ശനിയാഴ്‌ച, മേയ് 07, 2011

“സൈബര് പീഡനം..”.....!....ജാഗ്രതൈ..!!


മലയാളിയുടെ വിദ്യാഭ്യാസ പുരോഗതിയില് അഭിമാനിക്കുന്പോള് നീചമായ കുറെ സത്യങ്ങളെ നമ്മള് മറക്കുന്നു…’അക്ഷയ’ യിലൂടെ കംപ്യൂട്ടറിന്റെ നൂതനമായ വശങ്ങള് മനസ്സിലാക്കിയ മലയാളി എവിടെയും അത് ദുരുപയോഗം ചെയ്യുന്നു...ഫ്രണ്ഷിപ്പ് സൈറ്റിന്റെ പിന്നാലെ നടക്കുന്നവന് വഞ്ചിക്കെപ്പെടുന്നുവോ.....ആണ് സുഹൃത്ത് പെണ് സുഹൃത്തിനേയും പെണ്...ആണിനേയും തേടുന്പോള് വ്യാജ പ്രൊഫൈലുകള് വേട്ടയാടുന്നു.....പണം കണ്ടെത്താന് നൂതനമായ മാര്ഗ്ഗങ്ങള് തേടുന്നവര് ആദ്യം നിങ്ങളെ ഫ്രണ്ട്ഷിപ്പായി കുട്ടിച്ചേര്ക്കുകയും .....പിന്നീട് നിങ്ങളുടെ പ്രൊഫൈലിലെ സ്വകാര്യതയെ ചൂഷണം ചെയ്ത് നിങ്ങളിലേക്ക് കൂടുതല് അടുക്കാന് ശ്രമിക്കുകയും ചെയ്യുന്നു....ശേഷം നിങ്ങളുടെ ഇ-മയില് അഡ്രസ്സ് ആരായുകയും അതിലൂടെ നിങ്ങളുടെ മുഴുവനായിട്ടുളള വിവരങ്ങള് അറിഞ്ഞതിന് ശേഷം....നിങ്ങളിലേക്ക് ഒരു പുതിയ ഇ-മയില് അയച്ചുതരുന്നു...അതായത്.....ഒാണ് ലൈന് ലോട്ടറി,,,,മുഖേന...നിങ്ങള്ക്ക് 10 ലക്ഷം ലോട്ടറി അടിച്ചിട്ടുണ്ടെന്നും അതുകൊണ്ട്...നിങ്ങളുടെ ഫോണ് നന്പര്, എക്കൌണ്ട് വിവരം....ബേങ്ക്...ചോദിച്ചറിയുകയും....നമ്മള് നമമുടെ ഫ്രണ്ട്സാണെന്ന് കരുതി വിവരണങ്ങള് ശരിയായി നല്കുകയും ചെയ്യും....കിട്ടി.യ വിവരങ്ങളെനുസരിച്ച് അവര് ബേങ്കില് നിന്ന് പണം പിന് വലിക്കുകയും ചെയ്യും...

മോഷണത്തിന്റെ ആധുനിക വിവരസാങ്കേതികം ഇന്റര്-നെറ്റ് ചാറ്റിങ്ങിലൂടെ ഒരു യുവാവ് വീട്ടമ്മയുമായി വിവരങ്ങള് അതായത് ഈ ലോകത്ത് ഞാന് തനിച്ചാണെന്നും എന്നെ സഹായിക്കണമെന്നും വീട്ടമ്മയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വീട്ടില് നിന്ന് തന്ത്രപൂരവ്വം സാധനങ്ങള് അടിച്ചുമാറ്റുകയും ചെയ്ത വാര്ത്ത ഈ അടുത്ത കാലത്ത് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. സൌഹൃദ സൈറ്റുകളുടെ വികാസം ചൂഷണത്തിന്റെ മറ്റൊരു മുഖം തുറന്നിടുന്നോ...എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. യുവതികളേയും , 15 വയസ്സിനു താഴെ പ്രായമുള്ള ആണ്കുട്ടികളേയും ലക്ഷ്യം വെച്ച് വ്യാജ പ്രൊഫൈലുകള് സൈറ്റുകളുടെ വിശ്വാസത്തെ തകര്ക്കുന്നു..താഴെ പറയുന്ന കാര്യങ്ങള് ശ്രിദ്ധിച്ചാല് ഒരു പരിധിവരെ നിങ്ങള്ക്ക് നിയന്ത്രിക്കാന് പറ്റും...


Ø പുതിയ e-mail നിങ്ങള് സ്വീകരിക്കുന്നുവെങ്കില് ആ അഡ്രസ്സ് ശരിയായ രീതിയിലാണോ....നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ലിസ്റ്റിലുള്ളതാണോ എന്ന് വിലയിരുത്തുക.

Ø Friendship add ചെയ്യുന്നതിനു മുന്പ് അവരുടെ മുഴുവന് വിവരങ്ങളും അറിഞ്ഞിരിക്കുക.

Ø എല്ലാ മെയിലുകളും ചെക്കു ചെയ്യുന്നതിന് മുന്പ് അഡ്രസ്സ് വിലയിരുത്തുക...കാരണം കംപ്യൂട്ടറില് വൈറസ് കയറാന് സാധ്യതയുണ്ട്.

Ø ഒരു മെയില് തന്നെ നിങ്ങളെ വീണ്ടും വീണ്ടും പിന്തുടരുന്നുവെങ്കില് മനസ്സിലാക്കുക...നിങ്ങള് വേട്ടയാടുന്നു എന്ന്.

Ø വ്യാജ മെയില് തിരിച്ചറിഞ്ഞാല് ഉടന് തന്നെ സൈബര് സെല്ലില് പരാതി സമര്പ്പിക്കേണ്ടതാണ്.

Ø മെയില് അയക്കുന്നതിന് മുന്പ് അഡ്രസ്സ് ചെക്കു ചെയ്യുക......അയക്കുന്പോള് bank account details…password..മുതലായ കാര്യങ്ങള് ഒഴിവാക്കാന് ശ്രമിക്കുക.

Ø പ്രൊഫൈലില് നിങ്ങളുടെ ഫോട്ടോ ചേര്ക്കുന്പോള് സെക്യൂരിറ്റി എടുക്കുക..അല്ലെങ്കില് നിങ്ങളുടെ ഫോട്ടോ മോര്ഫിങ്ങിന് വിധേയമാകാം.

Ø വീഡിയോ...ആല്ബം പൂര്ണ്ണമായും ഒഴിവാക്കുക.

Ø പ്രൊഫൈലില് മൊബൈല് നന്പര് ചേര്ക്കാതിരിക്കുക.

Ø വ്യാജ പ്രൊഫൈല് കണ്ടെത്തിയാല് അതായത് സോഷ്യല് സൈറ്റുകളിലെ അഡ്മിനിസ്ടേഷനുകളെ അറിയിക്കാന് മടിക്കരുത്.


സ്ത്രീകളുടെ ശബ്ദത്തില് നിങ്ങളിലേക്ക് ഒരു ഫോണ് കോള് വന്നാല് ശ്രദ്ധിക്കുക...ചിലപ്പോള് അത് മൊബൈലിലുള്ള ലേഡീസ് സൌണ്ട് സെറ്റിംഗ്സില് നിന്നായിരിക്കും..അതുപോലെ,,നെറ്റ് ചാറ്റിംഗില് ലേഡീസ് വോയ്സ് സിംസ്റ്റം...കരുതിയിരിക്കുക...നിങ്ങള്ക്കു ചുറ്റും വേട്ടപക്ഷി വട്ടമിട്ടു പറക്കുന്നുണ്ടെന്ന്......ഈ ചൂഷകന്മാര്ക്കെതിരെ വാളോങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....പ്രതികരിക്കണം നിങ്ങള് ചതിയിലകപ്പെടും മുന്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments