തിങ്കളാഴ്‌ച, ഡിസംബർ 24, 2012
ഹബ്ല പറയാന് ബാക്കിവെച്ചത്
Labels:
യാത്ര
ജോലി തേടി പല സ്ഥലങ്ങളിലെത്തുന്പോഴും അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങള് സന്ദര്ശിക്കുക എന്നുള്ളത് നിങ്ങളെയും പോലെ എന്റെയും ഒരു ആഗ്രഹമാണ്. ജോലിയുടെ പിരുമുറുക്കം കുറയ്ക്കാനും പഴയ സുഹൃത്ത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും യാത്രകള് നമ്മള് നടത്താറുണ്ട്. യാത്രയ്ക്ക് ഒരാള് കൂട്ടുണ്ടാവുന്നത് യാത്രയുടെ സന്തോഷം വര്ദ്ധിപ്പിക്കാറുണ്ട്. പലപ്പോഴും യാത്രപോവാന് സുഹൃത്തുക്കളുടെ സാഹചര്യം അനുകൂലമായിരിക്കില്ല. ഒറ്റയ്ക്കുള്ള യാത്ര നമുക്ക് പല ഒാര്മ്മകള് സമ്മാനിക്കുകയും പുതിയ സുഹൃത്തുക്കള് കിട്ടുകയും ചെയ്യും. ജോലിതേടി വരുന്ന 90% ആളുകള്ക്കും സഊദിയ അറേബ്യയുടെ ടൂറിസ്റ്റ് സ്ഥലങ്ങളെകുറിച്ച് വിവരമില്ല എന്നത് ഒരു യാതാര്ത്ഥ്യമാണ്. മക്കയുടെയും മദീനയുടെയും സൌന്ദര്യത്തിന് അപ്പുറത്തേക്ക് ഇസ്ലാമിക സാംസ്കാരത്തിന്റെ ആവിര്ഭാവത്തെ കുറിച്ചുള്ള വ്യക്തമായ അടിത്തറ ഈ മണ്ണ് പൂര്ണ്ണമായും നമ്മോട് മന്ത്രിക്കുന്നുണ്ട്.
https://www.facebook.com/photo.php?v=546587592037473
സൌദി അറേബ്യയിലെ പതിമൂന്ന് പ്രവിശ്യകളിലെ ഒന്നായ അസിർ പ്രൊവിൻസിന്റെ തലസ്ഥാനമാണ് അബ്ഹ എന്ന നഗരം. സൌദി അറേബ്യയുടെ തെക്ക് ഭാഗത്താണ് അസിർ പ്രൊവിൻസ്. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ (7200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് അബ്ഹ-കമീസ് മുഷൈത്ത് എന്ന പ്രദേശം. ഏറ്റവും തണുപ്പുള്ള പ്രദേശവും ഏറ്റവു ഉയരത്തില് സ്ഥിതി ചെയ്യുന്ന പ്രദേശവും. കബിളിപുതപ്പുമായി വര്ഷത്തിലൊരിക്കല് വന്നിറങ്ങുന്ന സഹോദരന്റെ വിവരണങ്ങളുമായപ്പോള് അവിടെ പോകണമെന്ന് തന്നെ മനസ്സ് തീരുമാനിച്ചു. അങ്ങിനെ അവിടെയുള്ള ഒരു കുടുംബ സുഹൃത്തിനെ ബന്ധപ്പെട്ടു അതിനുള്ള ഏര്പ്പാടുകള് ചെയ്തു. കുടുംബ സുഹൃത്തുക്കള് ഒരുപാട് ഉണ്ടെങ്കിലും പലപ്പോഴും യാത്ര പോകാന് ഉദ്ദേശിക്കുന്ന സ്ഥലങ്ങള്, സ്വന്തമായി വാഹനം, കപ്പാസിറ്റി, എല്ലാം ഒത്തൊരുമിച്ചുള്ള ഒരു സുഹൃത്തായിരിക്കണം ആ സ്ഥലപരിചിതമായ സുഹൃത്ത് എന്നത് മറ്റു പല യാത്രകള് ചെയ്തപ്പോഴും മനസ്സിലായ ഒരു യാഥാര്ത്ഥ്യമാണ്. സഊദിയുടെ തലസ്ഥാനമായ റിയാദില് നിന്ന് ഏകദേശം 12-15 മണിക്കൂര് യാത്ര ചെയ്യണം കമീസ്-താഴ്വരയിലെത്താന്. കണക്കു കൂട്ടലുകളില് സമയത്തിന്റെ ആവശ്യകത അവിടെ തെളിഞ്ഞു. പെരുന്നാള് തലേന്ന് ലീവില്ലാത്തതുകൊണ്ട് സൌകര്യപദ്രമായ ഒരു യാത്രക്ക് പച്ചകൊടി കണ്ടു.
കഴിഞ്ഞ ചെറിയ പെരുന്നാള് തലേന്ന് പുലര്ച്ച, പ്രഭാത സൂര്യന്റെ കിരണങ്ങള് അങ്ങിങ്ങായി, നല്ല തെളിഞ്ഞ ആകാശം. രാവിലെ എണീറ്റ് നടക്കുന്നവന്റെ ഉന്മേശം ഞാനപ്പോള് തൊട്ടറിഞ്ഞു. ആളൊഴിഞ്ഞ ബസ് സീറ്റുകള് എന്നെ അലോസരപ്പെടുത്തിയങ്കിലും നടുവിലെത്തെ വാതിലു തൊട്ടുപിറകെയുള്ള സീറ്റിലിരുന്നു, എല്ലാഴ്പ്പോഴും നടുവിലെ സീറ്റ് ഒരു സേഫ്റ്റി തന്നെ, കാലുകള്ക്കും മറ്റു സീറ്റുകള്ക്കിടയിലുമുള്ള അകലം സാപ്റ്റികൊ-ബസുകളില് കുറവായതുകൊണ്ട് കാലുകള് നീട്ടിവെക്കാനൊരിടം എന്ന നിലയിലും.
ബസ്-യാത്ര അരോജകമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, ഒരു പട്ടണത്തെ തൊട്ടറിയാന് അതിന്റെ വഴികളെ അടുത്തറിയാന്, ഒരു സാംസ്കാരത്തെ പഠിക്കാന് പലപ്പോഴും ബസ് യാത്ര അനുയോജ്യമാണെന്ന്തോന്നിയിരുന്നു. അല്പസമയം കഴിഞ്ഞ് തൊട്ടരികെ സീറ്റിലിരിക്കുന്ന ആളുകളുമായി പരിചയപ്പെടാന് ശ്രമിച്ചു. മിസ്റിയുടെ ഡ്രൈവിംഗില് ഒരു കോഴിക്കോട്-മഞ്ചേരി ബസ്സിന്റെ തിടുക്കമുണ്ടായിരുന്നു. പ്രഭാതത്തിന്റെ പ്രഭയില് കുളിച്ചു നില്ക്കുന്ന റിയാദിന്റെ മരുഭൂമിയുടെ പച്ചപ്പിലൂടെ ഒരു യാത്ര. വിശാലമായ റോഡ്, ശാന്തമായ അന്തരീക്ഷം, എല്ലാം അനുകൂലമാണെന്ന് തോന്നിപ്പിച്ചു. നാളെയുടെ പെരുന്നാളിനെ വരവേല്ക്കാന് ഒരുങ്ങി നില്ക്കുന്ന പട്ടണങ്ങളെ ഒാരൊ വഴിത്താരകളിലും ഞാന് കണ്ടു. പൂര്ണ്ണമായി അലങ്കൊരിച്ചുനില്ക്കുന്ന സൌധങ്ങള്, മഞ്ഞുവീണ ബസ് ജാലക ഗ്ലാസിലൂടെ നോക്കുബോള് ഗ്ലാസ് കഷ്ണങ്ങള് ചിന്നിച്ചിതറിക്കിടക്കുന്നതു പോലെ ലൈറ്റുകളുടെ വിസ്മയം എന്നെ കുളിരണിയിച്ചു. പിന്നിട്ട വഴികള് മണിക്കൂര് 5 കഴിഞ്ഞു, ലക്ഷ്യസ്ഥാനത്തേക്കു ഇനിയും അത്ര മണിക്കൂറുകള്, യാത്രയുടെ ക്ഷീണം ഒരു നോബുകാരന്റെ മനസ്സില് കാണാനുള്ള മനസ്സിന്റെ വിങ്ങല് എല്ലാം കൂടി ഒരുമിച്ചു. വിശപ്പിന്റെ വിളിയാളം യാത്രയുടെ ക്ഷീണത്തെ കൂട്ടുന്നത് കൊണ്ടാവാം പ്രവാചകന് ഒരു ഇളവ് യാത്രക്കാര്ക്ക് നല്കിയതെന്ന് ആ നിമിശം ഞാനോര്ത്തു. ആ ഇളവ് മാക്സിമം മുതലെടുക്കുന്നവരായിരുന്നു എന്റെ കൂടെ യാത്രയിലുള്ള നൈജീരിയക്കാരനും, പാക്കിസ്ഥാനിയും, ,സഊദിയും, ഫലസ്തീനിയും.
വാച്ചിലേക്ക് നോക്കി ബാങ്കുവിളിക്കാന് സമയം ഒരുപാട് അകലെ. പാന്റ്സ് ഒന്നു കൂടി ആഞ്ഞു മുറുക്കി സീറ്റിന് മുകളില് കാല്-വെച്ചിരുന്നു.
അല്ലാഹു അക്ബര്, അല്ലാഹു അക്ബര്,,,എങ്ങുനിന്നോ ഒരു ബാങ്കുവിളി.
ഡ്രൈവര് ബക്കാല തെരെഞ്ഞു നടക്കുകയാണ്, ബാങ്കുവിളിച്ചതുകൊണ്ട് ആരും ഈ സമയം തുറക്കില്ല. പള്ളിയാണെങ്കില് ഈ പരിസരത്തൊന്നും കാണുന്നുമില്ല, ഒരു കടക്കാരന് ഷെട്ടര് താഴ്ത്തി പോകുവാനിരിക്കുബോഴാണ് ഡ്രൈവര് അദ്ദേഹത്തെ കണ്ടത് . എല്ലാവര്ക്കും 5 മിനുട്ട് സമയം നല്കി, കുറച്ചു ജ്യൂസും ബിസ്കറ്റും കൈക്കലാക്കി ഞാന് നടന്നു, “ചില്ലറയുണ്ടോ കയ്യില്” അപ്രതീക്ഷിത മലയാളി സംസാരം, തിരിഞ്ഞു നോക്കിയപ്പോള് അത് ആ കടക്കാരനായിരുന്നു. കുശലം പറയാന് സമയമില്ലാത്തതു കൊണ്ട് പെട്ടെന്ന് ഇല്ലാന്ന് പറഞ്ഞു ബസ്സിലേക്കു പോയി. ആ ആള്കൂട്ടത്തിനിടയില് മലയാളിയെ തിരിച്ചറിഞ്ഞ മറ്റൊരു മലയാളി എന്നെ ആശ്ചര്യപ്പെടുത്തി. മലയാളിക്ക് മണത്തറിയാനുള്ള കഴിവുണ്ടെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്.
ബസ് ജാലകത്തിനിടയിലൂടെ കുളിരണിയിക്കുന്ന കാറ്റിന്റെ മന്ദഹാസം, പുറത്തേക്ക് നോക്കുബോള് ബസ്ടെര്മിനല്, അതെ ബസ് അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. അല്ഹംദുലില്ലാഹ്.
എന്റെ പ്രിയ ചങ്ങാതിയെ കാത്ത് കുറച്ചുനേരം ഇരിന്നതിന് ശേഷം രണ്ട് പേരും റൂമിലേക്ക്. പെരുന്നാള് പിറ്റേന്ന് കാണുന്നത് പോലുള്ള ആരവങ്ങള് കമീസ് അങ്ങാടിയിലും ഞാന് കണ്ടു.
പെരുന്നാള് ദിവസം സഊദി അറേബ്യയില് നേരെത്ത നിസ്കരിക്കും ഏകദേശം സൂര്യന് ഉദിക്കുന്ന സമയം. നിസ്കാരമൊക്കെ കഴിഞ്ഞു റൂമിലെത്തി ബിരിയാണിയും കഴിച്ച് സുഹൃത്തുമൊന്നിച്ച് നാട് ചുറ്റാനിറങ്ങി. തെളിഞ്ഞ കാലാവസ്ഥ, കമീസില് ഇടക്കിടക്ക് മഴപെയ്യാറുണ്ട്, അതുകൊണ്ട് തന്നെ നാടിന്റെ എല്ലാ സ്പന്ദനവും ഇവിടെ കാണാന് കഴിഞ്ഞു. മലയും, കുന്നും എല്ലാം, പൊട്ടിപൊളിഞ്ഞ റോഡും, ചപ്പുചവറുകളൊഴിച്ച് എല്ലാം ഞാന് ഇവിടെ കണ്ടു, ഇത് നമ്മുടെ നാടിന്റെ മാത്രം ശാപമാണല്ലോ. വാഹനം 230 സ്പീഡില് പോകുന്നും, സുഹൃത്ത് പറഞ്ഞതെനുസരിചച് ഏകദേശം 150 കി.മി വേണം അബല എന്ന സ്ഥലത്തെത്താന്, കൂടെ അവന്റെ 4 സുഹൃത്തുക്കള് വേറെയുമുണ്ടായിരുന്നു. വളഞ്ഞറോഡിലൂടെ മലകയറാന് ഒരുങ്ങിയപ്പോള് ശരിക്കും വയനാട് ചുരത്തെ ഒാര്മപ്പെടുത്തി.
ചെറിയ ടെന്ഡുകള് അങ്ങിങ്ങായി കാണാമായിരുന്നു. കുടില് കെട്ടി ചേരി പ്രദേശത്ത് താമസിക്കുന്നവരല്ല അത് അവധിക്കാലം ചെലവഴിക്കാന് പണം കൊണ്ട് കളിക്കുന്ന അറബിഫാമിലിയായിരുന്നു ആ ടെന്ഡുകളില്. ചെറിയ ഒരു തുക ടിക്കറ്റെടുത്ത് വേണം ഹബ്‌ലയിലേക്ക് പ്രവേശിക്കാന്, വിശാലമായി പരന്നുകിടക്കുന്ന പച്ചപ്പുള്ള ഒരു പ്രദേശം. ഒരു സായാഹ്നത്തിലായിരുന്നു ഞങ്ങള് അവിടെ എത്തിയത്. അറബിക്കടലിന്നടിക്കുന്ന കാറ്റ്പോലുള്ള കാററ്, അത്ഭുതപ്പെടുത്തുന്ന ഒന്നും ആദ്യം എനിക്കവിടെ കാണാന് കഴിഞ്ഞില്ല. കുറച്ചു ദൂരം സഞ്ചരിച്ചപ്പോള് കൂടുതല് ആളുകള് ഒരു സ്ഥലത്തേക്ക് എത്തിനോക്കുന്നു. ഞാനും സുഹൃത്തുക്കളും അവിടെ എത്തി.
മാഷാഅല്ലാഹ്, ഇതാണ് ഹബ്‌ല അബ്ഹയിലെ ഒരു താഴ്വരയാണ് ഹബ്‌ല. ചെങ്കുത്തായ പാർശ്വങ്ങളാണ് ഈ താഴ്വരക്കുള്ളത്. തന്മൂലം പണ്ടു കാലത്ത് മുകളിൽ നിന്ന് തൂക്കിയിട്ട കയർ വഴിയാണ് ആളുകൾ ഇങ്ങോട്ട് വന്നിരുന്നത്. അത് കൊണ്ട് കയർ (ഹബ്ൽ) എന്നതിൽ നിന്നുമാണ് ഹബ്‌ല എന്ന പേർ ലഭിച്ചത്. സൗദി രാജവംശത്തിന്റെ അസ്ഥിത്വം അംഗീകരിക്കാതിരുന്ന ഒരു ഗോത്രമാണ് ഇവിടെ താമസിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. ചില വീടുകളും അവയിൽ ചില മനുഷ്യാവശിഷ്ടങ്ങളും ഇന്നും അവിടെ കാണപ്പെടുന്നു.
ഇവിടെ ചില കൊളളക്കാര് ജീവിച്ചിരിക്കുകയും അവര് അറബികളുടെ വിലപിടിപ്പുള്ള സാധനങ്ങള് മോഷ്ടിച്ച് ഈ വലിയ ഗര്ത്തത്തിലേക്ക് ഇടുകയും തുടര്ന്ന് പെട്ടെന്ന് അപ്രത്യക്ഷമാകാറുമുണ്ടായിരുന്നെന്ന് ഒരു ഐതിഹ്യം നിലനല്ക്കുന്നുണ്ട്. എല്ലാവരും ഇറങ്ങാന് ഭയപ്പെടുന്ന ഒരു ഗര്ത്തം തന്നെയാണ് ഹബ്ല. ആത്മഹത്യാ മുനബായി വേണെമെങ്കില് ഇതിനെ വിശേഷിപ്പിക്കാം. ചില സ്ഥലങ്ങളില് ചെന്നു നിന്ന് ഞങ്ങളെല്ലാവരും ഒന്നിച്ച് ഒരു കൂവല് കൂവി. തനി നാടന് മലപ്പുറം സ്റ്റൈലില്. അങ്ങേ മലയില് തട്ടി ആ ശബ്ദം തിരിച്ചുവരുബോഴുണ്ടാകുന്ന ഒരു പ്രകബനം ആസ്വദിക്കാന് വേണ്ടിയായിരുന്നു ഞങ്ങള് അങ്ങിനെ ചെയ്തത്. ഇത് കണ്ടു നിന്നവര് കൂവുകയും കൂടെ ഞങ്ങളോട് ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. “നിങ്ങള് മലപ്പുറത്തുകാരാണൊ”, മലയാളികളുടെ ഭാഷാവിവേചനം ഞാന് അവിടെ കണ്ടു. ഈ സ്ഥലത്ത് എത്ര മലയാളികള് ഉണ്ടെന്ന് തിരിച്ചറിവ് ആ കൂവലോട് ഞങ്ങള്ക്ക് വ്യക്തതമാവുകയും ചെയ്തു.
ഒരുപാട് കാറ്റ് ആസ്വദിക്കുകയും സഊദി ചെക്കന്മാരുടെ വികൃതികള് കണ്ടാസ്വദിക്കുകയും ചെയ്തതിന് ശേഷം അസ്തമയ സൂര്യന് പിന്-വാങ്ങുന്നതിന് തൊട്ട് മുബ് ഞങ്ങള് ആ ചുരം ഇറങ്ങി. വീണ്ടും വരാം എന്ന ഭാവത്തോടെ.
ബ്ലോഗ് ഡയറി:
ഒരു യാത്രയും അവസാനിക്കുന്നില്ല, അവസാന യാത്ര പോകുന്നത് വരേയും. കാണാത്ത കാഴ്ചകള് നമ്മുടെ കണ്ണുകളെ മാടിവിളിക്കുബോള് തട്ടിയകറ്റരുത് എന്ന പ്രത്യാശയില് നിങ്ങളും യാത്ര ആരംഭിക്കൂ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
യാത്രകളെല്ലാം നൽകുന്നത് വ്യത്യസ്ഥാനുഭവങ്ങളാണ്. നല്ല വിവരണത്തിന് ആശംസകൾ
മറുപടിഇല്ലാതാക്കൂസൌദി അറേബ്യയിലാണെങ്കിലും ഇതു വരെ അബഹയിലേക്ക് ഒരു വിനോദയാത്ര പോയിട്ടില്ല. എന്നെങ്കിലും സമയ ലഭ്യതക്കനുസരിച്ച് പോകണമെന്നുണ്ട്....
ജിദ്ധയിലാണെന്ന് പറഞ്ഞു.. നിങ്ങളുടെ കഴിഞ്ഞ ലക്കത്തിലെ ബ്ലോഗില് ദീരാപള്ളിയുടെ അടുത്താണെന്ന് പറഞ്ഞിരുന്നു..റിയാദിലാണെന്ന് വിചാരിച്ചു...
ഇല്ലാതാക്കൂഒഴിവു കിട്ടുബോള് ആ വഴിവരാം...നന്ദി
യാത്ര കുറിപ്പ് അല്ല യാത്രാനുഭവ കുറിപ്പ് ആയി ഇതിനെ വായിച്ചു നല്ല അവതരണം ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി സാര്‍
ഇല്ലാതാക്കൂനന്നായി വിവരിച്ചു, നല്ല കുറിപ്പ്, നല്ല കുറച്ച് ചിത്രങ്ങൾ കൂടീ വേണമായിരുന്നു
മറുപടിഇല്ലാതാക്കൂചിത്രങ്ങളെടുക്കാം.പക്ഷെ അത് നമ്മുടെ ആസ്വാദനത്തെ ഇല്ലാതാക്കും...
ഇല്ലാതാക്കൂഎന്നാലും പ്രധാനപപെട്ട ചിത്രങ്ങള് ഉള്പ്പെടുത്താന് ശ്രദ്ധിച്ചിട്ടുണ്ട്.അഭിപ്രായത്തിന് നന്ദി
യാത്രാ വിവരണങ്ങൾ വായിക്കാൻ ഒരു പ്രത്യേക രസമാണ്. വായനക്കാരനെ ഒപ്പം കൊണ്ടു പോകുന്ന ശൈലിയാണതിനുത്തമം.
മറുപടിഇല്ലാതാക്കൂചില അക്ഷരത്തെറ്റുകൾ കാണുന്നു. തലക്കെട്ടിലറ്റക്കം. തിരുത്തൽ പെട്ടെന്നാവട്ടെ!
അങ്ങൈനെ കൂക്കുവിളിച്ച ഒരു യാത്രാനുഭവം എനിക്കുമുണ്ടായിരുന്നു. പക്ഷേ ഞാനൊരിന്ത്യക്കാരൻ മാത്രമുള്ള ആ മഞ്ഞുമലയിലെ കൂക്കിവിളി ഇന്നുമെന്റെ ചെവിയിലുണ്ട്!
നന്ദി.....അക്ഷരത്തെറ്റുകള് പലപ്പോഴും ഫോണ്ടിന്റെ ലഭ്യതക്കുറവുകൊണ്ട് ഉണ്ടാവുന്നതാണ്..ക്ഷമിക്കണം.
ഇല്ലാതാക്കൂനന്നായി എഴുതി. ഓരോ യാത്രയും ഓരോ അനുഭവമാണ്. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂവന്നു വായിച്ചതിന് നന്ദി. അക്ഷര തെറ്റുകള് ഫോണ്ടുകളുടെ ലഭ്യതക്കുറവു കൊണ്ടാണ്
ഇല്ലാതാക്കൂഓരോ യാത്രയും ജീവിതത്തിന്റെ ഓരോ ഏടാണ്.. നന്നായി വിവരിച്ചു. പൊതുവേ എനിക്ക് യാത്രാ വിവരണങ്ങള്‍ ഏറെ ഇഷ്ടമാണ്
മറുപടിഇല്ലാതാക്കൂഈ വഴി വീണ്ടും വരും എന്ന് പ്രത്യാശിക്കുന്നു
ഇല്ലാതാക്കൂനല്ല പോസ്റ്റ്, ഈ സ്ഥലം ഒന്ന് കാണാന്‍ പോണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു, നന്ദി, ഇനി പോണ്ടല്ലോ!;-)
മറുപടിഇല്ലാതാക്കൂമനോഹരമായ വിവരണം. ശരിക്കും ആ സ്ഥലം സന്ദര്‍ശിച്ച പ്രതീതി.ഒരു വായനക്കാരനെ തന്റെ കൂടെ കൂട്ടാന്‍ സാധിക്കുക എന്നത് എഴുത്തുകാരന്റെ കഴിവ് തന്നെ.ആ കാര്യത്തില്‍ നിങ്ങള്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമനോഹരമായ വിവരണം. ശരിക്കും ആ സ്ഥലം സന്ദര്‍ശിച്ച പ്രതീതി.ഒരു വായനക്കാരനെ തന്റെ കൂടെ കൂട്ടാന്‍ സാധിക്കുക എന്നത് എഴുത്തുകാരന്റെ കഴിവ് തന്നെ.ആ കാര്യത്തില്‍ നിങ്ങള്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂസൈനു,,വിമര്ശനങ്ങളും ആവാം.നന്ദി..
മറുപടിഇല്ലാതാക്കൂ