"എണീക്കടാ"..ടാ..."എണീക്ക്..എണീക്കടാ."എണീക്ക്.".എണീക്കടാ.".എണീക്ക്"
എണീക്കില്ലടീ..എണീക്കില്ല....ഇവളെകൊണ്ട് ഞാന് തോറ്റു...ഒരു അഞ്ച് മിനുട്ട് കൂടി ഉറങ്ങെട്ടെ അലാരമോളെ...
അലാരത്തിന്റെ കിളി നാദം,,എല്ലാ എന്താണ് ഇന്നെലെ കണ്ടത്...ഒരു വെടിയും പുകയൊക്കെ..., മനസ്സ് നിയന്ത്രിക്കാന് പറ്റുന്നില്ല...കൂടെ ചെറിയ ഒരു തേങ്ങലും... സോഷ്യല് മീഡിയകളിലും വാര്ത്തികളിലും നിറഞ്ഞു നില്ക്കുന്ന പിഞ്ചോമനകളുടെ ശിരസ്സറ്റ ശരീരം കാണുബോള് അവരോട് എന്തന്നില്ലാത്ത സഹാനുഭൂതി എല്ലാരും പൊലെ എനിക്കും അത് ഇന്നെലെ എന്റെ സ്വപനത്തിലും കടന്നുകൂടി.
അതെങ്ങെനയാ....ഫെയ്സ്ബുക്ക് ഉറങ്ങുന്നതിന് അരമണിക്കൂര് മുബെങ്കിലും ഒാഫാക്കി വെക്കണമെന്ന് സുക്കര്ബര്ഗിന്റെ വാപ്പ പറഞ്ഞതായി ഒരു ഒാര്മ്മ.
ഹൊ, എന്തൊരു തണുപ്പാ...നിങ്ങള്ക്കുണ്ടൊ...തണുപ്പ്, ഇപ്പോള് രണ്ട് ദിവസമായിട്ട് ഇങ്ങെനെയാ...ഈ പുതപ്പിന്റെ ഒരു കാര്യം....കാലിലേക്കെത്തുന്പോല് തലയിലേക്കിത്തില്ല, തലയിലേക്കത്തുന്പോള് കാലിലേക്കത്തൂല...ഇനി ഞാന് നീളംവെച്ചതാണൊ അതൊ പുതപ്പിന് നീളം കുറഞ്ഞതാണൊ...എത്രയാലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല.. ഉണക്ക കുബ്ലൂസും അതിന്റെ മേലെ 3 ദിവസം മുബെത്തെ കറിയും ഒഴിച്ചു കിടന്നപ്പെളെ ഒാര്ത്തതാ നാളെ എണീല്കാന് കഴിയില്ലാന്ന്,,എന്റമ്മൊ എന്തോരു കാളലാ പളളന്റെ ഉളളിലൂടെ.....
ഇന്ന് ഒാഫീസ് പോകണൊ...പൊകണ്ടെ...പോയാല് നല്ലത്...ആ ഫലസ്തീനി കാക്കാന്റെ തെറിയും കേട്ട് ഫെയ്സ്ബുക്കില് കണ്ട അലവലാതികളും പോസ്റ്റു ചെയ്യുന്ന വിവരക്കേടും നോക്കി ഫാറൂഖിന്റെ ചായയും മോന്തി അങ്ങിനെ ഇരിക്കാം. അല്ലെങ്കില് പിന്നെ അരയില് നിന്ന് കീഞ്ഞു പോയ മുണ്ട് എങ്ങിനെയങ്കിലും കെട്ടിവരിഞ്ഞ് ഒന്നു കൂടി ആഞ്ഞൊന്നുറങ്ങാം...ഒരു 10-12 മണിവരെ....ഇപ്പൊള് രണ്ട് ദിവസായി ഉറങ്ങാന് പേടിയാ....വല്ല ഇസ്റായീല്കാര് ഈ വെളുത്ത മോന്ത കണ്ടിട്ട് ഗാസ കുട്ടിയാന്ന് പറഞ്ഞ് ബോബിട്ടാലൊ.........ഉറക്കത്തിലെ......ഈ സ്വപ്നത്തിലാ പ്രശ്നം....വല്ലാതെ വെടിവെപ്പായാല് അറിയാതെ ബെഡ് നനഞ്ഞു പോവും.....യേയ് എന്റെ കാര്യല്ലാ പറഞ്ഞത് അപ്പുറത്ത് കിടക്കുന്ന അണ്ണന്റെ കാര്യാ,,,,,,പുളളി സ്വപ്നത്തില് ബീമാനം കയറി പോലും....ഇറങ്ങാനായപ്പൊള് പുളളി ബാത്ത്റൂമിലെത്തി ഒടുക്കം അവിടെ തന്നെ കിടന്നുറങ്ങി.. ഈ പ്രവാസിയായെ പിന്നെ നല്ല രസാ....ചിരിച്ച് ചിരിച്ച് മരിക്കും...ചിലപ്പൊള് ചിരിച്ച് ഭാര്യയുടെ ഫോണ് വന്നാല് കരച്ചിലാവും.....
വയറും വേദനാവുന്നുണ്ട് ബാത്ത് റൂമില് പെട്ടന്ന് പോവും വേണം...ഒടുക്കത്തെ ക്യൂ വെല്ലെ ബാത്ത് റൂമിന്റെ മുന്നില്...ബീവറേജ് ഷോപ്പിന്റെ മുന്നിലുങ്കൂടി ഉണ്ടാവില്ല ഇത്തിയാദി ലൈന്..ഞാന് മനസ്സില് പിറുപിറുത്തു..... എന്താ പുറത്ത് ഒരു ശബ്ദം,,,നേക്കിയപ്പോള് നല്ല മഴ....സൌദി അറേബ്യയില് മഴയൊ...അതും റിയാദില്..വാതില് പൊളിതുറന്ന് പുറത്തിറങ്ങിയപ്പോള് ഒരു ഗാനം തമിഴ് സ്റ്റൈലില്..."അവന് വെളളം ഇന്നെലെ രാത്രി പിടിച്ചു വെച്ചു അവന് വെളളം മുക്കി കൊണ്ടുവരണ്ടാ"...അത് പാട്ടിലൂടെ അണ്ണന്പുളളി നാട്ടാരെ അറിയിക്കുകയാണ്,....അപ്പോഴാണ് പൈപ്പില് വെളളമില്ലാത്ത കാര്യം ഞാനറിയുന്നത്. അറിഞ്ഞതും ബെഡിലേക്കോടി നീളമില്ലാത്ത ബ്ലാങ്കറ്റ് മേത്തിട്ടു ഒന്നുകൂടി...പിന്നെ ഒാര്ത്തു വേണ്ട...ഇത് പോലെ നാളെയും ചിലപ്പോള് വെള്ളമില്ലാണ്ടാവും. എന്ത് വെള്ളമില്ലെങ്കിലും കുളിക്കാതെയങ്കിലും ഒാഫീസില് പോവായിരുന്നു...ഒരു പെണ്കുട്ടിയങ്കിലും കബനിയിലുണ്ടായങ്കില് ഇത് ചെരട്ടക്ക് പെയിന്റെടിച്ച പോലോത്ത മോന്തയായിട്ട് കുറെ ബാംഗാളികള്....പിന്നെ ഒന്നും അറിയില്ലെങ്കിലും എല്ലാം ഞമ്മക്കറിയാം എന്ന മട്ടില് ഇരിക്കുന്ന കുറെ കൂതറ മിസ്-രികളും.
ഒരു വിധം സ്പ്രിംഗ് പോലോത്ത പാന്റ് വലിച്ചു കേറ്റി...ഷെഡിക്ക് മുകളില് ഷര്ട്ടും വലിച്ചിട്ടു ഒരൊറ്റ ഒാട്ടം ബസ്സിലേക്ക്.....ഫെസ്റ്റ് സീറ്റില് തന്നെ...ആദ്യ സീറ്റികിട്ടിയല്ലെങ്കില് അവിടെ ഡോറില് നില്ക്കും....ബേക്കിലേക്ക് പോകാതിരിക്കുന്നതാ നല്ലത്...ആഴ്ചയില് ഒരിക്കള് കുളിക്കുന്ന യു,പിക്കാരനും മാസത്തിലൊരിക്കല് കുളിക്കുന്ന ബംഗാളിക്കിടയില് ഇരിന്നാല് പുകില് പറയണൊ...വല്ല ഫ്ലൈറ്റ് ഒാടിക്കുന്ന പോലെയാണ് ബസ് ഒാടിക്കുന്നത്...ഡ്രൈവിംഗ് കണ്ടാല് ഈ അടുത്ത കാലൊത്തൊന്നും ഫാക്ടറിയില് എത്തില്ല....അപ്പോഴാണ് ഞാന് ഒരു കാര്യം ഒാര്ത്തത് ഞങ്ങളെല്ലാവരും കൂടി ഈ ബസ്സില് ഹജ്ജിന് പോവാന് തീരുമാനിച്ചിരുന്നു..ആരൊ പറഞ്ഞു...നിങ്ങള് ഈ ഡ്രൈവറുമായിട്ടാണ് പോകുന്നതെങ്കില് ഈ ഹജ്ജിനെത്തൂല..അടുത്ത ഹജ്ജിനെ എത്തുളളൂന്ന്...
ഉം....ഏതായാലും ഒരു വിധം ഫാക്ടറിയിലെത്തി...കണ്ണട ഗ്ലാസ്സൊന്ന് ഊതി വീണ്ടും വെച്ച്, കയ്യ് ഒന്ന് പേന്റിനുള്ളിലേക്കിട്ട് വരി നില്ക്കാതെ പഞ്ച് ചെയ്തു...എന്റെ സ്ഥിരം പരിപാടി...ഇങ്ങൊനെയൊക്കെ ചെയ്താല് ബംഗാളികള് നമ്മളെ വലിയ സംഭവമാക്കും...സ്റ്റാഫുകള്ക്ക് പഞ്ചിന് വരിനില്ക്കണ്ടാ...കബനി പറഞ്ഞതല്ല നമ്മള് പാസ്സാക്കിയതാ...ഇനി ഏതെങ്കിലു ബംഗാളി എന്തെങ്കിലും പറഞ്ഞാല് ചിരിച്ചു കൊണ്ട് ഞാന് ക്യാവസ്ത...കമാണസ്സു..എന്ന് പറയും അപ്പോള് പ്രശ്നമില്ല...
ചെ..ചെ....കാര്-പോര്ച്ചില് വണ്ടിയുണ്ട്,,,,,, ഇന്ന് ആ മടയന് നേരെത്തെ എത്തിയിട്ടുണ്ട്. മുദീറായാല് ഇങ്ങെനെ തന്നെ വേണം..കോഴി കൂവുന്പോള് എത്തും...എന്നൂല്യാട്ടോ... ശബളം എണ്ണിവാങ്ങുന്നതിലുളള ഷുശ്കാന്തി.മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലുമുളള ദിവസങ്ങളില് മാത്രം...അല്ലാത്ത ദിവസം..ഒരു 10-12 മണി.... ഈ നേരം വൈകിവരുന്നത് വല്ല ഏഷ്യക്കാരനുമായാല് 5 മിനുട്ട് വൈകിയാല് കട്ടാക്കുന്ന ടീമാ...അവന്മാര്ക്ക് എന്തുമാവാലൊ...നമ്മക്കൊന്നും പറ്റൂല. മനസ്സില് പിറുപിറുത്ത് കൊണ്ട് പുറത്തേക്കിറങ്ങി മൊബൈലൊടുത്ത് ഭാര്യക്ക് രണ്ട് തെറിയും പാസ്സാക്കി അവന് നേരെത്തെ വന്നതിലുള്ള അരിശം തീര്ത്തു നേരെ ഒാഫീസിലേക്ക് പോയി.
കസാലയില് അടങ്ങാത്ത ചന്തിയും, ഡബര് പന്തിന്മേല് ചാക്കുന്നൂല് ചുറ്റിയ മാതിരി പളളന്മേല് ബെല്റ്റ് വലിഞ്ഞുകെട്ടിവെച്ച് ഇരിക്കണത് കണ്ടാല് സൌദി അറേബ്യ അവന്റെ വാപ്പാന്റൊന്നും ഞമ്മളൊക്കെ അവന്റെ ഞാഞൂലുമാന്നാ...സൌദികള്ക്കുപോലുമില്ലാ ഇങ്ങെനെ ഇളക്കം...ഇവന്റെയൊക്കെ സ്വഭാവം വെച്ചുനോക്കുകയാണെങ്കില് അഞ്ചിന്റെ പൈസ ആ ഫലസ്തീനിലെ കുട്ടികള്ക്ക് കൊടുക്കാന് തോന്നൂല...അഹങ്കാരത്തിന്റെ അവസാനം ഒരു വാക്കുണ്ടെങ്കില് അത് ഫലസ്തീനിക്കാരാണൊ...എന്ന് ചോദിച്ചാല് പറഞ്ഞുപോകും..
സ്വഭാവം വെച്ചു നോക്കുകയാണങ്കില് ഒന്ന് പൊട്ടിച്ച് പോവും. ഇസ്റേയേല് കാര് വെറുതെല്ല ഇവന്മാരെ...ഇങ്ങെനെ ,ചെയ്യുന്നത്.....
ഞാന് ഒന്നും പറയുന്നില്ലെ,,,ഇനി ഞാന് എന്തെങ്കലും പറഞ്ഞ് പൊല്ലാപ്പിനില്ലെ.......
അവരുടെ സ്വഭാവം മാറ്റിമറിച്ചത് ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള് കൊണ്ടാണെന്ന് എന്റെ സഹ പ്രവര്ത്തകന് പറഞ്ഞു...ഈ സ്വഭാവത്തിലെ അവര്ക്ക് അവിടെ പിടിച്ചു നില്ക്കാന് കഴിയുകയുളളൂ പോലും...എന്തായാലും പുലിവാല് ഞമ്മക്ക് തന്നെ...ചാരിയാല് ചാരിയവനെ മണക്കുമെന്നൊരു ചൊല്ലുണ്ട്.....നമ്മുടെ സ്വഭാവത്തിലെന്തൊ മാറ്റമുണ്ടോ......ഉണ്ടോ.....ഇല്ലായിരിക്കണം....
കലികാലം എല്ലാതെന്ത് പറയാന്,,,,എന്തായാലും ഫലസ്തീനി എന്നും ഫലസ്തീനിതന്നെയായിരിക്കും.....
നിങ്ങളുടെ ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ..
ഒരു പാട് ആലോചിച്ചു ഇത് എഴുതണൊ,വേണ്ടയൊ, ഇന്നെലെയുടെ ആ സ്വപ്നം എന്നെ ഇത് എഴുതാന് പ്രേരിപ്പിച്ചു.
വളരെ സരകരമായ എഴുത്ത് വായനകാരനെ കൂട്ടികൊണ്ട് പോക്കുന്നു... അഭിനന്ദനങ്ങള്‍ ... ഇനിയും എഴുതുക ...
മറുപടിഇല്ലാതാക്കൂപിന്നെ പറയാന് വിട്ട് പോയി... സത്യമണ് പറഞ്ഞതു ... അഹങ്കാരികള്‍ ... ഇവിടെ അവര്‍ക്ക് ഗവന്മെന്റ് നല്‍ക്കുന്ന അനുകൂല്യം അതാ അവരെ ഇങ്ങനെ ആക്കിയത് ... അവിടെ ഇസ്രായിലിന്റെ പീഡനം അനുഭവികുന്ന പാലസ്തീനികള്‍ ഇതു പോലെ ഉള്ളവര്‍ ആയിരിക്കില്ല.... അവര്‍ പാവങ്ങളാ....
നാല് വര്ഷം ഒരു പാട് അനുഭവിച്ചു ഈ വിനീതന് ഇനിയും അവസാനിച്ചിട്ടില്ല....നവാസ് സാഹിബിന് നന്ദി....
ഇല്ലാതാക്കൂസ്വപനം കണ്ടതോണ്ട് എഴുതിപ്പോയാതാ അല്ലെ?
മറുപടിഇല്ലാതാക്കൂജോലിക്ക് പോകുന്നതിന്റെ ചരിത്രം രസായി.
റാംജീയേട്ടന്റെ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമുനീര്ജി,
മറുപടിഇല്ലാതാക്കൂനല്ല അവതരണം. അക്ഷരത്തെറ്റുകള്‍ ഒഴുക്കുള്ള വായനക്ക് രുചി കുറക്കുന്നു. സാധാരണ എല്ലാവരുടെയും ഒരു തെറ്റിധാരണയാണ് പാലസ്തീന്‍ മക്കള്‍ അഹങ്കാരികള്‍ ആണെന്ന്. എല്ലാ നാട്ടിലെ പോലെ അവിടെയും ഉണ്ട് നല്ലവരും കെട്ടവരും.സ്വന്തം നാട്ടില്‍ അന്യരായി ജീവിക്കുന്ന അവസ്ഥ എത്ര വേദനാജനകമാണ്!!!. അവര്‍ക്ക് ഈ അവസ്ഥ വരാന്‍ കാരണം ലോകം തന്നെയാണ്. ഒരു ഗാനം ഓര്മ വരുന്നു
" ഉറ്റവരും ഉടയവരും പോയ് പെറ്റു വീണ കുടിലും പോയി
ഇന്ന് വരെ നേടിയതെല്ലാം ഇന്നവര്‍ക്ക് നഷ്ടമായി
ഇവരോട് ഇപ്പണി ചെയ്യാന്‍ ഇവര്‍ എന്ത് പിഴച്ചു പോയ്?
...... ഭ്രാന്തന്മാരെ ഭരണകാരെ ..."
ഹക്കീം ബായ്,,,,,ഞാന് അവസാനം പറഞ്ഞ വാചകത്തിലുണ്ട് സാര് പറഞ്ഞത്്....
ഇല്ലാതാക്കൂഅവരുടെ സ്വഭാവം മാറ്റിമറിച്ചത് ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള് കൊണ്ടാണെന്ന് എന്റെ സഹ പ്രവര്ത്തകന് പറഞ്ഞു...ഈ സ്വഭാവത്തിലെ അവര്ക്ക് അവിടെ പിടിച്ചു നില്ക്കാന് കഴിയുകയുളളൂ പോലും...
ഒള്ളതാ ഒള്ളതാ
മറുപടിഇല്ലാതാക്കൂനടക്കുന്നതാണ്കൂട്ടിക്കോളി
ഇല്ലാതാക്കൂഅവരുടെ സ്വഭാവം മാറ്റിമറിച്ചത് ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള് കൊണ്ടാണെന്ന് എന്റെ സഹ പ്രവര്ത്തകന് പറഞ്ഞു...ഈ സ്വഭാവത്തിലെ അവര്ക്ക് അവിടെ പിടിച്ചു നില്ക്കാന് കഴിയുകയുളളൂ പോലും...എന്തായാലും പുലിവാല് ഞമ്മക്ക് തന്നെ...
മറുപടിഇല്ലാതാക്കൂശരിയാവാം, സാഹചര്യങ്ങള്‍ ഒരു പരിധി വരെ സ്വഭാവ വൈകല്യത്തിന് കാരണമാവുന്നുണ്ട്.
ഒരു ജോലി യാത്രയുടെ കദന കഥ, നന്നായി സുഹൃത്തേ
റൈനി ഡ്രീസിന് സ്വാഗതം,,
ഇല്ലാതാക്കൂനിത്യ ജീവിതത്തിലെ പലതരം കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോയ എഴുത്ത് അത് പോലെ തന്നെ നിഷകളങ്കമായ നര്‍മവും കൊള്ളാം മനോഹരമായിരിക്കുന്നു
മറുപടിഇല്ലാതാക്കൂകൊബന് സാറിന് എന്റെ അഭിനന്ദനം,,വീണ്ടും വരണം.അല്ലെങ്കില് ഈ വഴിയൊക്കെ മറന്നു പോകും
ഇല്ലാതാക്കൂഇത് കലക്കി കെട്ടോ
മറുപടിഇല്ലാതാക്കൂനന്നായി ജീവിച്ചു, കൊള്ളാം
ആശംസകൾ
നന്ദി ഈ വഴി വന്നതിന്
ഇല്ലാതാക്കൂഅല്ലറ ചില്ലറ അക്ഷര തെറ്റുകള്‍ ഒഴിച്ചാല്‍ ഒരു പ്രവാസിയുടെ ജീവിതം തൊട്ടറിഞ്ഞ എഴുത്ത്..
മറുപടിഇല്ലാതാക്കൂരസകരമായ ഒരു വായന തന്നു. അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കൂ
അക്ഷര പിശാച്ഇനി മാറെണമെങ്കില് എന്റെ കയ്യില് ISM സോഫ്റ്റ്-വയര് കിട്ടാതെ നിവര്ത്തിയില്ല...നന്ദി.. വേണുജി
ഇല്ലാതാക്കൂഎടാ ചക്കര കട്ടാ ..സംഗതി ഒക്കെ അടിപൊളിയാ ..
മറുപടിഇല്ലാതാക്കൂപക്ഷെ വായിക്കാന്‍ ഒരു ഒഴുക്ക് കിട്ടുന്നില്ല .
കുത്ത് കോമ പേരഗ്രാഫ് സംസാരം മുതലായവ ഒന്ന് ശ്രദ്ദിക്കാന്‍ ഉണ്ട് !
അതിനു നല്ലത് കൂടുതല്‍ ആളുകളുടെ പോസ്റ്റുകള്‍ പോയി വായിക്കുക .
എന്നിട്ട് അതിലെ പ്രയോഗങ്ങള്‍ ശ്രദ്ദിക്കുക .
ആശംസകളോടെ
അസ്രുസ്
അസ്റു സാറിന്റെ ഉപദേശമല്ലെ നമ്മുടെ കരുത്ത്....ഇനി കൂടുതല് ശ്രദ്ധിക്കും..
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകൊള്ളാം നല്ല അവതരണം...ആശംസകള്‍......
മറുപടിഇല്ലാതാക്കൂനന്ദി ഈ വഴി വന്നതിന്...വീണ്ടും വരണം എന്ന് പ്രത്യാശിക്കുന്നു
ഇല്ലാതാക്കൂ