വ്യാഴാഴ്‌ച, ജനുവരി 30, 2014

വടി വാള്


പല കോലത്തില് പല രീതിയില് പല മനുഷ്യരാല്
ഉപയോഗിക്കും എന് ഹൃദയ മൂര്ച്ചം.

രണ്ട് കാലി, ഇരുകാലി വര്ഗ്ഗത്തിന്നതീതമായി
ചീറ്റുന്ന ചോരക്ക് അന്ത്യമില്ല.

പിടക്കുന്ന ജീവനില് വീണ്ടും ആഞ്ഞുവെട്ടുബോള്
പിടക്കുന്നു എന് ഹൃദയം പല വെട്ടമായി

തേങ്ങിക്കരയുന്ന എന്റെ ചുണ്ടുകളില്
ചുകപ്പു രക്തം ലിപസ്റ്റിക്കായി തേച്ചിടും.

വെട്ടല്ലെ മുത്തെ, വെട്ടെല്ലെ മുത്തെ
പല കുറി പറഞ്ഞിടും തന് ചുണ്ടിനാല്

കേള്ക്കാത്ത ജീവി, കൊല ചെയ്യുന്ന ജീവി.
അത് ഒന്നേയൊളളൂ അത് മനുഷ്യനാ......

കാണുന്നു കണ്ണുനീര് പല കണ്ണിലും
എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ...

വെറുക്കുന്നു ഞാന് എന്നിലെ കാപട്യത്തെ
സ്നേഹിക്കുന്നു പക്ഷെ മനുഷ്യ-കുലത്തിനാല്

അറിയുന്നു ഞങ്ങള് പല വെട്ടിനാല്
പറയുന്നു പത്രം അത് വടി വാളിനാലെന്ന്.

എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ.

ബുധനാഴ്‌ച, ജനുവരി 29, 2014

അവസാന രാത്രി (The Last Night)



"നിങ്ങളുടെ ഭക്ഷണ പാത്രം കൈഴുകി വൃത്തിയാകാതെ കിടന്നുറങ്ങുന്ന പക്ഷം ദാരിദ്ര്യം നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും"
ഹെഡ്-ഫോണിന്റെ വിടവിലൂടെ ശബ്ദം എന്റെ ചെവിയിലെത്തിയ നിമിശം... ഞാന് തിരിഞ്ഞു നോക്കിയപ്പോള് ഈ മോല്യാരെ ഒരു കാര്യം എന്ന് പറഞ്ഞ്,,, റൂമേറ്റ് ബ്ലാങ്കറ്റ് നിലത്തിട്ട് തുണിയുടെ മറ്റേ അറ്റം ചന്തിന്മേല് വലിച്ച് കെട്ടി ഭയങ്കര പാച്ചിലാണ്. (ഒാട്ടം) ഞാന് വാച്ചിലേക്ക് നോക്കി സമയം രാത്രി 12.40. എന്താ സംഭവിച്ചത് എന്നറിയാന് ഞാനും പിന്തുടര്ന്നു. ഞാന് ഊഹിച്ചപോലെ തന്നെ പാത്രം കഴുകാന് പോയതാ.
അവന് ഇനി തിരിച്ചു വരണെമെങ്കില് ഒരു അരമണിക്കൂറെങ്കിലും കഴിയും കാരണം അതിന് മാത്രം പാത്രം അവിടെ കൈഴുകാനുണ്ട് , ബിരിയാണി ചെബ് വേറെയും.

ഇവന് ഒരു കുഴി മടിയാനാണെല്ലോ, പിന്നെ എന്താ സംഭവിച്ചത് ഉം.. ഊം. ഒരു കാര്യം ചെയ്യാം. എന്താ നടക്കാന്ന് അറിയാലൊ, അങ്ങിനെ
മടിയനായ എന്റെ റൂംമേറ്റിന്റെ ഈ മടി മാറ്റാന് വേണ്ടി അവന്റെ വീക്ക്നസ്സില് തന്നെ പിടിച്ചേ മതിയാകൂ എന്ന് പിറുപിറുത്ത് കൊണ്ട് നേരെത്തെ കേട്ടു കൊണ്ടിരുന്ന പ്രസംഗം മാറ്റി വീട് വൃത്തിയാക്കുന്നതിനെ കുറിച്ചും, സഹോദരന്റെ അടിവസ്ത്രം വരെ കഴുകി സഹായിക്കുന്നതിനെ കുറിച്ചുമുളള ഒരു പ്രസംഗം പ്ലെ-ചെയ്യാവുന്ന രീതിയില് റെഡിയാക്കി വെച്ചു. ഞാന് ഒന്നും അറിയാത്ത പോലെ വീണ്ടും ബെഡിലേക്ക് ഊന്നിറങ്ങി.

"പണ്ടാരം, ഈ പാത്രമൊക്കെ ഏത് അടുപ്പില് നിന്ന് എടുത്തോണ്ട് വന്നതാ....എന്നുളള ശബ്ദവും കൂടെ പാത്രം നിലത്ത് വീഴുന്ന ശബ്ദവും ഒരുമിച്ചു കേക്കലും പൂച്ച അവന്റെ തലയിലേക്ക് എടുത്ത് ചാടലും ഒരുമിച്ചായൊ എന്നറിയില്ല, പെരുച്ചായിക്ക് ഏറു കൊണ്ടപോലെ അവന് വാതില് തട്ടലും തുറക്കലും ബെഡീലേക്ക് ചാടലും ഒരുമിച്ചായി, അവന്റെ വരവ് പ്രതീക്ഷിച്ചതാണെങ്കിലും ഇങ്ങെനെ ഒരു എന്ട്രി ഞാനും പ്രതീക്ഷിച്ചിരുന്നില്ല, അവന്റെ വരവ് കണ്ട് ഞാന് കട്ടിലില് നിന്ന് നേരെ നിലത്തേക്ക് പതിച്ചു. ഠെ,ഠെ..........ഠെ.
ഇത് കണ്ട് അവന്റെ പേടി മാറിയെങ്കിലും എന്റെ പേടി അവിടെ തന്നെ കെട്ടടങ്ങി. വീണ്ടും ഒന്നു അറിയാത്ത പോലെ ഞാന് വീണ്ടും ബെഡിലേക്ക് ഊന്നിറങ്ങി.

"ടാ...ാട....മുനീറോ,,,,,എന്റെ ചക്കരെ,,,നീ തന്നേണാടാ...ആ പാത്രമൊക്കെ കഴുകാറ്ടാ..

എന്താടാ...പെരിച്ചായി നിനക്ക് വേണ്ടത്,ഞാനല്ലാതെ പിന്നെ നിന്റെ ഒാള് കഴുകോ?

ബ്ലാങ്കറ്റിന്റെ നമ്മുടെ പഴയ ഒാട്ടോയിലൂടെ അവനെ ഒളിഞ്ഞുനോക്കി.(പണ്ട് ഷക്കിലയുടെ കിന്നാരത്തുബി കാണാന് വേണ്ടി എന്റെ ചെങ്ങായി അവന്റെ അമ്മായിയുടെ മകന് അത് കാണുബോള് അവനറിയാതെ അത് കാണാന് വേണ്ടി ബ്ലാങ്കറ്റില് ഒരു ദ്യാരമുണ്ടാക്കിയിരുന്നു.)

ഹെഡ്-ഫോണ് വീണ്ടു ചെവിട്ടിലേക്ക് വെച്ച് പ്രസംഗം കേള്ക്കാന് തുടങ്ങുന്നു. പെട്ടെന്നാണ്
അവന് ചൂലുമെടുത്ത് പുറത്തേക്ക് പോകുന്നതും ചൂലുമെടുത്ത് വരുന്നതും ശ്രദ്ധയില് പെട്ടത്. ഇത് കണ്ടപാടെ ഞാന് പറഞ്ഞു. നീ പ്രസംഗം മുഴുവനും കേള്ക്ക് അല്ലാതെ കഥ കട്ടൂന്നും പറഞ്ഞ് പോസ്റ്റിട്ട ബ്ലോഗറെപ്പോലെയാവരുത്. ആദ്യം ശ്രദ്ധിച്ച് കേള്ക്ക് കുറച്ചും കഴിഞ്ഞപ്പോള് അവന് ചൂലു തിരികെ വെച്ചു ഇനി പകലാക്കലേ,,,,,,എന്താപ്പം കാര്യം,ഞാന് തിരക്കി.

മോല്യാര് പറയിണ്. രാത്രി അടിച്ചു വാരിയാല് ദാരിദ്രമുണ്ടാവുമെന്ന്, ഇതെന്താപ്പ കഥ,
ആദ്യം പാത്രം കൈകാഞ്ഞാല് പ്രശ്നം ഇപ്പം ചൂലെടുത്താല് പ്രശ്നം, ഇനിയിപ്പം ഇയാള് വല്ല ആപ്പ്-കാരനെറ്റേ ആണൊ.
ചൂല് അവരുടെ ചിഹ്നമല്ലേ ബഹുമാനിച്ചതായിരിക്കും ഞാന് പിറുപിറുത്തു കൂടെ ഞാന് പറഞ്ഞു ഈ രാത്രിയില് ചൂലെടുത്തവരൊക്കെ മയ്യത്തായി എന്നാണ് പിറ്റേന്ന് അറിയുന്നത്.

ഏതായാലും സംഗതി ഏറ്റെല്ലോ
ഹ,ഹ,ഹ. ചിരിച്ചു കൊണ്ട് ഞാന് മനസ്സില് പറഞ്ഞു.. നാളെ എന്റെ ഷെഡ്ഡി കഴുകാന് ഒരാളായി.

ഇന്നെന്റെ അവസാന രാത്രിയാവുമല്ലോ എന്ന് പിറുപറുത്ത് അവന് കിടക്കയിലേക്ക് പോയപ്പോള്, ഞാന് പറഞ്ഞു നിനക്ക് അവസാന രാത്രിയായിരിക്കും പക്ഷെ എനിക്ക് ആ...ആദ്യരാത്രിയുടെ ക്ഷീണം ഇനിയും മാറിയിട്ടില്ല,അപ്പളാ അവന്റ ഒരു അവസാന രാത്രി. ഏത് ആദ്യരാത്രി, നീയും അവളും തമ്മിലുളള കുണാ, കുണാസൊ... അവന് ആകാംക്ഷയോടെ ചോദിച്ചു. അല്ലെന്നേ ബ്ലോഗ്, ബ്ലോഗ് ആദ്യ രാത്രി അടിച്ചുമാറ്റിയത്. ആ....ആ അത്. ഞാന് വിചാരിച്ചു നിന്റെ ആദ്യരാത്രിയില് സാമാനം ആരെങ്കിലും അടിച്ചോണ്ട് പോയൊന്ന്, ഒന്ന് പോടപ്പാ...ഞാന് ഒന്ന് നെടുവീര്പ്പിട്ട് അത് അവിടെ തന്നെയുണ്ടോ എന്ന് തപ്പിനോക്കി വീണ്ടും ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ഊന്നിറങ്ങി, അവന്റ കൂര്ക്കം വലിക്ക് കാതോര്ത്തു...ഋ.ഋ.ഋ..ഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋ.

...............................................................................................................................
NB:

മതത്തേയും മതചുറ്റുപാടുകളേയും അതേ പടി അനുസരിക്കും പക്ഷെ തിന്നു അതേ പടി തിരിച്ചു കിടന്നുറങ്ങും ഇത് ഒരു ശീലമാക്കുബോഴാണ് പലപ്പോഴും ഈ പരീക്ഷണത്തിന് മുതിരേണ്ടത്.


നിയമപ്രകാരമുളള മുന്നറിയപ്പ് :

ഈ കഥയോ, കഥയിലെ കഥാപാത്രങ്ങളുമായൊ ജീവിക്കുന്നവരുമായൊ മരിച്ചവരുമായൊ എതൊരു വിധ ബന്ധവും ഇല്ല. ഇനി അങ്ങിനെ ഉണ്ടെങ്കില് ഞമ്മക്ക് പുല്ലാണ്,
ഇതിന്റെ കോപ്പി റൈറ്റ് മലയാളം ബ്ലോഗേഴ്സ് ആക്ട് 112 പ്രകാരം എന്റേത് മാത്രമാണ്.

Facebook Comments