ലേബലുകള്‍

ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, മേയ് 20, 2015

'യന്ത്രപക്ഷിയുടെ ചാരത്ത് ഒരു സുന്ദരനാട്'

ചോലമാട്, (വെള്ളാര്) പ്രകൃതി ഭംഗിയുടെ സിരാകേന്ദ്രം. ചാത്തനും കുറുഞ്ഞിയും പോക്കരും ബീപാത്തുവും ഒന്നിച്ചു വസിക്കുന്ന മത മൈത്രിയുടെ നാട്. കരിപ്പൂര് എയര്പോര്ട്ടില് നിന്ന് രണ്ടര കീലോമീറ്റര് മാത്രം. ജനാധിപത്യത്തിലൂടെ ഭരണസിരാകേന്ദ്രം അലങ്കരിച്ചവരും മാഷന്മാരും, ചിന്തകന്മാരും, ചിത്രകാരന്മാരും, ചരിത്രകാരന്മാരും, എഴുത്തുകാരും, പണ്ഡിതന്മാരും പിറന്നു വീണ മണ്ണ്. വിശ്വ വ്യാഖ്യാധനായ ചരിത്രകാരനും എഴുത്തുകാരനുമായ കരീമാക്കയുടെ വാസ സ്ഥലം തൊട്ടടുത്ത്. മബുറം തങ്ങളുടെ പാത സ്പര്ശമേറ്റ നാട്. മാമുകാക്കയുടെയും, ബാപ്പുട്ടിന്റെയും രാഷ്ടീയ വെടിപ്പറച്ചിലുകളുടെ സംഗമ വേദി. കുന്നും, മലയും, ക്വാറിയും, എല്ലാം ഒരു കുടക്കീഴില്.
എയര്പോര്ട്ടിലും വിദേശത്തും ജോലിയെടുക്കുന്നവേരേറെയും. ചരിത്രത്തിന്റെ പിന് താളുകളില് കാണുന്ന കൊടക്കല്ല് സ്ഥിതി ചെയ്യുന്നത് ഇവിടെയായത് കൊണ്ട് തന്നെ ചരിത്രത്തിന്റെ ശേഷിപ്പുകള് ഇവിടെത്തെ കാലത്തെ തെളിയിക്കുന്നു.


ആനയുടെ മോഡലിലുള്ള ആനപ്പാറയും, കടലിന്റെ പൊക്കിള് എന്നറിയപ്പെടുന്ന പുതുക്കുളവും. എയര്പോര്ട്ട് കാണുന്ന പാലപ്പറന്പും, അതിനെ ചുറ്റിയുള്ള നാല് കുന്നുകളും സംഗമക്കുന്ന നാട്. പള്ളിക്കല്, കൊണ്ടോട്ടി എന്നീ മൂന്ന് പഞ്ചയാത്തുകളിലൂടെ കടന്നു പോകുന്നു. മുന്പേ പോയവര് അലങ്കരിച്ച അതേ സംസ്കാരം പിന്തുടരുന്നവര്. ജോലിയില്ലാതെ അലഞ്ഞുനടക്കുന്നവര് വിരളം. വിദ്യാഭ്യാസപരമായി 85% പ്രാധമിക വിദ്യാഭാസം കിട്ടിയവര്. മുസ്ലിം സമുദായം പിന്തുടരുന്നവര് ഭൂരിഭാഗം പേരും.


ഒത്തൊരുമയുടെ പര്യായമായിരുന്നു ആദ്യകാലത്തെ ചോലമാട് പള്ളിനിര്മ്മാണം. എല്ലാ എതിര്പ്പുകളേയും മറികടന്ന് ഒത്തൊരുമിച്ച് നമുക്ക് ഒരു പള്ളി എന്ന സ്വപ്നം പൂവണിഞ്ഞത്, .കോടതിയുടെ സ്റ്റേ അവഗണിച്ച് ഒഴിവുളള ദിവസമായ പെസഹ വ്യാഴവും ദ:ഖവെള്ളിയും അതിന് തെരെഞ്ഞടുത്തു..അങ്ങിനെ നാട്ടിലെ പ്രഗതഭരായ ആശാരിമാരെയും തേപ്പു പണിക്കാരെയും സംഘടിപ്പിച്ച് വെറും രണ്ട് ദിവസം കൊണ്ട് പള്ളിയുടെ കിളിവാതിലിലൂടെ ആദ്യ ബാങ്കൊലി (അല്ലാഹു അക്ബര്, അല്ലാഹു അക്ബര്.....) തുടക്കമിട്ട് ആദ്യ ജുമുഅ നിര് വ്വഹിച്ചു. ഈ പള്ളിയുടെ വരവോടു കൂടി ചൊലമാടിന്റെ മുഖച്ചായ തന്നെ മാറി. ചോലമാട് വികസിക്കുന്നതോടപ്പം ജനങ്ങളുടെ മാനസിക ശാരീരിക വികാസം, സമൂഹത്തില് കലയുടെയും, വിജ്ഞാനത്തിന്റെയും, സ്പോര്ട്സിന്റെയും പുതിയ വാതായനങ്ങള് തുറക്കുന്നതിലേക്കായി രണ്ട് പ്രധാന ക്ലബുകള് ഉടലെടുത്തു. സി.വൈ.സിയും, സഹൃദയയും ഇവര് ചോലമാടിനെ ജനങ്ങളിലേക്ക് അല്ലെങ്കില് കേരള ഭുപടത്തിലേക്ക് എത്തിക്കാന് സഹായിച്ചു. സി.വൈ.സിയുടെ നേതൃത്തില് ഒരു തുടര് വിദ്യാ-കേന്രം നാട്ടിലെത്തിക്കാന് തീവ്രമായ ശ്രമം നടത്തി ഫലം കണ്ടുവെങ്കിലും അതിന്റെ സ്ഥലം കണ്ടെത്തുന്നതില് ഗ്രാമ പഞ്ചായത്തിന്റെ അലംബാവം ഇവിടെ സ്മരിക്കാതെ വയ്യ.




ചോലമാടിനെ കേരളത്തിന്റെ ഇതര സ്ഥലങ്ങളെപ്പോലെ അറിയപ്പെടാനും കലാ-കായിക അവസരങ്ങളെ വിനിയോഗിക്കാനും കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിശിലിപ്പിക്കാനും വേണ്ട നല്ല ഒരു കളിമൈതാനം ചോലമാടിന്റെ ദൌര്ബല്യമാണ്, കേരളോത്സവം പോലോത്ത മത്സരങ്ങളില് നാടിനെ യശസ്സിലേക്കുയര്ത്താനും ഉറങ്ങിക്കിടക്കുന്ന കലകളെ വാര്ത്തെടുക്കാനുമുള്ള അവസരമാണ് കൌമാരങ്ങള്ക്ക് കിട്ടാതെ പോകുന്നത്. കരിപ്പൂര് എയര്പോര്ട്ടിന്റെ വികസനം ചോലമാടിന്റെ വികനസനവും കൂടുതല് തൊഴിലവസരങ്ങള് ലഭിക്കുകയും ചെയ്തതൊഴിച്ചാല് യുവാക്കള് വിദേശമദ്യത്തിനും ലഹരി പദാര്ത്ഥങ്ങള്ക്കും അടിമയാകുന്നതായി ചില റിപ്പോര്ട്ടുകളുണ്ട്. വിദേശപണത്തിന്റെ ആവിര്ഭാവം കൊണ്ട് കൂട്ടു കുടുംബ വ്യവസ്ഥിതി അണുകുടുംബങ്ങളിലേക്ക് ചേക്കേറി, പ്രവാസികള്ക്കായി ഏതൊരു ക്ഷേമ പ്രവര്ത്തനങ്ങളും ഇവിടെ നടക്കുന്നില്ല എന്നതൊരു പരമാര്ത്ഥം. മരുഭൂമിയുടെ ഗന്ധം നിലക്കുന്പോള് നാട്ടില് തൊഴിലിനായി അലയേണ്ടിവരുന്നവര് ചോലമാടിനെ മാത്രമല്ല കേരളത്തിനെ മൊത്തം ദാരിദ്രത്തിലേക്ക് തള്ളിവിടുന്നു. പ്രവാസികള്ക്ക് സ്വയം തൊഴില് പരിരക്ഷ പഞ്ചായത്തുകളിലൂടെ നടപ്പാക്കണം, നാട്ടില് ആളുകള്ക്ക് വിദ്യാഭ്യാസ പുരോഗതി കൈവന്നങ്കിലും കൂട്ടു കുടുംബ ഐക്യത്തില് വിള്ളലുകള് പഴയപോലെ തുടരുന്നു, പുതിയ തലമുറ ഇതിനെ മാറ്റിയെടുക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും പഴയ പിന്തുടര്ച്ചക്കാര് ഗൌനിക്കാതെ പോകുന്നു. ഇത് മറ്റു സാമൂദായിക- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില് പ്രതിഫലിക്കുന്നു. തന്മൂലം പുരോഗതിയുടെ വാതിലുകള് എന്നന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നു. പഴയ തലമുറയേയും പുതിയ തലമുറയേയും മനസ്സിലാക്കുന്ന നാടിനെ പുരോഗതിയിലേക്ക് നയിക്കാന് ആഗ്രഹിക്കുന്ന ഒരു കാരണവരുണ്ടാകേണ്ടിയിരിക്കുന്നു. എല്ലാവരും കാരണവന്മാരാകുന്ന അവസ്ഥക്ക് മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു, ഒരു നേതാവിന് കീഴില് അണിനിരക്കാവുന്ന രീതിയിലേക്ക് ചോലമാട് മാറേണ്ടിയിരിക്കുന്നു, വളര്ന്നു വരുന്ന തലമുറകള്ക്ക് മാതൃകയാകേണ്ടവര് മദ്യത്തിനും ചൂതാട്ടത്തിനും കുടുംബ കലഹങ്ങള്ക്കും അടിമയാകുന്പോള് ഭാവി വാഗ്ദാനങ്ങളെ കുറിച്ചോര്ക്കുന്നത് നന്നായിരിക്കും. വ്യക്തിത്വ വികസന ക്ലാസ്സുകളും, സാമൂഹിക ക്ഷേമ പരിപാടികളും നാട്ടിലെ സാമൂഹിക സാംസ്കാരിക മത-സംഘടനകള് നടത്തേണ്ടതുണ്ട്.



“ഒരു വ്യക്തി നന്നായാല് ആ വീട് നന്നായി ഒരു വീട് നന്നായാല് ഒരു സമൂഹം നന്നായി ഒരു സമൂഹം നന്നായാല് ആ ലോകം തന്നെ നന്നായി” എന്നല്ലേ ചൊല്ല്, വ്യക്തിപരമായി ചോദിച്ചാല് എല്ലാവര്ക്കും പരസ്പരം നന്നാവണെമെന്നുണ്ട് പക്ഷെ അതിനുള്ള അവസരങ്ങള് കൈവരുന്നില്ല എന്ന പരാതിയേയുള്ളു. ആളുകളെ പരസ്പരം ഭിന്നിപ്പിക്കാന് തുനിഞ്ഞിറങ്ങുന്ന ഒരു പറ്റം ആളുകള് ചോലമാടിന്റെ ഒരു ശാപമായിരിക്കാം. ഇവരെ തെരെഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു, പ്രാചീന കൂട്ടുകുടുംബ വ്യവസ്ഥിതിയിലെ ഏഷണിയുടേയും, പരദൂഷണത്തിന്റെയും സിരാകേന്ദ്രമായ ‘ചോല’ വരെ അപ്രത്യക്ഷമായിരിക്കുന്നു, എന്നിട്ടും മനസ്സിന്റെ കറകള് മായാതെ പോയത് എന്താണെന്ന് മനസ്സിലാകാത്ത പരമാര്ത്ഥം. വിമര്ശകന്റെ കണ്ണിലൂടെ നോക്കിയാല് ചോലമാടിന്റെ ദോഷങ്ങള് അനവധിയാണെങ്കിലും മറ്റു തൊട്ടടുത്തുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് നല്ല രീതിയില് പോകുന്നു എന്നുവേണമെങ്കില് പറയാം. മുന്പുള്ള ചോലമാടിന്റെ എല്ലാ മേഖലകളിലുമുള്ള ഐക്യം ഇപ്പോള് വ്യക്തി ബന്ധങ്ങളുടെ വിള്ളലുകള് കൊണ്ടും മതപരമായിട്ടുള്ള വിള്ളലുകള് കൊണ്ടും ജനങ്ങളെ ഭിന്നിപ്പിലെത്തിക്കുന്നു. മതപരമായ വിള്ളലുകള് പലപ്പോഴും കുടുംബത്തിന്റെ അകത്തളങ്ങളിലേക്ക് കയറിചെല്ലുന്ബോള് കുടുംബ ബന്ധങ്ങളുടെ വില വലിച്ചറിയപ്പെടുന്നു.


പുത്തനാശയക്കാരുടെ കടന്നു കയറ്റം പ്രാചീന കൂട്ടു കുടുംബ വ്യവസ്ഥിതിയെ വിസ്ഫോടനത്തിലെത്തിക്കുന്നു. ആധുനിക കൌമാരങ്ങളുടെ ഇലക്ടോണിക് ചിന്ത ലോകത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കന്പോള് അതിന്റെ അനാവശ്യമായ ചിന്ത അതായത് പുതിയ മൊബൈലിന്റെ കടന്നുകയറ്റം ചോലമാടിനെ സംബന്ധിച്ചിടത്തോളം 18 വയസ്സിനു താഴെയുള്ളവര് കൂടുതലായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ അധാര്മ്മികമായ ഉപയോഗത്തെ മതപരമായ ചിട്ടയില് മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഇലക്ടോണിക് മാധ്യമങ്ങള് യുവാക്കളിലുള്ള കടന്നുകയറ്റവും, മതപരമായ ചിന്തകളിലില്ലാതെ വരികയും ചെയ്യുന്പോള് അനിയന്, ജേഷ്ഠന് ബന്ധങ്ങളും, ഉമ്മ- മകന് ബന്ധങ്ങളും, അമ്മായി- മരുമകന് ബന്ധങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. വ്യക്തിബന്ധങ്ങള്ക്ക് വില കല്പിക്കുന്പോള് അത് ചിലപ്പോള് ഒരു നാടിന്റെ പുരോഗതിക്ക് കാരണമായേക്കാം. സഹോദരാ..ഉണരുക! ഉണര്ന്നു പ്രവര്ത്തിക്കുക. നമുക്കും നമ്മുടെ നാട്ടാര്ക്കും വേണ്ടി.

ശനിയാഴ്‌ച, ഡിസംബർ 15, 2012

വനിതാ കമ്മീഷനും കുറെ വേശ്യകളും!!!


മുന്പൊരിക്കല് പോസ്റ്റിയ പോസ്റ്റാണെങ്കിലും വീണ്ടും വീണ്ടും സാക്ഷര കേരളത്തിലെ നിരക്ഷര വര്ഗ്ഗം പെണ്ണിന്റെ മാറിന് വില പേശുന്പോള് ഈ പോസ്റ്റിന് പ്രസക്തി ഏറുന്നു. താഴെ പറയുന്നത് ഇന്നു നടന്നതും നാളെ ഇതിലും വലുത് നടക്കും എന്ന പ്രതീക്ഷയില് വായിക്കേണ്ടതുമായി കാമ ന്യൂസ്.

സീന്- ഒന്ന്: കൊച്ചി മരട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും, അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം പലര്‍ക്കായി കാഴ്ചവച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്. ബന്ധുക്കള്‍ അടക്കം അനവധിപ്പേര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു.

പറവൂര്‍ പൊലീസാണ് ഇത് സംബന്ധിച്ച കേസ് എടുത്തിരിക്കുന്നത്. അച്ഛനും, അമ്മയും അടക്കം എട്ട് പേരേ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഇവരുടെ തെളിവെടുപ്പ് പൂര്‍ത്തിയാകത്തിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല.

അച്ഛനും അമ്മയും വേര്‍പ്പെട്ടതിനെ തുടര്‍ന്ന്, അച്ഛന്റെ കൂടെ താമസിക്കുമ്പോഴാണ് ഒരു ബന്ധു പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. ഈ വിവരം അച്ഛനോട് പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അമ്മയോടോപ്പം താമസം തുടങ്ങിയ പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് അമ്മ വീട്ടില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന് കാമുകനെ തേടി ആലുവ എത്തിയ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സീന്- രണ്ട്: തന്റെ കാമുകനാല് വിശ്വസിച്ച് അവസാനം വഞ്ചിക്കപ്പെട്ട് അവസാന ആശ്രയം എന്ന നിലയില് വനിതാ കമ്മീഷന്റെ മുന്പിലെത്തിയതായിരുന്നു പെണ്കുട്ടി. വിവരങ്ങളെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്ന സെര്ക്കിളിനെ ധരിപ്പിക്കുകയും തിരിച്ചു വരുകയും ചെയ്തു. താമസിയാതെ പെണ്കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി കോളുകള് പോലീസുകാരന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും കുട്ടിയെ പ്രലേഭിപ്പിച്ച് കാറില് കയറ്റി കൊണ്ടുപോകാനുള്ള തയ്യാറെപ്പുവരെ നടത്തുകയുണ്ടായി.
">


സീന്- മൂന്ന്: പോലീസുകാരുടെ ചീഞ്ഞ നല്ല മുഖം


ലോകം ഒരിക്കലും കേട്ടിട്ടില്ലാത്ത പീഡനം, ഒരിക്കലും തീരാത്ത കേസ്, മാറി മറയുന്ന റിപ്പോര്ട്ടുകള്. ചര്ച്ചകള്, വാഗ്വാദങ്ങള് എല്ലാം ഒരു നിമിഷത്തേക്ക് മാത്രം മലയാളിയുടെ അപ്ഡേറ്റിംഗ് മെന്റാലിറ്റി അപാരം തന്നെ.
ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം നമ്മുടെ സാമൂഹിക ചുറ്റുപാടിനെ മാറ്റിമറിച്ചോ?ഇലക്ടോണിക് മീഡിയകള് വരും തലമുറയെ അലസന്മാരുടെ പട്ടികയിലേക്ക് തള്ളിയിടുന്നതിന് പുറമെ, നാം ഭയക്കേണ്ടത് അസാന്മാര്ഗ്ഗിക പ്രവര്ത്തനങ്ങളേയാണ്. ഏത് പിഞ്ചോമനയുടെ കയ്യിലും മൊബൈല് ഫോണിന്റെ അതിപ്രസരണമാണ്,ലൈംഗിക വൈകൃതങ്ങള് കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ബസ്സില് ജാക്കി വെക്കുന്നതിന് അവനെതിരെ കൊടിപിടിക്കുന്നത് കൊണ്ട് കാര്യമില്ല. പോക്കറ്റ് മണിക്ക് ഏത് ചേഷ്ടകള്ക്കും അവന് തയ്യാര്,കാശുള്ളവന് എത്തിപ്പിടിക്കുന്നതിലും മേലേക്ക് അവന് കയറിപറ്റാന് ഏതെറ്റവും പോകാന് തയ്യാറുള്ള കുറെ ചങ്ങാതിക്കൂട്ടങ്ങള് വേറെയും.ഇത് സമൂഹത്തിന്റെ മനസ്സിസ്ഥിതിയിലുള്ള ഒരു മാറ്റം മാത്രമാണ്.

പാഠപുസ്തകങ്ങള് മാറ്റി എഴുതിയതു കൊണ്ട് പ്രശ്നത്തിന് ഒരു പരിഹാരമാവില്ല. സ്വന്തം മാതാവില് നിന്നും പിതാവില് നിന്നും ആര്ജ്ജിച്ചെടുക്കാനുള്ളതാണിത്.സ്വന്തം മാതാവിനാലും,പിതാവിനാലും പീഡിക്കപ്പെടുന്പോള് സംരക്ഷിക്കപ്പെടേണ്ട ഒന്നനെ സംരക്ഷിക്കാന് വേണ്ടിയുള്ള ഒാട്ടത്തില് ചെന്നെത്തിയതൊ, വനിതാ കമ്മീഷന്റെ മുന്നില്. രക്ഷയുടെ വാതില് എന്ന് വീബുപറച്ചിലല്ലാതെ രക്ഷയുടെ വാതില് അവിടേയും കൊട്ടിയടക്കപ്പെടുന്നതിന് പുറമെ കാമകഴുകന് വട്ടമിട്ടു പറക്കുന്ന ഒരു ആവാസ കേന്രമായി അത് മാറിയത് ഈ അടുത്ത കാലത്താണൊ എന്ന് ചോദിച്ചാല് മുകളില് അത് സൂചിപ്പിക്കുന്നു.

മനുഷ്യന്റെ ലൈംഗികാസക്തി വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് മാറിയോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കാരണം നമുക്ക് പ്രാചീന ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം, മനുഷ്യന്റെ വൈകൃതങ്ങള് ഒരു പരിധിവരെ മറക്കുള്ളലായിരുന്നു.മറക്കുള്ളില് നടക്കുന്നതിനെ പരസ്യമാക്കുന്നതില് മത്സര ബുദ്ധിയുണ്ടായിരുന്നില്ല അവര്ക്ക്.
അപ്പോഴാണ് മീഡിയകളുടെ പ്രസക്തി നമുക്ക് മുന്നിലെത്തുന്നത്.ദൈവം കനിഞ്ഞ് നല്കിയ സുഖത്തിനെ വൈകൃതമായി ഉപയോഗിക്കുന്പോള് ഉണ്ടാകുന്ന ഒരു ചളിപ്പ് മനുഷ്യന് ഇന്ന് ഇല്ലാതായിരിക്കുന്നു.

ഫ്ലാറ്റുകളില് വസിക്കുന്ന ഒരു കുടുംബം, ഇടകലര്ന്നുള്ള ജീവിതം,ഭാര്യയും ഭര്ത്താവും കാമം വിസ്ഫോടനാമായേക്കാവുന്ന കുട്ടികളും ഒരേ റൂമില് ഒന്നിച്ച് ജീവിക്കുന്പോള് അവിടെ നഷ്ടപ്പെടുന്നത് പരസ്പര ബഹുമാനവും ലൈംഗിക മുരടിപ്പുമാണ്. നല്ല സിനിമകള് കാണാനിറങ്ങിയാല് അവിടെയും ആണും പെണ്ണും ഒന്നിച്ചുള്ള ചേഷ്ടകളും പുറത്തേക്കിറങ്ങിയാല് നിങ്ങളുടെ കുളിരയിപ്പിക്കുന്ന കാഴ്ചകളുമായി കുറെ പെണ്ണുങ്ങളുടെ മാറുകള്. വിദ്യാഭ്യാസത്തിന്റെ കുറവാണോ നിങ്ങള് ഇവിടെ കാണുന്നത് അല്ല മറിച്ച് പാശ്ചാത്യ ലോകത്തിലേക്ക് എത്താനുള്ള മത്സര ബുദ്ധിയായിരിക്കാം. സ്ത്രീകള് പരസ്യത്തിന് പിന്നാലെ പോകുന്പോള് മാധ്യമങ്ങള് സ്ത്രീകള്ക്ക് പിന്നാലെ പോകുന്നു.

ദൃ-ശ്യ-പത്രമാധ്യമങ്ങള് വാര്ത്തകള് സെന്സര് .ചെയ്യേണ്ട രീതിയിലേക്ക് കാര്യങ്ങള് നീങ്ങികൊണ്ടിരിക്കുന്നു, ഒരു യുവാവ് അല്ലെങ്കില് ഒരു സ്ത്രീ അവള് ആദ്യ പത്രം വായിക്കാനിരിക്കുന്പോള് പരതുന്നത് ഒരു പീഡനകഥയുണ്ടോ? ഞാനുള്പ്പെടെയുള്ളവര് ഈ വാര്ത്തക്ക് ഒരു പ്രസക്തി കൊടുക്കുന്നു എവിടെയാണ് നമുക്ക് തെറ്റിയത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു പീഡന കഥയും ഇല്ലാത്ത പത്രങ്ങളും ഉണ്ടാവില്ല പീഡനമില്ലാത്ത ദിവസവും ഉണ്ടാവില്ല. ഇത് വായിക്കുന്ന പിഞ്ചുമക്കളോട് ഉത്തരം പറയാന് മടിക്കുന്ന മാതാപിതാക്കളും. സാനിയ മിര്സ ടെന്നീസ് കളിക്കുന്പോള് വാ പൊളിച്ച് ടി.വി ക്കുമുന്നില് കണ്ണും നട്ടിരിക്കുന്ന വയസ്സന്മാരുടെ ലോകത്താണ് നമ്മള് ജീവിക്കുന്നത്.

മല പോലെ വരുന്ന വാര്ത്തകള് എലി പോലെ പോകുന്നതാണ് നാം ഈ അടുത്തകാലത്തു കണ്ട പീഡനകഥകളൊക്കെയും. കേരളം കൊച്ചു കേരളം,മഹാബലിയുടെ നാട്, സാംസ്കാരികതയുടെ ദൈവത്തിന്റെ സ്വന്തം നാട്, വിശേഷണങ്ങള് ഒരുപാട്. മറ്റു സ്റ്റേറ്റുകളില് പീഡനക്കഥകള് നിങ്ങള്ക്ക് കേള്ക്കാന് കഴിയില്ല ഒരു പരിധിവരെ, അവര് മറ്ക്കുള്ളിലേക്ക് കാര്യങ്ങള് നീക്കുന്നു. ആര്ക്കും എങ്ങിനെയും എവിടെവെച്ചും എന്തും ആവാം എന്ന രീതിയിലേക്ക്. കേരളം നീങ്ങുന്നു, ഇതിനെതിരെ വാളോങ്ങേണ്ട മാധ്യമ ചിന്തകന്മാരും, സംവിധായകന്മാരും എഴുത്തുകാരും പരിചയെടുക്കുന്നു. മനുഷ്യന് ചിന്തിക്കുന്പോഴേക്കും വിരല്തുന്പിലെത്തുന്ന യു.ടൂബ് സംസ്കാരം തന്റെ ബെഞ്ചില് അടുത്തിരിക്കുന്നവളെ കാമാസക്തിയോടെ നോക്കുന്പോള് ഒരു സ്പര്ശന സുഖത്തെ അവളും ആഗ്രഹിക്കുന്നു.


മനുഷ്യന് കാമാസക്തി കൂടുന്നതും കുറയുന്നതും അവന്റെ ഭക്ഷണത്തോടുള്ള സമീപനം പോലിരിക്കും ,ബോയിലര് കോഴിയുടെ ഉപയോഗം ലൈംഗിക ഹോര്മോണുകളുടെ വളര്ച്ചക്ക് കാരണമാകുന്നു. ഭക്ഷണത്തോടുള്ള മലയാളിയുടെ സ്നേഹം വികാര-യന്ത്രത്തിലേക്ക് ചേക്കേറുന്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്, നിയന്ത്രതമായതിനെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതുകൊണ്ടാണല്ലോ പ്രവാചകന് പറഞ്ഞത് : “വികാരംതോന്നുന്പോള് നിങ്ങള് നോന്പെടുക്കുക”

മനുഷ്യന് തന്റെ കാമവെറി തീര്ക്കാന് അവന് സ്ത്രീകളെ മാത്രമല്ല, മീശ മുളക്കാത്ത ആണ്കുട്ടികളെയും ഉപയോഗിക്കുന്നു,സ്ത്രീക്ക് പിന്നാലെയുള്ള ഈ ഒാട്ടത്തില് നമ്മള് ആണ്പീഡനം മറക്കുന്നു. വളെരെ ചെറുപ്പത്തില് ലൈംഗികതയുടെ സുഖം അവനറിയുന്നു. തന്നെ പീഡിപ്പിച്ചത് സ്വന്തം എളാപ്പയും ,അമ്മാവനും ആകുന്പോള് ഇത് പുറത്ത് പറഞ്ഞാലുള്ള മാനക്കേട് ഒാര്ത്ത്മ നസ്സില് അടക്കിവെക്കുന്നു. ഇത് അവനില് കാമാസക്തി കൂട്ടും പെണ്കുട്ടികളോടത്തല്ല ആണ് സുഹൃത്തുമായി. അങ്ങിനെ ഒരു സ്വര്ഗ്ഗ സംഭോഗി സമൂഹത്തില് ഉടലെടുക്കുന്നു. ക്രമേണ പെണ്കുട്ടികെളെ വെറുക്കുന്നതോടെപ്പം ആണ്കുട്ടികളെ കല്യാണം കഴിക്കാന് ആഗ്രഹിക്കുന്നു. അതിന് ഇന്ഡ്യന് ജുഡീസ്വറിയുടെ അനുവാദം കൂടിയാവുന്പോള് ഭാവിയില് സമൂഹത്തിനെ അവന് വെറുക്കുന്നു, ഒറ്റപ്പെടലിന്റെയും ആത്മഹത്യയുയുടെയും വക്കിലെത്തും, ഈ സ്ഥിതിയില് സമൂഹത്തിന്റെ മനസ്തിഥിക്ക് മാറ്റമില്ലെങ്കില് വരാന് പോകുന്ന വിപത്തുകളെ നമുക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.
നിങ്ങള്ക്ക് പ്രതികരിക്കാം, ഇതിനെ എങ്ങിനെ നമുക്ക് തടയിടാന് കഴിയുമെന്ന്. നാളെ മറ്റൊരു കാമന്യുസുമായി ന്യുസ് ചേച്ചി എത്തും കൂടെ എന്റെ ബ്ലോഗും.

വാല്ക്കഷ്ണം: ആരോട് എന്ത് പറയാന്, നമ്മളിതത്ര കണ്ടതാലെ....
"തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം.."

തിങ്കളാഴ്‌ച, നവംബർ 26, 2012

പാശ്ചാത്യവല്ക്കരിക്കെപ്പെടുന്ന സാംസ്കാരം



മലയാളിയുടെ പാശ്ചാത്യ ചിന്തകള്‍ വീടുകളില്‍ കയറി ഇറങ്ങുന്ബോള്‍ ആധുനിക സജ്ജീകരണങ്ങള്‍ ഓരോ വീടിന്‍റെയും മുഖച്ചായ മാറ്റുന്നു. അവിടെ പടിയിറങ്ങിപോകുന്നത് ഭാര്യയുടെ കൊച്ചു വര്‍ത്തമാനങ്ങളും , അയല്‍ക്കാരുമായുള്ള ചങ്ങാത്തവും, പീടീക തിണ്ണയിലെ നേരംപോക്കുകളും, കളി മൈതാനവും, ഒരു പിടി നാട്ടു കാര്യവും, കംബ്യുട്ടറും, ടി.വിയും,മൊബൈല് ഫോണും,ട്രേഡ് മില്ലും പൂര്ണ്ണമായി പാശ്ചാത്യ ചിന്തകളിലൂടെ കടന്നു പോകുന്നു. അദ്ധ്യാനിക്കാതെ കാഷുണ്ടാക്കാം, വിയര്ക്കാതെ എങ്ങിനെ കളിക്കാം അങ്ങിനെ പോകുന്നു മടിയനായ മലയാളിയുടെ സങ്കല്പങ്ങള്.

വിവരസാങ്കേതികതയുടെ ഉദാത്തമായ അതിരവരന്പുകളെ ചേദിക്കുന്പോള് സാംസ്കാരിക കേരളം അധപതിക്കുമോ. ഒരു മൊബൈല് ഫോണുപോലും ഇല്ലാത്ത വ്യക്തികള് മലയാള മണ്ണില് വിരലിലണ്ണാവുന്നവര് മാത്രം. അതിഥി സല്കാരങ്ങള് പഴജന് കോലങ്ങളായി പൂമുഖത്ത് നിന്ന് എടുത്തറിയപ്പെട്ടു. മൊബൈല് ഫോണിനറെ അതിപ്രസരണം പോക്കുവരവകളെ ചരിത്ര ശേഷിപ്പുകളാക്കി.
വീട്ടിലെത്തുന്ന അതിഥിക്ക് സമയമേര്പ്പെടുത്തിയ ആധുനിക പെണ്-വര്ഗ്ഗത്തിന്റെ സീരിയല് ഭ്രമം കൊണ്ട് മണ്ചട്ടിയുടെ കറിയുടെ മണം ഫ്രിഡ്ജിലെ പഴകിയ ഭക്ഷണത്തിലേക്ക് മാറി. സാമൂഹിക ചുറ്റുപാടിലെ സാമൂഹിക ജിവിയെ ഒറ്റപ്പെടുത്തിയതാര്, കൂട്ടുകുടുംബ വ്യവസ്ഥിതയിലും ഒറ്റപ്പെട്ടുപോയ ജന്മങ്ങള്, സമൂഹത്തില് ബി.ടെക്......മൈക്രോസോഫ്റ്റ് ജീവികള് ജന്മമടുക്കുന്പോള് നഷ്ടമാകുന്നത് തുറന്ന സംസാരങ്ങള് , കംബ്യുട്ടറിന് മുന്നില് ജീവീതം ഹോമിക്കപ്പെടുന്ന ഭാര്യയും ഭര്ത്താവും.ഭാര്യയുടെ കാമ ദാഹത്തെ കംബ്യുട്ടറ് ചിപ്പിലൂടെ അടിച്ചമര്ത്തുന്ന യുവ സമൂഹം. തന്റെ കുട്ടികളെ ഒരു നോക്കു കാണാന് ലീവെടുത്ത് സ്നേഹിക്കുന്ന ആധുനിക കൂട്ടുകുടുംബം. കൊച്ചു വീട്ടു വീഴ്ചകളുടെയും സോറി പറച്ചിലിന്റെയും സംഗമ വേദിയായി മാറിയിരുന്ന കളി മൈതാനങ്ങള് കോണ്ക്രീറ്റ് കെട്ടിടങ്ങളായി മാറിയതിനു പുറമെ പാല് പുഞ്ചിരിയുടെ കളിത്തൊട്ടിലുകളും കംബ്യുട്ടറ് ഗെയിമുകള്ക്ക് വഴിമാറി.


പുതിയ നാട്ടു വാര്ത്തകളുടെ ഉറവിടമായിരുന്ന കുളങ്ങളും, തോടുകളും അലക്ഷ്യമായി ഒഴുകുന്നു. വിവരസാങ്കേതിക വിദ്യയുടെ വിരല്തുന്പില് ഒഴിഞ്ഞുമാറിയ ഏഷണിയും പരദൂഷണവും സമൂഹത്തെ നന്മയിലേക്ക് നയിച്ചോ?.സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം യുവസമൂഹത്തെ അക്ഷരാര്ത്ഥത്തില് മൂന്നോട്ട് നയിക്കുന്നു,.
“കാലം മാറി.......കഥാ മാറി......” ലേഖകന് ഇപ്പോഴും ആ പഴയ കമ്മ്യൂണിസ്റ്റാണെന്ന് നിങ്ങള് വിചാരിക്കുന്നുണ്ടാകും..നമ്മുടെ സംസ്കാരത്തെ മറ്റുള്ളവര്ക്ക് മുന്നില് എന്തിന് അടിയറവ് വെക്കണം. ഏതെങ്കിലും പാശ്ചാത്യര് അവരുടെ സംസ്കാരം പിന്തുടരുകയല്ലാതെ വേറെ രാജ്യങ്ങളുടെ സാംസ്കാരത്തിന് പിന്നാലെ പോയിട്ടുണ്ടോ? വിവര സാങ്കേതികതയുടെ മുന്നേറ്റത്തിനനുസരിച്ച് നമ്മളും ഒരു പിടി മുന്നേറണം എന്നത് ശരി തന്നെ പക്ഷെ അത് നമ്മുടെ മൊത്തത്തിലുള്ള മാറ്റത്തിലേക്ക് വഴമാറുന്പോഴാണ് നാം ഭയപ്പെടേണ്ടത്.


വികസനത്തിന്റെ പേരു പറഞ്ഞ് പാവപ്പെട്ടവന്റെ വയറ്റിലേക്ക് പാശ്ചാത്യന്റെ കുന്തം തിരികി കയറ്റുന്ന രാഷ്ട്രീയ ചെകുത്താന്മാര്ക്ക് മുന്നിലാണ് നമ്മളിരിക്കുന്നത്.വിലക്കയറ്റത്തിനധീതമായി വകസനോത്കമായ കാര്യങ്ങള് സമൂഹത്തിലേക്ക് എത്തുകയും അത് മൊത്തത്തിലുള്ള ഒരു വില വര്ദ്ധനവ് എല്ലാ മേഖലകളിലും ഉണ്ടാവുക വഴി നല്ല സാബത്തിക ഭദ്രത കൈവരും എന്നത് പച്ചയായ ഏഥാര്ത്ഥ്യമാണെങ്കിലും ഗള്ഫുകാരന്റെ മനസ്സില് വില വര്ദ്ധനവ് ഒരു തീക്കനലായി അവശേഷിക്കും...നാട്ടില് വില വര്ദ്ധിക്കുന്നതിനനുസരിച്ച് റിയാല് ശബളത്തിന് ഏതൊരു കുലുക്കമില്ലാത്തത് മാനസികമായി ഏത് പ്രവാസിയായും തളര്ത്തും. മകന്റേയൊ, ഭാര്യയുടേയൊ ആവശ്യങ്ങള്ക്ക് മന്നില് തലകുനിക്കാതെ കടം വാങ്ങിയെങ്കലും സന്തോഷിപ്പിക്കുന്പോള് മറക്കാതെ പോകുന്ന നമ്മുടെ നല്ല സാംസ്കാരത്തെ ഇല്ലാതാക്കുന്നതിന് പുറമെ ആവശ്യമായി വരുന്ന സന്തോഷത്തിന്റെ വാതില് എന്നെന്നേക്കുമായി കൊട്ടി അടക്കപ്പെടുന്നില്ലെ......

വാല്ക്കഷ്ണം: ക്ഷമിക്കണം.. ഫോണ്ടിന്റെ ലഭ്യതക്കുറവ് നിങ്ങളുടെ വായനയെ അലോസരപ്പെടുത്തുന്നുവെങ്കിലും അഭിപ്രായം എഴുതാന് മറക്കരുത്.

വെള്ളിയാഴ്‌ച, നവംബർ 09, 2012

നിങ്ങള് കണ്ടുവോ!!! ആ പഴയ ചങ്ങായിയെ....?



ജീവിതത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്പോള് പല മുഖങ്ങളും നമ്മുടെ മനസ്സിലേക്ക് കയറിവന്നേക്കാം...അതില് മറക്കാനാവാത്ത മുഹൂര്ത്തങ്ങളും വേദനിമുളവാക്കുന്ന സന്ദര്ഭങ്ങളും.....മനസ്സില് മിന്നിമറയുന്പോള്......ഇതെല്ലാം എവിടെയങ്കിലും ഇറക്കിവെക്കണം എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എല്ലാ പ്രശ്നങ്ങളും എല്ലാവരോടും പറയണമെന്നില്ല......ഭാര്യയോട് പറയേണ്ടത് ഭാര്യയോടും.....ഉമ്മയോട് പറയേണ്ടത് ഉമ്മയോടും പറയുന്പോല് നമുക്ക് എല്ലാം തുറന്ന് പറയാന് സുഹൃത്തുക്കള് അല്ലെങ്കില് ഒരു സുഹൃത്ത് അനിവാര്യമാകുന്നു. കാണുന്ന എല്ലാവരോടും കുശലം പറയുന്പോള് എല്ലാവരും അറിയുന്നവനും എല്ലാവരേയും അറിയുന്നവനും ആയിരിക്കാം...പക്ഷേ നഷ്ടമാകുന്നത് ഒരു അടുത്ത സുഹൃത്തുക്കളായിരിക്കും. സുഹൃത്തുക്കെളെ തെരെഞ്ഞെടുക്കുന്പോള് ശ്രദ്ധിച്ചില്ലെങ്കില് പല അപകടങ്ങളിലേക്കും നമ്മെ അത് ചെന്നെത്തിക്കും. പല കാലങ്ങളില് പല സുഹൃത്തുക്കള് നമ്മളെ തേടിവരും...അത് ചിലപ്പോള് നമ്മുടെ വീടിന്റെ അടുത്തുള്ള നമ്മുടെ കളിക്കൂട്ടുകാരനായിരിക്കാം, നമ്മുടെ ക്ലാസ് മീറ്റായിരിക്കാം...അല്ലെങ്കില് ജോലി സ്ഥലെത്തെ കൂട്ടുകാരനായിരിക്കാം ......ഇതില് നമ്മുടെ കളിക്കൂട്ടുകാരനൊഴിച്ച് ഭാക്കിയുള്ളതെല്ലാം ഒരു താത്കാലിക കൂട്ടുകാരായിരിക്കും. ഇവര് നമ്മുടെ വീടിനെകുറിച്ച്,,,നാട്ടുകാരെ കുറിച്ച് നല്ല ബോധ്യമുള്ളവരായതുകൊണ്ട് കണ്ടറിഞ്ഞ് നമ്മുടെ സുഖ: ദുഖങ്ങളില് പങ്കാളിയാകുന്നവരായിരിക്കും...നമ്മുടെ ജീവിത വിജയങ്ങളുടെ മുഖ്യ പങ്കും പലപ്പോഴും സുഹൃത്തുക്കളാകാറുണ്ട്. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാന് നമ്മുടെ സുഹ-ത്തുക്കള്ക്ക് കഴിയും.


ഒരാളെ കണ്ടുമുട്ടുന്പോള് തന്നെ അയാളെ നമ്മുടെ മനസ്സില് പ്രതിഷ്ഠിച്ച് നമ്മുടെ മനസ്സിന്റെ വാതായനങ്ങള് അവരുടെ മുന്പില് തുറക്കുന്പോള് നമുക്ക് നഷ്ടമാകുന്നത് സമൂഹത്തിലുള്ള നമ്മുടെ സ്ഥാനവും,,മാനവും..അവരുടെ ചൂഷണത്തില് ഇരയാകേണ്ടി വരുന്ന നമ്മുടെ തുറന്ന മനസ്സിനെ പഴിച്ചിട്ട് കാര്യമില്ല. സുഹൃത്തില്ലാത്തവര് സമൂഹത്തില് ഒറ്റപ്പെടുന്നുണ്ടെങ്കലും അവര് അവരുടെ മനസ്സ് തുറക്കുന്നത് ജീവിത പങ്കാളിയുടെ അടുത്തായിരിക്കും..ഒരേ മനസ്സുള്ളവര് തമ്മിലുള്ള ബന്ഡമാണ് യഥാര്ത്ഥ സുഹൃത്ത് ബന്ധം എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് നാം സമൂഹത്തില് കണ്ടുവരുന്ന പല ആത്മഹത്യകളും വരല് ചൂണ്ടുന്നത്. കാരണം ഒരേ മനസ്സുണ്ടാവുന്പോള് അവിടെ പരിഹാരങ്ങള് ഉണ്ടാവുന്നില്ല....ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്ത് ക്ഷമിക്കുന്നവനായിരിക്കണം. ക്ഷമിക്കാവുന്ന രീതിയിലുള്ള പ്രവര്ത്തനമോ, വാക്കോ രണ്ടു പേരില് നിന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ഒാട്ടോഗ്രാഫില് എഴുതിച്ചേര്ത്ത വരികളിലൂടെ കണ്ണോടിക്കുന്പോള് നമ്മുടെ ആ ക്ലാസ് മീറ്റിനെ ഒന്നു കാണണമെന്നു തോന്നുന്പോള് കൂട്ടം, ഫെയ്സ് ബുക്ക്, ടിറ്റര്, ഒാര്ക്കൂട്ട് പോലോത്ത സൈറ്റുകള് നമ്മുടെ സുഹൃത്ത് ബന്ഡത്തെ ദൃഡമാക്കുന്നു. ഇന്നിന്റെ കൂട്ടുകുടുംബ വ്യവസ്ഥിതിയില് കൊഴിഞ്ഞുപോകുന്ന കളിക്കൂട്ടുകാരന്....ഒരു ആത്മ സൂഹൃത്ത് സൈബര് ഫ്രണ്ട്ഷിപ്പിന് വഴിമാറുന്പോള് നമ്മുടെ ആ തുറന്ന മനസ്സ് എന്നെന്നേക്കുമായി അടക്കപ്പെടുന്നു. അവിടെ ആത്മഹത്യയല്ലാതെ പരിഹാരമാകുന്നില്ല സൈബര് യുഗത്തില്.....ഒരു പ്രധാന കാര്യം ആരുടെയെങ്കലും മുന്പില് അവതരിപ്പിക്കുന്പോള് അത് കേള്ക്കാനുള്ള സമയം പോലും ഇന്നിന്റെ യുഗത്തിലില്ല.,,,എന്നതാണ് സത്യം.....അവര്ക്ക് അവരുടേതായ പ്രശ്നങ്ങള് .....പരിഹാരങ്ങള് വഴിമാറുന്ന അവസ്ഥ......



സുഹൃത്ത് ബന്ധം സ്കൂളിലേക്കത്തുന്പോള് നമുക്ക് പെണ്-സുഹൃത്തുക്കളുണ്ടാകാം...ഒരു പെണ്സുഹൃത്ത് ഒരിക്കലും വീടിന്റെ അടുത്തുള്ളവരായിരിക്കരുത്....കാരണം രഹസ്യങ്ങള് സൂക്ഷിക്കുന്നതില് അവര് പരാജയപ്പെടുന്നു . പെണ്കുട്ടികള്ക്ക് പലപ്പോഴും ഒരു ആണ് സുഹൃത്തായിരിക്കുന്നത് അവരുടെ പൊതുവെയുള്ള സംരക്ഷണത്തിന് കാരണമാകാറുണ്ട്. ആണ്കുട്ടികള്ക്ക് പെണ്കുട്ടികള് പലപ്പോഴും പരിഹാരങ്ങള് ഉപദേശിക്കുന്ന ഒരു ഉപദേഷ്ടാവിന്റെ ജോലി മാത്രമേ പൊതുവായി പറഞ്ഞാല് ചെയ്യാന് കഴിയുകയുള്ളൂ......പല അപകടരമായ തീരുമാനങ്ങള് ഒരു ആണ് സുഹൃത്തില് നിന്ന് ലഭിക്കുന്പോഴും അത് ഒഴിവാകുന്ന രീതിയിലുള്ള ഉപദേശങ്ങള് പെണ്സുഹൃത്തുക്കള്ക്ക് നല്കാന് കഴിയും. ഒരു എടുത്തു ചാട്ടത്തെ ഒഴിവാക്കാന് ഒരു പരിധി വരെ പെണ്കുട്ടികളായ സുഹൃത്തുക്കള്ക്ക് കഴിയും.....കാരണം ഒരേ പ്രായത്തിലുള്ളവരാണങ്കില് പലപ്പോഴും പക്വതയത്തിയത് പെണ്കുട്ടികള്ക്കായിരിക്കും. പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം എതിര് ലിംഗത്തിന് മേലുള്ള ആകര്ഷണത കൊണ്ട് അത് പ്രണയത്തിലേക്കും, വിവാഹത്തിലേക്കും എത്താറുണ്ട്. നേരെ മറിച്ചും സംഭവിക്കാം.....ആണ്കുട്ടികള്, പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം അവരെ സംബന്ധിച്ച് പറയുകയാണങ്കില്, വിവാഹം കഴിഞ്ഞതിന് ശേഷവും തുടര്ന്നു പോകുന്നത് കൊണ്ട് അത് പലപ്പോഴും കുടുംബ ബന്ധങ്ങളെ വേര്പെടുത്തുന്നതിലേക്ക് എത്തിച്ചേരാറുണ്ട്. ഈ ലേഖകന് കണ്ട ചെറിയ കാര്യം,

ബസ്സ് കാത്തുനില്ക്കുന്ന അമ്മായിഅമ്മയും മരുമകളും അതുവഴി വന്ന അവളുടെ ആ പഴയ ആണ് സുഹൃത്തിനെ കണ്ടപ്പോള് വിവരം തിരക്കി......അത് കണ്ട അമ്മായി അമ്മ, വീട്ടില് ചെന്നതിന് ശേഷം അവളെ കണക്കിനു ശാസിച്ചു. അതുപോലെ ഭര്ത്താവുമൊന്നിച്ച് വരികയായിരുന്ന പെണ്കുട്ടി,, തന്റെ പഴയ ആണ് സുഹൃത്തിനെ കണെടപ്പോള് ഒന്നു ചിരിച്ചു പോയതിന് സ്വന്തം ഭര്ത്താവില് നിന്ന് കരണത്തടി വാങ്ങിയ ഹത ഭാഗ്യയായ യുവതി....സാക്ഷര കേരളത്തിലേ പഴഞ്ജനായ ആധുനികത.. അപ്പോള് സുഹൃത്ത് ബന്ധമാകാം അത് ആളിനേയും പരിസരങ്ങളേയും മനസ്സിലാക്കിയതിനു ശേഷം ആ ബന്ധം പുതുക്കുന്നതായിരിക്കും നമുക്കും അവര്ക്കും നല്ലത്..പലപ്പോഴും നമ്മുടെ സ്വാഭാവത്തിന-നുസരിച്ച് മറ്റുള്ളവരോടു പെരുമാറുന്പോള് ബന്ധങ്ങള് നഷ്ടമാകുന്നു....മറ്റുള്ളവരുടെ സ്വഭാവത്തിന-നുസരിച്ച് നമ്മുടെ പ്രവര്ത്തിയേയും പെരുമാറ്റത്തേയും മാറ്റുന്പോഴാണ് അവിടെ പുതിയ ബന്ധങ്ങള് വളരുന്നത്. എന്നുവിചാരിച്ച് നമ്മുടെ വ്യകതിത്വത്തെ ഹത്യ ചെയ്യണം എന്നല്ല ഇവിടെ ഉദ്ദേശിച്ചത്. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടും നമ്മുടേതായ ഒരു വിത്യസ്തമായ ബന്ധങ്ങളും ഉണ്ടായിരിക്കണം..അതായത് എല്ലാത്തില് നിന്നും വിത്യസ്തനാകണം,,,അപ്പോഴേ അവിടെ പുതിയ ചിന്തകളും പുതിയ സുഹൃത്തുക്കളും, കണ്ടുപിടിത്തങ്ങളും ഉത്ഭവിക്കുകയുള്ളു.


മലയാളികളെപ്പോഴും വ്യക്തി ബന്ധങ്ങള്ക്ക് വില കല്പിക്കുന്നവരാണെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അത് നമ്മെ വിട്ട് പോകുന്നു. ഫ്രണ്ഷിപ്പിന് പല ആകൃതികള് ....കോളേജ് തലം മുതല് നല്കിവരുന്നു, ക്യാപസിന്റെ സൌന്ദര്യത്തിന് വേണ്ടി ഫ്രണ്ട്ഷിപ്പ് കാര്ഡുകള്, ബാന്ഡേജുകള് ,,,,,,,,പലപ്പോഴും നമ്മുടെ പ്രണയം തുറന്നുപറയാതെ വരുന്പോള് എന്നും അത് ഒരു നല്ല ഫ്രണ്ട്ഷിപ്പായി തുടര്ന്നു പോകുന്നു...നമ്മുടെ പല സിനിമകളിലും ഈ വിഷയം ചര്ച്ചചെയ്തിട്ടുണ്ട്. ഒരു ഫ്രണ്ടസിനോട് നമുക്ക് പ്രണയം തോന്നിതുടങ്ങുന്പോള് അവിടെ പലതും മറച്ചുവെക്കുന്നു. സൌഹൃദത്തിന് പുതിയ മാനദഡ്ണങ്ങള് കൈവരുന്നു. പല മാതാപിതാക്കളും പല ചര്ച്ചകളുലും പറയാറുള്ളതു പോലെ എന്റെ മകന് അല്ലെങ്കില് മോള് എന്നോട് എല്ലാം തുറന്നു പറയുന്ന എന്റെ ഒരു നല്ല സുഹൃത്താണെന്ന്, സൈബര് യുഗത്തില് കൂടുതലുള്ളതിനെ മറച്ചുവെച്ച് ചെറിയ കാര്യങ്ങള് മാത്രമെ അവര് തന്റെ അച്ചനമ്മയുടെ അടുത്ത് പറയുന്നുള്ളു. സമൂഹത്തിന്റെ ഉള്ളറകളിലേക്ക് നാം ഇറങ്ങി ചെല്ലുന്പോള് നാം കാണുന്നു..10-ാം ക്ലാസില് പഠിക്കുന്ന ഒരു കുട്ടിക്ക് അവന്റെ ഇരട്ടി പ്രായമുള്ളവര് സുഹൃത്തായി കാണുന്നു, അവിടെ ചിലപ്പോള് അവന്റെ സമപ്രായത്തിലുള്ളവര് വളെരെ കുറവുള്ള പ്രദേശമായിരിക്കാം.


സുഹൃത്തുക്കള് തമ്മില് എപ്പോഴും ബഹുമാനത്തെ അവഗണിക്കുന്നവരായിരിക്കും അപ്പോള് നമ്മുടെ വയസ്സിനും ഇരട്ടി വയസ്സുള്ളവരായവര് സുഹൃത്തുക്കളാകുന്പോള് ആളുകള്ക്കു മുന്പില് നമ്മള് വിഷദീകരിക്കുന്നത് വരെ നമ്മുടെ ചേട്ടന്റെ സ്ഥാനമേ അവര് നമ്മുടെ ഉറ്റ സുഹൃത്തിന് നല്കുകയുള്ളു. സുഹൃത്തുക്കളാകുന്പോള് പല സംസാരങ്ങളും അതിര് കടക്കാം, ഈ സംസാരം മറ്റുള്ളവര്ക്ക് അരോചകമാകുന്പോള് സുഹൃത്തുക്കള്ക്കിടയില് പ്രശ്നങ്ങള് ഉടെലുടുക്കുന്നു. രണ്ടു പേര്ക്കിടയിലുള്ള രഹസ്യങ്ങള് സൂക്ഷിക്കുന്നവനായിരിക്കണം ഒരു യഥാര്ത സുഹൃത്ത്. നിങ്ങള്ക്ക് ഇനിയും ഒരു സൂഹൃത്തിനെ കിട്ടിയില്ലേ.....എല്ലാം കേള്ക്കാനുള്ള ഒരു നല്ല സുഹൃത്തിനെ തേടുകയാണോ.. നിങ്ങള്. കണ്ടെത്തു, വിളിക്കു ആ പഴയ ചങ്ങാതിയെ.

ബുധനാഴ്‌ച, ഒക്‌ടോബർ 24, 2012

ഗള്ഫുകാരന്റെ ഭാര്യക്കെന്താ കൊബുണ്ടോ?

1977 കളിലാണ് മലബാറുകാരന് തന്റെ ഗള്ഫ് സ്വപ്നങ്ങള്ക്ക് അടിത്തറ പാകിയത്...........അറബിക്ക് അടിമത്വത്തിന്റെ ഒരു ആള് രൂപമായിരുന്നോ......മലയാളിയുടെ ആ പറിച്ചിനടല് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുക്കളയില് പുകയുടെ ഗന്ഡം മണലാരിണ്യത്തില് വിയര്പ്പഴുക്കുന്നവന്റെ മനസ്സിലേക്ക് ആശ്വാസത്തിന്റെ സുഗന്ഡം.. ......സാന്പത്തിക സ്വാതസ്സിന്റെ ആണിക്കല്ല് കേരളത്തിന്റെയും ഇന്ത്യയുടെയും….. മലബാറുകാരന്റെ ചുമലില് എടുത്തറിയപ്പെട്ടു. ബെന്സുകാറുകള് മലയാളിയുടെ പോര്ച്ചുകളില് നിത്യാകാഴ്ചയായി......മലബാറുകാരന് അഹ്ങ്കാരത്തിന്റെ ആള് രൂപമായി എന്ന് മാറിയോ അന്ന് അറബി ചൂഷണത്തിന്റെ ഇരയായി വര്ത്തിച്ചു........കാലം മാറി.........മലയാളിയുടെ സ്വപ്നം ഗള്ഫ് എന്ന കാന്തിക വലയങ്ങള്ക്കുള്ളിലായി..... മുസ്ലിം വീടുകളില് രണ്ടില് ഒരാള് ഗളഫുകാരനാവണം എന്നത് നാടിന്റെ ആവശ്യമായി.. സമൂഹത്തിന്റെ പാരന്പര്യ സാംസ്കാരം പിച്ചിചീന്തി.... കുട്ടിപ്രായത്തില് ഒരു വീടിന്റെ മൊത്തം ചുമതല അവന്റെ തലക്കടിയിലായി,....
.ഗള്ഫ് അവന്റെ കല്യാണ സ്വപ്നങ്ങള്ക്ക് വേഗത കൂട്ടി..................പെണ്ണ് വീട്ടുകാര്ക്ക് നെടുവീര്പ്പിന്റെ തിരിനാളത്തിന് തുടക്കമിട്ടു, സ്ത്രീധന തുകയുടെ നിലവാരം അത്യുന്നതങ്ങളുലെത്തി.......പെണ്ണു കെട്ടാന് വേണ്ടി മാത്രം ഗള്ഫിലേക്ക് പറക്കുന്നവരുടെ എണ്ണം ദിനം പ്രതിപെരുകി....സ്ത്രീധന തുകയുടെ ഏറ്റക്കുറച്ചിലുകള്ക്ക് വിരാമമിടാന് വേണ്ടി ഇറങ്ങിത്തിരിച്ചവര്...........ഏത് താന്തോന്നിക്കും രണ്ട് മാസം ഗള്ഫില് നിന്നാല് 3 ലക്ഷവും, കാറും പിന്നെ.............ഉം കിട്ടും എന്ന ചിന്ത..


പുതിയ കച്ചവട സങ്കല്പങ്ങള് (വിസ) മലയാളിയുടെ മനസ്സിലേക്ക് എത്തി...പാശ്ചാത്യ ചിന്തകള് അടുക്കളയില് നിന്ന് അരങ്ങത്തേക്ക് കൂട് മാറി...
...ഉന്നതങ്ങളില് എത്തിപ്പിടിക്കാനുള്ള അവന്റെ വൃഗൃത ഇന്ത്യന് സാന്പത്തിക സ്ഥിതിയുടെ മാറ്റു കൂട്ടി.......ഗള്ഫിന്റെ വരവ് അവന്റെ വിദ്യാഭ്യാസ ചിന്തകള്ക്ക് ഒരു വിലങ്ങുതടിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..പ്രത്യാകിച്ച് മലബാര് മുസ്ലിംകള്ക്കിടയില്. കാലം കഴിച്ചു കൂട്ടിയ കാരണവരെ വൃദ്ധ സധനങ്ങളിലേക്ക് പാര്സലയക്കുന്ന യുവത്വത്തിന്റെ മറ്റൊരു മുഖം. അണുകുടുംബങ്ങളുടെ ആധിക്യം മനുഷ്യ ബന്ഡങ്ങളുടെ കെട്ടഴിക്കുന്നു. പൌരാണിക തറവാടിന്റെ പാരന്പര്യത്തെ അണുകുടുംബങ്ങളിലേക്ക് പറിച്ചു നടുന്പോള് നഷ്ടപ്പെടുന്നത് ചാരു കസേരയില് അനന്ത വിഹായസ്സിലേക്ക് കണ്ണും നട്ടിരിക്കുന്ന കാരണവരെ..........ഇന്നില് യുവത്വം പൂമുഖത്ത് തെല്ല് അഹങ്കാരത്തോടെ നിവര്ന്നു നില്ക്കുന്നു.....ചുറ്റുമതില് അവന്റെ അഹങ്കാരത്തിന്റെ ഉച്ചസ്ഥായിയെ ഇല്ലാതാക്കുന്നു.

കുടുംബത്തിന്റെ ഭരണ സിരാകേന്ദ്രം (സ്ത്രി) അവള് പട്ടണത്തിന്റെ വഴിത്താരകളെ ധന്യമാക്കി.... അവളുടെ പര്ദ്ദക്കുള്ളില് മറച്ചിരുന്നത് നഗ്നത മാത്രമായിരുന്നില്ല.....ഒരു സമൂഹത്തിന്റെ വിശ്യാസത്തേയും കൂടിയായിരുന്നു...ഇന്ന് അവള് ഗള്ഫുകാരന്റെ ഭാര്യയാണ് താനെന്ന് നാട്ടുകാരെ വിളിച്ചറിയിക്കുന്നു.........അവളുടെ മൂഡുപടത്തെ മലീനസമാക്കുന്നു.....ജനം അവളെ കാമത്വത്തോടെ നോക്കികാണുന്നു,,,,ഗള്ഫുകാരന്റെ പെണ്ണ് വികാരം തുളിന്പി നില്ക്കുന്ന കാമ പാത്രമാണെന്നാണ് ജന വിചാരം.....മലബാരിലെ മുസ്ലിം പെണ്ണ് കാമത്തെ ഒതുക്കിവെക്കുന്നത് തന്റെ പ്രിയതമന് ആറുമാസത്തിലൊരിക്കല് തിരിച്ചു വരും എന്ന പ്രതീക്ഷയില്….. വര്ഷങ്ങളോളം കുടുംബ ബന്ഡങ്ങളുടെ വേലിക്കെട്ടുകളെ അറുത്തുമാറ്റുമാര് മരുഭൂമിയില് വിയര്പ്പൊഴ്ക്കുന്പോള് അറിയുന്നില്ല തന്റെ ഭാര്യയുടെ സ്വപ്നങ്ങള്.............കാത്തിരിപ്പിന്റെ നാളുകള് എണ്ണിത്തീരുന്പോള് സുഖം തേടി ഒാട്ടോക്കാരന്റെ പിന്നാലെ പോകുന്നത് ഭര്ത്താവ് എന്ന ആണിന്റെ മാത്രം തെറ്റ്......
കല്യാണം കഴിഞ്ഞ് കൊതിതീരും മുന്പേ (ഒരു ആഴ്ച).....പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല.......ഫോണ് തലക്കടിയില് വെച്ച് കിടന്നുറങ്ങുന്ന പാവം....ഒരു മിസ്ഡ് കോളിലൂടെ തന്റെ വികാരത്തെ അടിച്ചമര്ത്തുന്ന പ്രവാസി.......പ്രവാസം ഒരു സ്ത്രീയെ തടവറക്കുള്ളിലാക്കുമോ.....


അമ്മായിഅമ്മ പോര്, നാത്തൂന് പോര്,,,,ഈ രണ്ട് വിഷയങ്ങളുടെ ചര്ച്ച മോഡേണ് പെണ്ണിനെ അപ്രസക്തമാക്കുന്നു......അമ്മായിഅമ്മയുടെ കുശുന്പിനെ തന്റെ കാല്ചുവട്ടിലാക്കുന്ന സാംസ്കാരമാണ് എവിടെയും........അവള്ക്ക് പ്രതികരണ ശേഷി കൈവരുന്നു......നാലു ചുമരുകള്ളില് നിന്ന് പുറത്തുവരുന്പോള്....ഇത് പ്രവാസിയുടെ നന്മയുടെ പര്യായമായി ചൂണ്ടിക്കാണിക്കാമോ..?

അവ്ള് ഒരു അമ്മയാണ്, കുടുംബത്തിന്റെ അത്താണിയാണ്, സ്നേഹത്തിന്റെ പര്യായമാണ്, നിങ്ങള് അടുത്തിരിക്കുന്പോല് അവള് വേദനകളെ മറക്കുന്നു,,,,,നിങ്ങളായിട്ട് അവളെ തടവറക്കുള്ളിലേക്ക് വലിച്ചെറിയരുത്................പ്രവാസം അതിന് ഒരു ഭൂഷണമല്ല..!!!!

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

Innocense of You Tube


വിരല്തുന്പില് വിരിയുന്ന വിസ്മയം ആധുനിക നൈസര്ഗിക കലാവാസനയുടെ മൂഡുപടം അഴിഞ്ഞാടുന്പോള് ഉണ്ടാകുന്ന അതേ ആവേശം, ഊതിയാല് തെളിയുന്ന സണ്ഗ്ലാസും ഉരുവിട്ടാല് തുറക്കെപ്പെടുന്ന കണ്ണടക്കും മുന്പില് ഒടുങ്ങാത്ത ആവേശവുമായി മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹവും വിവര സാങ്കേതികതയുടേ മുന്നേറ്റവും.കാലം കാല്പനികതയുടെ കവചം എടുത്തണിഞ്ഞാലും വിവര സാങ്കേതികതയുടെ ഉദാത്തമായ കുതിപ്പിന് തടയിടാന് കഴിയില്ല. മാര്ക്ക് സുക്കറും, ബില്ഗേറ്റ്സും, സ്റ്റീവ് ജോബ്സും കാലില് തൊട്ട് വന്ദിക്കേണ്ട മഹാന് ചാള്സ് ബാബേജ്, അദ്ദേഹത്തിന്റെ സാഹസിക സാങ്കേതികം ആദ്യത്തെ കബ്യൂട്ടര് വിപ്ലവത്തിന് തുടക്കമിട്ടു. ലോകത്തിന്റെ കിതപ്പ് തന്നെ കബ്യൂട്ടറിന് ചിപ്പില് സംരക്ഷിക്കപ്പെട്ടു. നിയന്ത്രിതമായ ലോകത്തിന് അനിയന്ത്രിതമായ ഒരു കൂച്ചുവിലങ്ങ് എന്ന് വേണമെങ്കില് ഇതിനെ വിശേഷിപ്പിച്ചുകൂടെ. മനുഷ്യന്റെ ആഗ്രഹസാഫല്യങ്ങള് ഒരു വിരല്തുന്പില് നേടിയെടുക്കുന്പോള് നഷ്ടപ്പെടാക്കാവുന്ന മനുഷ്യന്റെ ശരീരം രോഗങ്ങളെ കൊണ്ടും അംഗവൈകല്യങ്ങളെ കൊണ്ടും പൊറുതിമുട്ടുന്നു. മനുഷ്യന്റെ തൊലികളിലേക്ക് ആഴ്ന്നിറങ്ങുന്ന ലേസര്-രഷ്മികള് ആധുനിക വൈദ്യശാസ്ത്രത്തിന് കണ്ടുപടുത്തങ്ങളുടെ പുതിയ മാറ്റത്തെ നല്കി.
യൂടൂബ്, 2005 ഫെബ്രുവരി 14ാം തിയ്യതി കാലിഫോര്ണിയയിലെ പെ-പാല് ജീവനക്കാരായ ചാര്സ് ഹൂര്-ലി, സ്റ്റീവ് ചെന്, ജാവേദ് കരീം എന്നീ മൂന്ന് സുഹൃത്തുക്കള് ഒരു ഡിന്നര് പാര്ട്ടിയില് ഉരുത്തിരിഞ്ഞ ആശയം. 2005 ഏപ്രിലില് "Me at the Zoo" എന്ന ആദ്യത്തെ വീഡിയോ ഷെയറിങ്ങലൂടെ ആദ്യത്തെ വീഡിയോ ഷെയറിംഗ് വിപ്ലവത്തിന് തുടക്കമിടുകയും ഇന്ന് പ്രധിദിനം 2 ബില്യന് അപ്ലോഡിംഗും 100 ബില്യന് ജനങ്ങള് കാണുന്ന ഒരു മാധ്യമമായി മാറുകയും ചെയ്തു. ഇതിന് ശേഷം 2006 ല് 1.65 ബില്യണ് ഡോളറിന് ഗൂഗിള് ഇവരെ സ്വന്തമാക്കി. പിന്നീടങ്ങോട്ട് വളര്ച്ചയുടെ വാതില്പടികള് കയറിത്തുടങ്ങുകയായിരുന്നു.
കാലിഫോര്ണിയയിലെ സാന്ബ്രൂറോ ഹെഡ്ഒാഫീസില് നിന്നും ഈ വിരല് തുന്പിലെ വിസ്മയം 21-ാ0 നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവത്തിലേക്ക് നമ്മെ ചെന്നെത്തിച്ചോ. ലോകത്തിലെ എല്ലാ വിധ തോന്നിയാസങ്ങളും അതിലുപരി അറിവിന്റെ വീഡിയോ ഫ്രൈയിം ഒരേ ഒരു മാധ്യമത്തിലൂടെ. മനുഷ്യന് പണം കൊടുക്കാതെ എന്തെല്ലാം കാണാന് പറ്റുമോ എന്നാലോചിച്ചിരിക്കുന്ന സാന്പത്തിക അസമത്യം നേരിടുന്ന സമയത്ത് യൂടൂബ് ഒരു വപ്ലവം ആയില്ലങ്കിലേ അത്ഭുതമുളളൂ.
ഇന്നെസെന്സ് ഒാഫ് മുസ്ലിം എന്ന വിവാദ സിനിമ യൂടൂബിന്റെ നിലവാരത്തകര്ച്ചയേയാണൊ അതോ ഒരു മുന്നേറ്റത്തെയാണൊ സൂചിപ്പിച്ചത്. യൂടൂബിലൂടെ ഇതര മതസ്ഥരെ കൂടുതലായി മുസ്ലിം സമുദായത്തെ വളെരെ മ്ലേച്ചമയി ചിത്രീകരിക്കുന്നതില് ഇതിനും മുന്പും ഗൂഗിളും കൂട്ടരും വിജയിച്ചു. ഏതു മേഖലയിലും വിവാദങ്ങള് ആ സംരംഭത്തെ വിജയിപ്പിക്കും, അത് പാശ്ചാത്യ മാധ്യമങ്ങള് കൂടുതലായി ഉപയോഗിക്കുന്നു എന്നു മാത്രം. യൂടൂബിനെ കുറിച്ചോ, ഗൂഗിളിനെകുറിച്ചോ അറിയാത്ത ജനങ്ങള്ക്കിടയിലേക്ക് അവര് ഏറ്റവും സ്നേഹിക്കുന്ന പ്രവാചകനെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് ആരായുന്നതിന് വേണ്ടി കബ്യൂട്ടറിന്റെ വശങ്ങളെകുറിച്ച് പഠിച്ചവരെത്തേടി അവരെത്തി. ഇത് ഒരു കംബോള സംസ്കാരത്തിന്റെ പാശ്ചാത്യന് ശൈലി മാത്രമല്ല, അതിലൂടെ ന്യുനപക്ഷ സമുദായത്തെ താറടിക്കുക എന്ന ആശയവും കൂടി കൂട്ടിച്ചേര്ക്കാം. പഴയ സിനിമാതീയേറ്ററില് സിനിമ കണ്ടിരുന്ന പഴമക്കാര്ക്ക് യൂ-ടൂബ് എന്താണെന്നോ. അത് എങ്ങിനെ ഉപയോഗിക്കാമോ എന്നറിയാത്ത സമയത്താണ് ഈ വിപ്ലവം അരങ്ങേറുന്നത്. യുവതലമുറയില് വളെരെ അപ്ഡേറ്റഡായ ആളുകള്ക്ക് മാത്രമേ ഇതിനെ കുറിച്ച് ബോധമുളളൂ എന്നത് വെളിവാകാത്ത സത്യം.
പ്രാചീന മുസ്ലിം സാംസ്കാരത്തിലേക്ക് യൂടൂബ് എന്ന മഹാവിസ്മയം പരിചയപ്പെടുത്തിയത് ഏറ്റവും നീചമായ വഴികളിലൂടെയായി എന്നത് ഒരു ദുഖം മാത്രം.

ശനിയാഴ്‌ച, ജൂൺ 11, 2011

അമ്മായിഅമ്മ,, മരുമകള് പോര്...........!!


മലബാര് മുസ്ലിംങ്ങള്ക്കിടയില് ഒരിക്കലും പരിഹാരം കാണാത്ത ഒരു പദ പ്രയോഗം …അമ്മായിഅമ്മ,, മരുമകള് പോര്...........ഈ അടുത്ത കാലത്ത് ഇതിന് ഒരു മാറ്റം വന്നെങ്കിലും.....ഉള്നാടന് പ്രദേശങ്ങളില് വ്യാപകമായി കണ്ടു വരുന്നു. കല്യാണം കഴിച്ചു ഭര്ത്താവിന്റെ വീട്ടിലേക്ക് വരുന്ന പെണ്ണിനാണ് ഈ രീതി കണ്ടുവരുന്നത്.....കോഴിക്കോട്, കൊഴിലാണ്ടി പ്രദേശങ്ങളില് ഭര്ത്താവിനെയാണ് പെണ്ണിന്റെ വീട്ടിലേക്കു കൊണ്ടുവരുന്നതെങ്കിലും.....അവിടെ അമ്മായിഅമ്മയുടെ പോരി്ല്ലെങ്കിലും പെണ്ണിന്റെ ഉപ്പയുടെ പീഡനം ചില പ്രദേശങ്ങളില് കണ്ടുവരുന്നു....മലബാര് പ്രദേശങ്ങളില് സ്ത്രീധന വിവാഹമാണങ്കില് അതു കുറഞ്ഞു എന്ന പേരില് മരുമകളുമായി വഴക്ക് സ്ഥിരമായി കണ്ടുവരാറുണ്ട്...............ഏക മകന് മാത്രമുള്ള ഒരു കുടുംബത്തില് ..... തന്നെ മാത്രം നോക്കിയിരുന്നവന്,,,ഇപ്പോള് അവളുവന്നപ്പോള് എനിക്ക് എന്തല്ലാമോ നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടാവുന്പോഴാണ്. അവന് എന്നെ സ്നേഹിക്കുന്നില്ല....നോക്കുന്നില്ല് എന്ന നൊന്പരങ്ങള് ...സ്വന്തം മരുമകളില് അടിച്ചേല്പിക്കുന്ന ഒരു സംസ്കോരമാണ് എല്ലായിടത്തും കണ്ടുവരുന്നത്..., തനിക്കും ഭാര്യക്കും കുട്ടിക്കും ഒരു ഭാരമായിരിക്കുന്ന പ്രാചീന വസ്തുക്കളെ വൃദ്ധസദനങ്ങളിലേക്ക് പറിച്ചു നടുന്നത് കൊണ്ടാണ്,. ഇപ്പോഴത്തെ സംസ്കാരത്തില് ഇത് കാണാതെ പോകുന്ന.ത്… പെണ്ണ് എന്ന ഉപഭോഗ--പരസ്യ സംസ്കാരത്തിന്റെ പിന്നാലെ യുവ-തലമുറയുടെ ആവേശം.
.....എന്റെ മകളെപ്പോലെ കാണേണ്ട തന്റെ മരുമകളെ ഒരുതരം വേലക്കാരിയുടെ മനോഭാവത്തിലൂടെ കാണുന്നവര്.....തന്റെ മകളിലും മറ്റൊരുവളാല് പീഡിപ്പീക്കപ്പെടും എന്ന പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഉള്നാടന് പ്രദേശങ്ങള്......മലബാര് മേഖലകളിലുണ്ട്..........ഇതിന് നേരെ വിപരീതവും സംഭവിക്കാറുണ്ട്.....മരുമകളാല് പീഡിപ്പിക്കെപ്പെടുന്ന ഉമ്മ......മനുഷ്യന്റെ മനോഭാവങ്ങള് മാറ്റിമറിയുന്പോള് മനുഷ്യന് തന്റെ കുടുംബത്തിനെ മറക്കുന്ന കാഴ്ച.............ജാഡ......എന്ന വാക്ക് പെണ്ണില് നിന്ന് ഉടെലടുത്തതാണോ...എന്ന് ലേഖകന് ഒരു സംശയമുണ്ട്.....കാരണം...പെണ്ണെരുന്പട്ടാല്......കല്യാണം കഴിച്ചിരിക്കുന്ന പെണ്ണ് കുറച്ചുകൂടി.....ഉയര്ന്ന വീട്ടില് നിന്നാണ് അല്ലെങ്കില് സ്ത്രീധനം കൂടതല് വാങ്ങി കെട്ടി കൊണ്ടുവന്നവളാണങ്കില്..............തലയണമന്ത്രങ്ങളിലൂടെ ഭര്ത്തവിനെ തന്റെ കാല്ചുവട്ടിലാക്കുന്ന സംസ്കാരം..
പുരുഷന് ചിന്തിക്കുന്നവരാണ്,,,,,പക്ഷെ ഇന്നെലെത്തെ രാത്രിയുടെ സുഖത്തില് നമ്മുടെ കുടുംബത്തെ മറക്കുന്നു.. ഇതുവരെ സ്നേഹിച്ചു പോന്നിരുന്ന തന്റെ ഉമ്മയെയും പെങ്ങളേയും അവഗണിക്കുന്നു അവള്ക്കുവേണ്ടി......എവിടെ നമുക്ക് പിഴക്കുന്നത്........വിദ്യാഭ്യാസത്തിന്റെ കുറവ് നമ്മെ ഭയപ്പെടുത്തുന്നില്ല,,,,,,,,,,,പിന്നെയോ...........പണത്തിന് മീതെ....പണമാണ് എല്ലാത്തിനും നിദാനം....പണമില്ലെങ്കില് പിണം....മത-വിദ്യാഭ്യാസത്തിന്റെ കുറവായിരിക്കാം,,,,,,,ഇന്നുകളില് ഇംഗ്ലീഷ് മീഡിയം മാത്രം കണ്ടിറങ്ങുന്ന കുട്ടിക്ക് സ്വാര്ത്ഥത ഇല്ലെങ്കിലെന്ത്......മതപ്രഭാഷണങ്ങളെയും....മത-ചിന്തകളും.....സമൂഹത്തില് നിന്ന് എടുത്തറിയപ്പെട്ടു.....അവിടെ വാദപ്രതിവാദത്തിന്റെയും........കഥാപ്രസംഗത്തിന്റെയും സ്ഥിരം വേദികളായി....ദൈവത്തിലേക്കടുക്കുന്തോറും മനുഷ്യന്റെ അഹങ്കാരങ്ങളെ തുടച്ചുമാറ്റാന് കാഴിയില്ലേ.....
വീടുകളിലെ വൈകുന്നേരങ്ങള് വിഗ്രഹത്തിന്റെയും ഐഡിയ സ്റ്റാര് സിംഗറിന്റയും നിത്യകാഴ്ചകളായി.......ഉമ്മറത്തിരുന്ന് ഖുര്ആന് പാരായണം നടത്തുന്ന ഉമ്മൂമമാര്...........ടി.വി ക്കു മുന്നിലിരിക്കുന്ന കാഴ്ചകള് ആധുനിക മുസ്ലിമിനെ ആനന്ദത്തിലാക്കി......വിവാഹമോചനം ഏറ്റവിം കുടുതല് നടക്കുന്നത് മുസ്ലങ്ങള്ക്കിടയില് .........വിവാഹത്തെ വളെരെ പവിത്രമായി കാണുന്ന ഒരു മത-ത്തില് നിന്നുള്ളവര്...ഭൌതിക വിദ്യാഭ്യാസത്തിന് പിന്നാലെ ഒ്ടി നടക്കുന്പോള് മത-വിദ്യാഭ്യാസത്തിലേക്ക് ഒരത്തിനോട്ടം നമുക്ക് അത്യാവശ്യമായിരിക്കുന്നു....മറ്റു മതങ്ങള് ....മുസ്ലിംമത-ത്തെ തീവ്രവാദികളും.....വിശ്വാസമില്ലാത്തവരുമാക്കുന്നത്......മത-ത്തില് നിങ്ങളുടെ അറിവില്ലാഴ്മ കൊണ്ട് മാത്രമാണ്...
കോഴിക്കോടിന്റെ ചില പ്രദേശങ്ങളില് ഭര്ത്താവിനാല് കുടുംബ-സാന്പത്തിക ഭദ്രത കൈവരിക്കുന്നവര്....ഭര്ത്താവ് പെണ് വീട്ടില് സ്ഥിര താമസമാക്കുന്നു...ഒരു തരം പെണ്ണാലി സംസ്കാരം...പുരുഷ വര്ഗ്ഗത്തിന്റെ മാനം കളയുന്നവര്.....പക്ഷെ അവന് കൂടെ കിടക്കാന് തന്റെ ഭാര്യക്കു പുറമെ തന്റെ ഭാര്യയുടെ അനിയത്തികൂടി ലഭിച്ചേക്കാം.......ഭാഗ്യവാന്......മത-സംസ്കാരം തീണ്ടീട്ടില്ലാത്ത ആളുകളെ കുറിച്ചാണ് ഇവിടെ പരാമര്ശിക്കുന്നത്....ഇവിടെ അമ്മായിഅമ്മ , നാത്തുന് പീഡനം ഉണ്ടാവില്ലെങ്കിലും.....മാസാമാസം ചെലവിന് വരുന്നത് കുറയുന്പോള് അമ്മോഷനുമായുള്ള വഴക്ക് ഉണ്ടായേക്കാം....പെണ്ണായിരിക്കും.....എല്ലാത്തിനും മുന്പന്തിയില് .......ആണ് എപ്പോഴും അവളുടെ വരക്കി താഴെയായിിരക്കും.....എന്നാലും എന്റെ മാഷെ.....അമ്മായിഅമ്മ പോര് കാണണ്ടല്ലോ.......

തിങ്കളാഴ്‌ച, ജൂൺ 06, 2011

പ്രവാസി ഒരിക്കലും മരിക്കുന്നില്ല...അറബികള് ഉണരുന്നതുവരെ


ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാ൯ പാടുപെടുന്ന ഒരുപാട് ഹൃദയങ്ങളുടെ കൂടിച്ചേരലാണോ..... പ്രവാസം.....എവിടെ നിന്നോ വന്നവര് നാം....അവിടത്തേക്ക് തന്നെ തിരിച്ചു പോകാ൯ വിധിക്കെപ്പെട്ടവര്.....കാലം ഒരുപാട് നീങ്ങി.......മരുഭൂമിക്ക് മാറ്റമില്ല......അറബിക്കോ,,,,,,,ജീവിതം അതിന്റെ ചക്രവാളത്തെ വലയം വെക്കുന്നു......നാം ഒന്നും അറിയാത്തപോലെ .....................മരുഭൂമിയുടെ മണ്ണിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ടപ്പോള് നമുക്ക് എന്തെല്ലാമോ നഷ്ടപെട്ടപോലെ.....നമ്മുടെ കുടുംബത്തെ, നാട്ടുകാരെ, ഹൃദയതാളം നിയന്ത്രിക്കുന്ന സ്വന്തം ഭാര്യയെ.... അവസാനം കടം നമ്മുടെ ജീവിതത്തിന്റെ വഴിത്താരയെ അടക്കാ൯ ശ്രമിക്കുന്നുവോ........നാലു ചുമരുകള്ക്കുള്ളില് തളച്ചിടുന്ന ഒരു തത്തയെപ്പോലെ...............പിറന്ന മണ്ണിലേക്ക് പറക്കാന് കഴിയാതെ....... കൂട് വിട്ട് കൂടുമാറുന്പോള് പിരുവുകാരുടേയും.........വായ്പ ചോദിക്കുന്നവന്റെയും തോക്കി൯ മുന നമ്മുടെ ശിരസ്സിനെ ചേദിച്ചേക്കാം......പ്രവാസം ഉരുകിയൊലിക്കുന്ന മെഴുകുതിരിയെപ്പോലെ ജീവിതത്തെ പ്രമേഹമായും പ്രഷറായും പത്ത് മാസം തികഞ്ഞ പെണ്ണിന്റെ വയറുമായി വരവേല്ക്കും........ പിറന്ന മണ്ണില് ഒന്നും അറിയാത്തവനെപ്പൊലെ കീജകന്റെ ഒാരത്ത് കാവലിരിക്കുന്ന പട്ടിയെപ്പോലെ ഒാച്ചാനിച്ചിരിക്കാം........................എല്ലാം അറിയുന്ന അല്ലാഹു ഒരു വഴികാണിച്ചു തരാതിരിക്കില്ല എന്ന സ്ഥിരം പല്ലവി ഒരുവിടാ൯ വിധിക്കെപ്പെടുന്നു....
കണ്ണിനെ കുളിര്മഴ പെയ്യിച്ച് സുഗന്ഡത്തിന്റെ പരിമളം വീശിയറിഞ്ഞ് ................വലിയ ഭാണ്ഡകെട്ടുകളുമായി കൈ വീശി പറന്നിറങ്ങുന്ന പ്രവാസിയുടെ പത്രാസ് കണ്ട് കണ്ണ് മഞ്ഞളിച്ചു നില്ക്കുന്ന കൌമാരക്കാരന്റെ മനസ്സിലേക്ക് ഒാടിവരുന്നത് ............ഗള്ഫ്...
മരുഭൂമിയില് ഒരു പച്ച തേടി ഭട്ടി പലിശക്കാരനെ കാത്ത് പാതിരാത്രിക്ക് ടിക്കറ്റെടുത്ത് ഒരു ബിച്ചക്കാരനെപ്പോലെ...സാറെ ഒരു മൂന്ന് ലക്ഷം ......സ്വന്തം അധ്യാപനം ഉപേക്ഷിച്ച് കണ്ടവന്റെ എച്ചില് കഴുകാ൯ മൂന്ന് ലക്ഷം വായ്പെടുത്ത് ആത്മഹത്യയില് അഭയം തേടുന്ന വെറും വിഢ്ഢിയാണോ നാം......മനുഷ്യാ നീ ചിന്തിക്ക് എന്ന മഹത് വചനത്തെ ഒാടി കൊണ്ടിരിക്കുന്ന ജീവിതത്തിനു മുന്നില് നാം മറക്കുന്നു...
ചിന്തിക്കുന്നവന്റെ പിന്നാലെ പോകാതെ ജീവിക്കുന്നവന്റെ പിന്നാലെ പോകുന്നവരാണ് നാം....അപ്പോഴേക്കും എല്ലാം ത്വജിച്ച് വാര്ദക്യത്തിന്റെ ആലസ്സ്യത്തിലേക്ക് .....................ഒന്നു പിറകോട്ട് തിരിഞ്ഞുനോക്കാന് പോലുമാകാതെ ...........കടം......പിറകെ കുറെ രോഗവും.........ഒരു സാന്ത്വന വാക്ക് തേടിയാണ് നിങ്ങളുടെ യാത്രയങ്കില് .......തന്റെ പ്രിയതമയുടെ ശകാരം നമ്മെ വല്ലാതെ അസ്വസ്ഥയാക്കും.......നിങ്ങള് ഇവിടെ തന്നെ കിടന്നാല് മതിയോ....വല്ല പണിക്കും പോയ്ക്കൂടെ..........അനാവശ്യ വാക്കുകളുടെ കടന്നുകയറ്റം നമ്മുടെ കാതുകളെ ശാസ്ത്രീയ സംഗീതത്തിന്റെ അകംന്പടി സേവിക്കുമോ ? ......ഇനി തന്റെ യാത്ര വയറ്റിലേക്കുള്ള അപ്പക്കഷ്ണത്തിനാണങ്കില് ഗള്ഫുകാരന് എന്ന ലേബല് തന്റെ വയറ്റിപ്പഴപ്പിനെ കീറിമുറിക്കാം……ജോലി തേടിയുള്ള അവന്റെ യാത്ര വീണ്ടും ബ്ലേഡുകാരന് പിന്നാലേ കുബ്ബൂസിന്റെ നാട്ടിലേക്ക്.....പ്രവാസി ഒരിക്കലും മരിക്കില്ല.........അറബികള് ഉണരുന്നതുവരെ..... ഒാര്ക്കുക വല്ലപ്പോഴും... ..നാം നമുക്ക് വേണ്ടി ജീവിക്കുക......മറ്റുള്ളവര് നമ്മെത്തേടി വരും......പണം അവനെ കബറടക്കുന്നതു വരെ.... ഇവിടെ വന്നത് എന്തിന്....എന്ന്
നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം... നിക്കണോ അതോ പോകണോ...... .

Facebook Comments