കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ജനുവരി 30, 2014

വടി വാള്


പല കോലത്തില് പല രീതിയില് പല മനുഷ്യരാല്
ഉപയോഗിക്കും എന് ഹൃദയ മൂര്ച്ചം.

രണ്ട് കാലി, ഇരുകാലി വര്ഗ്ഗത്തിന്നതീതമായി
ചീറ്റുന്ന ചോരക്ക് അന്ത്യമില്ല.

പിടക്കുന്ന ജീവനില് വീണ്ടും ആഞ്ഞുവെട്ടുബോള്
പിടക്കുന്നു എന് ഹൃദയം പല വെട്ടമായി

തേങ്ങിക്കരയുന്ന എന്റെ ചുണ്ടുകളില്
ചുകപ്പു രക്തം ലിപസ്റ്റിക്കായി തേച്ചിടും.

വെട്ടല്ലെ മുത്തെ, വെട്ടെല്ലെ മുത്തെ
പല കുറി പറഞ്ഞിടും തന് ചുണ്ടിനാല്

കേള്ക്കാത്ത ജീവി, കൊല ചെയ്യുന്ന ജീവി.
അത് ഒന്നേയൊളളൂ അത് മനുഷ്യനാ......

കാണുന്നു കണ്ണുനീര് പല കണ്ണിലും
എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ...

വെറുക്കുന്നു ഞാന് എന്നിലെ കാപട്യത്തെ
സ്നേഹിക്കുന്നു പക്ഷെ മനുഷ്യ-കുലത്തിനാല്

അറിയുന്നു ഞങ്ങള് പല വെട്ടിനാല്
പറയുന്നു പത്രം അത് വടി വാളിനാലെന്ന്.

എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ.

ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012

കണ്ണേ......കണ്ണടയിലേക്ക് മടങ്ങുക





ജനിക്കുന്നു നീ ഞാനില്ലാതെ
വിളിക്കുന്നു നീ നിന്മിഴികളടയുന്പോള്

കാണുന്നു നീ എന്നും മിഴികളുരുന്പോള്
കാണാത്ത എന്നെ കവരുന്നു നീ

കാണുന്ന നീ പറയുന്ന നിമിഷം
ഈ സുന്ദര ലോകം എത്ര സുന്ദരം

മാറുന്ന ഫേഷനില് കാണുന്നു ഞാന്
വെറുക്കുന്നു ചിലര് എന് ചലനങ്ങളൊക്കെയും

സൌന്ദര്യമേ എന്റെ പേരാണ് നിന്കണ്കളില്
പല മോഡലില് പല രൂപത്തിലായ്

കുതിക്കുന്ന ശാസ്ത്രത്തില് വെടിയുന്നുവോ നീ
വരുന്ന നാളില് കാണുമോ നിന്നെ

മരിക്കാത്ത എന്നെ വെറുക്കെല്ലേ നീ
ഒാര്ക്കുന്നു നീ ഗാന്ഡിത്തലയിലൂടെയും.

അണിയുന്നു നീ വൃദ്ധനായിടും കാലം
പോകില്ല ഞാന് നിന്നെ വിട്ട് പോകില്ല ഞാന്

ചൊവ്വാഴ്ച, ജൂൺ 07, 2011

എന്റെ പുന്നാര ഉമ്മ...................


ചൊരിയുന്നു കണ്ണുനീര് തന്റെ മാറിടം കണക്കെ...
മറന്നില്ല ഒരിക്കലും തന് മാതൃഹൃദയം

മാതാ സ്നേഹം അനന്തമായ് ഒഴുകുന്പോള്
വെറുത്തിടുന്നു നാം നഷ്ടമാകും മുന്പ്

കൊതിക്കുന്നു നാം ഒരു മാതൃഹൃദയത്തിനായ്
കിട്ടില്ല ഒരിക്കലും ഇനി ഒരു മാതൃജീവിതം

വെറുക്കുന്നു നാം പടച്ചിടും റബ്ബിനെ
കേള്ക്കുന്നില്ലയോ തന് വേദന മനസ്സിനാല്

വിളിച്ചീടുമോ എന് റൂഹിനെ അവിടേക്ക്
വരുന്നു നാം എന് മാതാവിന് സ്വഗ്ഗത്തിലേക്ക്

പോകില്ല നാം വിട്ട് പോകില്ല നാം
കേഴുന്നു എന് ഹൃദയം അന്തമായി...അവിടേക്ക്.

സ്നേഹിക്കണം നീ, ദീപം അണഞ്ഞിടും മുന്പ്
കാണുന്നു നീ സ്വര്ഗ്ഗം മാതാവിന് കാല്ചുവട്ടില്

നേരുന്നു നാം വീണ്ടും നേരുന്നു നാം
ആത്മാവിന് ശാന്തി നേരുന്നു നാം.......

ചൊവ്വാഴ്ച, മേയ് 31, 2011

പ്രഭാത വേശ്യ


കാത്തിരിക്കുന്നു നിന്നെ ഞാന് അതിരാവിലെ…
ചൂടില്ല, തണിപ്പില്ല, മഴയില്ല വരും നീ അതിരാവിലെ

എങ്ങു നിന്നോ കിട്ടിയ വാര്ത്തകളുമായ്
നല്കുന്നു നീ വിവരങ്ങളൊക്കെയും

കെട്ടിച്ചമച്ചതോ, വളച്ചൊടിച്ചതോ...
വിശ്വസിക്കുന്നു ഞങ്ങള് നിന്നെ മാത്രമായ്

കവരുന്നു നീ പീഡനക്കഥകള്
ഉണര്ത്തുന്നു കാമം ഞങ്ങളില് എന്നും

വന്നില്ലെങ്കിലോ നീ ഒരു ദിനം
വെറുക്കുന്നു ഞങ്ങള് ആ ദിവസം

നീചമാകുന്നു നീ മറ്റുള്ളവരാല്
മറക്കുന്നുവോ നീ ഉത്തരവാദിത്തങ്ങളൊക്കെയും

മത്സരിക്കുന്നു നീ മുന്പേ നടക്കാന്
നഷ്ടെപ്പെടുത്തെല്ലെ മുത്തേ നിന് ചാരിത്ര ശുദ്ധി.

യുഗങ്ങളൊക്കെ മാറിമറയുന്പോയും
കൈവടിഞ്ഞില്ല നിന്നിലെ വരികളൊക്കെയും

വിതറണം നീ നന്-മകള് ഭൂമിയില്
ചിന്തണം മഷി തിന്-മകള്ക്കെതിരില്

ജീവിക്കുന്നു നീ ഈ ഭുമിലോകത്തപ്പോഴും
മരിക്കില്ല ഒരിക്കലും നിന് തുലിക വചനം

വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011

വി.എസ്. പറയാതെ പറഞ്ഞത്


പവിത്രമാം പരോക്ഷമാം സമം ചരം സഖാക്കളെ
പിറന്നിടുന്നു ഭൂമിയില് പവിത്രമായ പാതയില്

സഹീച്ചു ലയിച്ചു ജയിച്ചിടും ചുകപ്പിനാല്
ആശ്രയം..... പരാശ്രയം, സാശ്രയം പാരയായി

ഹരിച്ചു ഗണിച്ചു ഒഴിച്ചിടും മഷി കൈകളില്
പിടിച്ചു വലിച്ചു പോയിടും വിപത്തിലേ...........

പവിത്രമാം മാര്ക്സിയന്, വരക്കു താഴെ സഖാക്കളെ
തുറക്കണം കണ്ണ്, പുതുയുഗത്തിനായ് സഖാക്കളെ

വന്നു കാലം, മാറേണ്ട കാലം
ചുകപ്പു കോലം, വെടിഞ്ഞു കാലം

ചുകപ്പു ഭരണം, വരണ്ട ഭരണം
കൂവി വിളിക്കും ചെറു ചുണ്ടിനാല്

മാറണം, ഇനി മാറണം പാര-യൊഴിച്ച് മാറണം
വന്നു പുതു സാരഥി കുതന്ത്രമായ് സഖാക്കളെ,

തകര്ന്നടിഞ്ഞ കപ്പലില് വിറ പൂണ്ടവര്
ഒഴിഞ്ഞിടുന്നു രക്ഷതന് ത്രിവര്ണ പതാകയുമായ്....

വാ പൊളിച്ചു വാ പൊളിച്ചു വരിക വരിക സഖാക്കളെ
ഒഴിഞ്ഞിടുന്നു സീറ്റുകള് തിന്മകള്ക്കതീതമായ്.....................

ബുധനാഴ്‌ച, ഒക്‌ടോബർ 27, 2010

കരയുന്ന ബാബരി...


കാണുന്നില്ലയോ നീ എന് കണ്ണുനീര്

കയറിനിന്നു നീ എന്റെ മുതുകത്ത്
വെട്ടി നീ എന്റെ ശിരസ്സുകള്

ആര്ക്കുവേണ്ടിയാ ഈ ചെയ്തികള്
ആരുമറിയാത്ത ലോകമറിയിച്ചതും നീ

കാണാത്ത എന്നെ കാണിച്ചതും നീ
എന്റെ തലയും ഉടലും വേര്തിരിച്ചു നീ
മൂന്നായി ഭാഗിച്ചുതും നീ

എന്റെ മേല് ആരാധിച്ചവനും നീ
എനിക്കുവേണ്ടി വാദിക്കുന്നവനും നീ

വിറളിപൂണ്ട നര ഭോജീക്ക്
അന്നം മൂട്ടിയതാര്

ജനാധിപത്യ കോലായികള്
കാലത്തിന്റെ ശവക്കല്ലറയോ

മതേതര കവചത്തില് ശൂലം കുത്തിയതാര്
മതേതര കാഹളം രക്തംമുക്കിയതാര്

പടുത്തുയര്ത്തിയ വിശ്വാസം
പിറന്നു വീണ ഈ മണ്ണില്
തകര്ക്കരുത്, വെടിയരുത്, വീതംവെക്കരുത്,

ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2010

ജാക്കിചാന്


കയറുന്നു നാം തിരക്കുള്ള ബസ്സില്
കാണുന്നു നാം മുഴുത്ത ബോളുകള്

വെറുക്കുന്നു നിങ്ങള് ഒഴിഞ്ഞ ബസ്സുകളെ
നില്ക്കുന്നു നിങ്ങള് ജാക്കിക്കു മുന്പില്

മറക്കാത്ത മാറില് ഒന്നു തലോടാന്
കൊതിക്കുന്നു സ്ത്രീകള് രഹസ്യമായി

സുഖിക്കുന്നു നാം പല കോലങ്ങളില്
അടിക്കുന്നു നിങ്ങള് കവിള്ത്തടങ്ങളില്

ബ്രേക്കിടുന്പോല് തൊട്ടുരുമ്മുന്നതോ തെറ്റ്
മുഴുത്ത മേനി കാണിക്കുന്നതോ ?

വളയുന്ന ബസ്സില് പുളയുന്ന നാം
വാടിയ പുഷ്പം വിടരുന്ന നേരം

അടിക്കുന്നു ബെല്ല് ഇറങ്ങാറായെന്ന്
നിര്ത്തെല്ലെ ബസ്സെ ഗദ്ഗദം ചുണ്ടുകളില്

പറയുന്നു നാം പലനേരം
എന്ത് സുഖമാണീ യാത്ര..........

ബുധനാഴ്‌ച, മേയ് 05, 2010

പ്രവാസിയുടെ മൂട്ട


കാണാത്ത മൂട്ട, കടിക്കുന്ന മൂട്ട
ഇല്ലാത്ത ചോര കുടിക്കുന്ന മൂ്ട്ട

പോകാത്ത മൂട്ട...ഗള്ഫിലെ മൂട്ട
തടിക്കുന്നു മൂട്ട...മെലിയുന്നു നമ്മള്

ലീവിന് പോകുന്പോള് വരുന്ന മൂട്ട
മെത്തയില് മൂട്ട....പുതപ്പില് മൂട്ട

പാതിരാത്രിയിലെ ഭാര്യയെപ്പോലെ
കൊടുത്താലും കൊടുത്താലും പോകാത്ത മൂട്ട

ഇല്ലാത്ത നേരത്ത് വല്ലാത്ത മൂട്ട

ഇതെന്തൊരു മൂട്ട...പണ്ടാറ മൂട്ട
കൊന്നാലും കൊന്നാലും ചാവാത്ത മൂട്ട

വെള്ളിയാഴ്‌ച, ജനുവരി 08, 2010

കൂട്ടമായിട്ടൊരു പ്രേമം….....

കൂട്ടം കൂട്ടമായിട്ടൊരു തീരം
കൂടുവാനോ...കൂടെ പോകുവാനോ നമുക്കൊരിടം

കണ്ടു കൂട്ടത്തില് നിന്നെ
കണ്ടതേ വളര്ന്നു പ്രേമം തന് ഹൃദയത്തില്

കവരുന്നു നാം നിന് ഹൃദയത്തിലെവിടെയോ..
കരയുന്നു നാം നിന് സ്നേഹത്തിനായ്

കാണുന്നുവോ നീ എന് നൊന്പരം
കാതോര്ക്കുന്നു നാം തന് വിളിക്കായ്

കാണുന്നു നാം എന്നും കണ്കുളിര്ക്കെ
കൂടുന്നുവോ തന് സ്നേഹം നിനക്കായ്

കാത്തിരിക്കും നാം നിനക്കുവേണ്ടി........
കാണാതെ തന് അറിയാത്ത നീ എവിടെയോ...

കാണും......നീ എന് കവിതയില് എന്നെ
കാണിച്ചിടും കൂട്ടം നിന് മുന്നില് എവിടെയോ

ബുധനാഴ്‌ച, ഡിസംബർ 30, 2009

സ്നേഹയുടെ സ്നേഹം....

സ്നേഹം അനന്തമാം അഗ്രകാരങ്ങളില്
സ്നേഹിച്ചു കൊതീ തീരാത്ത ജന്മങ്ങളേ ഒന്നുക്കുവിന്

സ്നേഹം യവനികള്ക്കുള്ളില് മറയുന്പോള്
കാമം നിന് സ്നേഹത്തെ ഉണര്ത്തിയേക്കാം

സ്നേഹം സ്നേഹയായി എന് മനസ്സില് വളരുന്പോള്
എന് കാമം ഉണര്ത്തുപാട്ടായി അവള്ക്കരികിലെത്തി

സ്നേഹം കാമമായി മാറുന്പോള്
സ്നേഹയുടെ സ്ന്ഹം ചിതയിലേക്കെടുത്തിടും

സ്നേഹ സ്നേഹമായി തന്നെ തിരസ്കരിച്ചപ്പോള്
സ്നേഹത്തിന് നൊന്പരമേ...എന് ഹൃദയം വിങ്ങി..

സ്നേഹിതെയെ പ്രണയിക്കും സ്നേഹയുടെ കാമുകന്
സനേഹയിലെ സ്നേഹം കൈവെടിഞ്ഞോ.........................

സ്നേഹയുടെ സ്നേഹം ഒതുക്കിയിടും തന് മടിത്തട്ടില്
അറിയുന്നില്ല ഒരിക്കലും തന്നിലേ സ്നേഹം
അവള്ക്കുമീതെയെന്ന്.........................

ഒരുനാള് വിളിച്ചിടും തന് സ്നേഹത്തിന് സ്നേഹ.
കാത്തിരുന്നിടുന്നു.....എന് ഹൃദയം നിന് വിളിക്കായ്

ഞായറാഴ്‌ച, ഡിസംബർ 27, 2009

സ്കച്ച്

വര-യ്ക്കുന്നുവോ തന്റെ വിരിമാറില് നീ....
വരയ്ക്കു മീതെ വരപ്രസാദം നമിക്കുന്നുവോ.

വരണ ചാപല്യം നിന് വരിയ്ക്കു മീതെ
വരയുടെ നൈര്മല്യം നീ കിളിര്ക്കുന്നുവോ...

വരയിലൂടെ നിന് സ്നേഹം
വരികളായി ഒഴുകുന്പോള്

വരിക്കുമീതെ വളരും പ്രേമം നിന്-
ക്കതിര്മണ്ഡപം വരെ.......................

വരയില് തുടങ്ങി വരിയിലവസാനിക്കും നീ.
വരണം നീ വീണ്ടും വരയ്ക്കുമീതെ..............................

വര-മേ നീ സ്കച്ചായി വളരുന്പോള്
വരക്കണം നീ എന്റെ ബ്ലോഗിനു മീതെ........

Facebook Comments