ബുധനാഴ്‌ച, ഒക്‌ടോബർ 27, 2010

കരയുന്ന ബാബരി...


കാണുന്നില്ലയോ നീ എന് കണ്ണുനീര്

കയറിനിന്നു നീ എന്റെ മുതുകത്ത്
വെട്ടി നീ എന്റെ ശിരസ്സുകള്

ആര്ക്കുവേണ്ടിയാ ഈ ചെയ്തികള്
ആരുമറിയാത്ത ലോകമറിയിച്ചതും നീ

കാണാത്ത എന്നെ കാണിച്ചതും നീ
എന്റെ തലയും ഉടലും വേര്തിരിച്ചു നീ
മൂന്നായി ഭാഗിച്ചുതും നീ

എന്റെ മേല് ആരാധിച്ചവനും നീ
എനിക്കുവേണ്ടി വാദിക്കുന്നവനും നീ

വിറളിപൂണ്ട നര ഭോജീക്ക്
അന്നം മൂട്ടിയതാര്

ജനാധിപത്യ കോലായികള്
കാലത്തിന്റെ ശവക്കല്ലറയോ

മതേതര കവചത്തില് ശൂലം കുത്തിയതാര്
മതേതര കാഹളം രക്തംമുക്കിയതാര്

പടുത്തുയര്ത്തിയ വിശ്വാസം
പിറന്നു വീണ ഈ മണ്ണില്
തകര്ക്കരുത്, വെടിയരുത്, വീതംവെക്കരുത്,

Facebook Comments