്കന്താ ഇവിടെ പരിപാടി..”.കാക്കെ, അതൊക്കെ നമുക്ക് പിന്നെ പറയാം,,,നിങ്ങള് വരിയില് നിന്നോളി....അല്ലെങ്കില് കുറെ,സമയാകും പോവാന്,,,,,ഈ ബേഗ് ഞാന് പിടിക്കാം......”…..നല്ല കുട്ടി ഇന്നാട്ടില് ഇങ്ങെനെ സഹായം ചെയ്യണവരാരങ്കിലും കിട്ട്വോ.....ഇന്നാ പിടിക്ക്.....
നാട്ടിലേക്കൊന്നു വിളിക്കണല്ലോ.....മൊബൈലിലാണങ്കില് ചാര്ജൂല്യ....ഇത് കഴിഞ്ഞിട്ട് പോക്കരോട് തന്നെ മൊബൈല് ചോദിക്കാം.


"ഇസ്മുല് അന് ത"........സുഫ് ". ഈ പാസ്പോര്ട്ട് കാണിക്കാം.......അല്ലാതെ എന്താപ്പം ചെയ്യാ...............ഒ........കഴിഞ്ഞു....എടാ പോക്കരെ....പോക്കരെ...ഇവന് എവിടെ പോയികിടക്ക്വ,,,,,,,,,,,,ഇവിടെ ആരോടെങ്കിലും ചോദിക്കാന്ന് വെച്ചാല് ബാസയും അറിയൂല.............ഇനി ബേഗ് അവന് അടിച്ചു മാറ്റിയോ.....ആവോ....അതില് കാര്യായിട്ട് ..ഒരു ഷെഡ്ഡിയും......ഒരു പേന്ടും...കുറച്ച് വര്ത്തായ്ക്കയും ഉണ്ട്....ആ പഹയനാണ്ട് കൊണ്ടോയിക്കോട്ടെ....ആ കുട്ടി വെറുതെ അല്ല സഹായിക്കാന്ന് പറഞ്ഞത് ...എന്നാലും എന്റെ അളിയാ................നമ്മൊളെക്കെ ഒരേ നാട്ടുകാരല്ലായിരുന്നോ................ആരോട് പറയാന്....പുറത്ത് ഇറങ്ങുക തന്നെ.....വല്ല കൂട്ടക്കാരെയും കാണുകയാണങ്കിലോ.......നമ്മളെ അറബി വരും എന്നല്ലേ പറഞ്ഞത്.... ഇവരെന്താ എന്നോട് ഇങ്ങെനെ തെരക്കുന്നത്......കയ്യ് വീടി....ഞാന് പറയട്ടെ....ഇവല് ഈ പാസ്പോര്ട്ട്ക്കാണല്ലോ നോക്കുന്നത്........ഈ വട്ടന്മാരൊരു കാര്യം......"സുഫ് അന സ്വദീഖ് അന് ത".........ഞാന് സ്വദീഖന്നുല്ല.........എന്റെ പേര് അന്ത്രു...ന്നാ.........വിടി കാരണോലെ.......(മനോജെ അത് ഒരു മലയാളി അല്ലേ.....ഇവന് ആദ്യമായിട്ട് ഗള്ഫിലേക്ക് വരുവാന്നാ തോന്നുന്നത്...ഏയ് തള്ളെ......പുള്ളേ...ആ അറബിയന്താ അവനെ പിടിച്ചിവച്ചിരിക്കുന്നത്.....

നമുക്ക് ചോദിച്ചാലോ അനീഷേ...വാ......പാവത്തിനെ സഹായിക്കാം.....)....എന്താ പ്രശ്നം സഹോദരാ......മലയാളിയാണ് അല്ലേ.......അതെ.........നിങ്ങളുടെ പ്രശ്നമന്താ.......ഒന്നൂല്യ സഹോദരങ്ങളെ........ഇപ്പോള് തന്നെ ഒരുത്തന് മലയാളിയാണെന്ന് പറഞ്ഞ് എന്റെ ബേഗ് അടിച്ചുമാറ്റി..........എന്താ അവന്റെ പേര് ആ......പോക്കര് എന്നോ മറ്റോ ആണ്......നിങ്ങളിപ്പോള് പാസ്പോര്ട്ട് അടിച്ചുമാറ്റാന് വന്നതായിരിക്കും അല്ലേ.....മലയാളികള് കൊലയാളികളാണന്നൊരു ചൊല്ലുണ്ട് അത് ശരിയാ......അല്ല കാക്കെ ഞങ്ങള് അതിനൊന്നും വന്നതല്ല......ഈ അറബി നിങ്ങളെ പിടിച്ചപ്പോള് ,,,,,കാര്യം അന്വേഷിക്കാന് വേണ്ടി വന്നതാ....അല്ലാതെ......ഈ അറബി നിങ്ങളുടെ ഖഫീലാ........നിങ്ങള് ഇയാളുടെ കൂടെ പോയാല് മതി......
ഒ...ഇയാളൊ.........പടച്ചതന്പുരാനെ,,എങ്ങെനെ ഇയാളുമായി മുന്നോട്ട് പോകുക........ഇയാളോട് എങ്ങിനെ സംസാരിക്കും..........ആംഗ്യം കാട്ടി ആ മൊബൈലൊന്ന് വാങ്ങിയാലോ............അ ...ഏതായാലും കിട്ടി... ...ആദ്യം നമുക്ക് നമ്മെളെ അബൂബക്കര് ഹാജിന്റെ കരീമിനൊന്ന് വിളിക്കാ.........0535047651....ടിറിംഗ്..... ടിറിംഗ്.....ഹലോ...കരീമല്ലേ ഇത് ഞാനാ....അന്ത്രു....എടാ ഞാന് ഇവിടെ എത്തിയടാ..........ആ കഥൊന്നും പറിയാതിരിക്കുകയാണ് നല്ലത്......(.ഇജ് എവിടെയാ ഇപ്പോള് ഉള്ളത്..).....ഞാന് ഇപ്പോള് എന്റെ ഖലീഫിന്റെ കൂടെ അവന്റെ പൊരയിലേക്ക് പോവാണ്,,,,,,,, ഒാകെ ടാാ......ഞാന് പിന്നെ വിളിക്കാം..................."സുഫ് ഹാദാ അന് ത സ്വദീഖ്"........ഫൈന് ജവാല്.......എടോ വട്ടാ ആംഗ്യം കാട്ടി ചോദിക്ക്.......അത് ഇപ്പം എങ്ങെനെ പറയും.....വല്ലാത്തൊരു മുസീബത്തിലാണല്ലോ പെട്ടത്....അല്ല ഇത് ഫുള്ള് മരുഭൂമിയാണല്ലോ.........ആരാ പരഞ്ഞത് ഇവിടെ ഫുള്ള് മുസൈക്കാണന്ന്......ഇവനെന്താ ഈ സൌണ്ട് ഉണ്ടാക്കുന്നത്.....എത്താനായി എന്നാ തോന്നുണത്.....വെള്ളത്തിന് ദാഹിച്ചിട്ടാണങ്കില് വയ്യ.....ഏത് മഹശറയിലും ഒരു മലയാളിയെങ്കിലും ഉണ്ടാവാറുണ്ട് ഇവിടെ അതും ഇല്യാന്നാ തൊന്നുണത്.......വല്യ പൊര തന്നേണ്...
അല്ല ഒരു പെണ്ണല്ലേ ,,,അത് കണ്ടിട്ട് ഒരു മലയാളി ലുക്ക് ഉണ്ട്.... പക്ഷേ ഇവളുടെ കോലംകണ്ടിട്ട് ശ്രീലങ്കക്കാരിയാണ്,,,,,,,,ഇവളെ കുടി ഞാന് ഡ്രൈവ് ചെയ്യേണ്ടി വരുമോ.....ആകെ കൂടി ഞമ്മക്ക് പറ്റിയ സ്ഥലമാണെന്നാ തോന്നുണത്.....സ്വദീഖ്...അന്ത്രു.....ഹാദാ സയ്യാറാ,,,,,,,അയ് വ,,,,,,ഇജ് ലിസ്....കയ്ഫ ഹാലക്..അന്ത്രു.........ദേ വീണ്ടും മുസീബത്ത്.....
കാര്യങ്ങള് ഇത്രയൊക്കെ ആയ സ്ഥിതിക്ക് അറബി നാട്ടില് വന്നിട്ട് അറബി പഠിച്ചിട്ടില്ലെങ്കില് മോഷല്ലേ...അല്ല ഞമ്മളാ..ആ ശ്രീലങ്കകാരിയെ ഒന്നു പരിചയപ്പെട്ടാലോ.. .

.ഹെ...നോക്കീ...നോക്കീ...ഇവള്ക്കിതന്താ ചെവിട് കേള്ക്കില്ലേ....അണ്ണാ..നീ ആര്...നിന്റെ ഊരവിടെയാ......അണ്ണ ഉങ്കള് എപ്പം എത്തീ.....ഇവളുടെ ഭാഷ കുറച്ചൊക്കെ മനസ്സിലാവ്ണുണ്ട്...സമാധാനായി..അല്ല താത്തെ ഇവിടെ ഒരു മലയാളിയില്ലേ......അല്ലെടോ നീ എവിടെ നിന്നു വരുന്നു...ഇതെ സൌദ്യ അറേബ്യയാണ് രാജ്യം....കേരളല്ല....ഞാനെ നിനക്ക് ഇവിടെത്തെ നിന്റെ റൂമും...എല്ലാവരേയും പരിചയപ്പെടുത്തിയിം തരാം....നടക്ക്....ആ വലത്തേ ഭാഗത്തുള്ളതാണ് നിന്റെ റൂമ്...അതിന്റെ അപ്പുറത്തേത് അറബിയുടെ മക്കളായ ജൂഹിയും ജൌഹാനയും താമസിക്കുന്നത്...തൊട്ടപ്പുറത്തെ റൂമില് അറബിയും പെണ്ണുങ്ങളും...അറബി പലപ്പോഴും ഇവിടെ ഉണ്ടാവാറില്ല....ഇവിടെത്തെ നിന്റെ പരിപാടി എന്താന്ന് വെച്ചാല് കുട്ടികളെ മദ്രസ്സയില് കൊണ്ടുവിടുക...ഞാന് പോവ്യാണ് കിടക്കാന്,,,,നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടങ്കില് വിളിച്ചാല് മതി.......(അ..അ...അ ആ ഇവള് ആളുകൊള്ളാലോ...)നേരം രാത്രിയായി ഉറങ്ങാം...രാത്രി 12 മണിയായല്ലോ..എല്ലാ ഈ അറബിയും പെണ്ണുങ്ങളും ഉറങ്ങിയിട്ടില്ലേ......ഇനി അറബി ഇവിടെല്ലേ........ഒാഹൊ...നല്ല എസി റൂമ്...കേരളത്തിലാണങ്കില് ഈ ഒരു സുഖം എന്തായാലും ഉണ്ടാവില്ല......ടക്....ടക്....ആരാ.....ആരാപ്പം ഈ പാതിരാത്രിക്ക് വാതിലില് മുട്ടുന്നത്.......അവളായിരിക്കും ആ ശ്രീലങ്കക്കാരി..തുടരും....

Facebook Comments