ഞായറാഴ്‌ച, മേയ് 01, 2011

‘കല്യാണം മുടക്കികള്........കുടുംബത്തിന്റെ അന്നം മുടക്കികള്. !!’



വിവാഹം,,,,,,ഭാഷയിലൂടെ തരം തിരിച്ചാല് കല്യാണം,........ഒരു സമൂഹത്തിന്റെ പിറവി അല്ലെങ്കില് ഒരു കുടുംബത്തിന്റെ ആവിര്ഭാവത്തിന്റെ തുടക്കം. ഇതര മതങ്ങളില് വിത്യസ്തമായ രീതിയിലൂടെയും കാഴ്ചപ്പാടിലൂടെയും കടന്നു പോകുന്നു. ആണിനും പെണ്ണിനും സ്വതന്ത്രമായി ഭോഗിക്കാനുള്ള സമൂഹത്തിന്റെ ലൈസന്സ് എന്നു വേണമെങ്കില് വിളിപ്പേരിടാം. വിവാഹം കന്പോള സംസ്കാരത്തിന്റെ ഭാഗമാകുന്പോള് നഷ്ടപ്പെടുന്നത് ഒരു സമൂഹത്തിന്റെ സംസ്കാരത്തെ. പാവപ്പെട്ട പെണ്കുട്ടിയുടെ കാമദാഹത്തെ ചപ്പുചവറിലേക്ക് വലിച്ചെറിയപ്പെടുന്ന ഉപഭോഗ-സംസ്കാരം...സ്വര്ണ്ണത്തിന്റ വില ഏറ്റക്കുറവനുസരിച്ച് കോലായിലിരുന്നു മാസം തികഞ്ഞ പെണ്കുട്ടിയുടെ കണ്ണിലേക്ക് എണ്ണ ഒഴിച്ചു കാത്തിരിക്കുന്ന ഒരു മാതാവിന്റെയും പിതാവിന്റെയും വേദന ആര്ക്കും പറഞ്ഞാല് മനസ്സിലാകില്ല. ഒരു താലിച്ചരട് ഇണക്കിച്ചേര്ത്താല് തീരുന്ന കല്യാണങ്ങള് പത്രാസിന്റെ കുളിര്മ കോടികളിലേക്ക് ഒഴുകുന്പള് നിങ്ങള് തകര്ക്കുന്നത് പൈതൃകമായ ഒര സംസ്കാരത്തെ......പാശ്ചാത്യന്റെ കുളിമുറി സംസ്കാരം ഇന്ത്യന് കോലായിലേക്ക് വിളിച്ചിവരുത്തിയ രാഷ്ട്രീയ ജഡങ്ങള്ക്ക് മുന്നിലാണ് നമ്മളെപ്പോഴും.........ഇവിടെയാണ് പ്രവാസിയുടെ പ്രസക്തി.....കല്യാണം കഴിക്കാന് പോകുന്ന ഒാരോ പ്രവാസിയും സ്ത്രീധന രഹിത വിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില് ഒരു പരിധിവരെ പാവപ്പെട്ടെ പെണ്കുട്ടിയുടെ ജീവിതം ധന്യമാകില്ലേ. ഉറച്ച വിശ്വാസമാണ് നമുക്കാവശ്യം..വിശ്വാസം അതല്ലേ... എല്ലാം........തീരുമാനം നമുക്ക് സ്വയം തോന്നുമെങ്കിലും കാലക്രമേണ ചെയ്തുപോന്ന വല്യാപന്റെ സംസ്കാരം അല്ലെങ്കില് കുടുംബ മഹിമ അവഗണിക്കുന്പോള് വിമര്ശനങ്ങള് പിന്തുടരുവെങ്കിലും ഒരു ജീവിതെത്തെ കരയിലേക്കെത്തിക്കുന്പോള് അവിടെ പ്രാര്ത്ഥനയുടെ കൈകകള് വാനിലേക്കുയരും. ....


ഒരു ജീവിതത്തെ കൈ-പിട്ച്ചെഴുന്നേല്പിക്കാന് ശ്രമിക്കുന്പോള് ‘പാര’-യായിട്ട് കുറെ സാമൂഹ്യ ദ്രോഹികള്...........അങ്ങിനെ വിശേഷിപ്പിക്കാം. കല്യാണ മുടക്കികളെ.......നല്ല ഒരു പെണ്കുട്ടിയെ തേടിപിടിച്ച് ഒരു കുടുംബത്തെ ഇണക്കിച്ചേര്ക്കാന് ശ്രമിക്കുന്പോള് ഒരിക്കലും ചെയ്തിട്ടില്ലാത്ത ദുശ്ചെയ്തികള് പെണ്കുട്ടിയുടെ വീട്ടുകാരുടെ ചെവിടിലെത്തുന്പോള് സ്വന്തം മകളെ അറിഞ്ഞുകൊണ്ട് നരകത്തിലേക്ക് വലിച്ചെറിയപ്പെടാന് ഒരു പിതാവിന്റെയും മനസ്സനുവദിക്കില്ല. ഒളിപ്പോരിടുന്നവര്....മറക്കുള്ളില് നിന്നു കൊണ്ട് പ്രതികാരത്തിന്റെ മറ്റൊരു മുഖം തേടുന്നവര്.....സ്വന്തം നാട്ടിലുള്ളവരോ....കുടുംബത്തിലുള്ളവരോ ആണ് കല്യാണമുടക്കികളായ ഈ അന്നം മുടക്കികള്. രണ്ടോ മൂന്നോ മാസത്തെ ലീവില് നാട്ടില് പോയി കല്യാണം കഴിച്ച് തിരിച്ചുവരേണ്ടവര് .....കല്യാണമുടക്കികളുടെ ശല്യം കാരണം തിരിച്ചു വന്ന് ഒന്നുമാകാതെ അവരെയും പഴിച്ച് കാലം കഴിച്ചു കൂട്ടുന്നു...അവസാനം ഏതെങ്കിലും ഒന്നിനെ അതായത് മനസ്സിനിണങ്ങാത്ത കുട്ടിയെ വേളി കഴിച്ച് വേര്പിരിയലിന്റെ കോടതികയറുന്നു...എന്തൊരു വീരാഭാസം...സാക്ഷര കേരളത്തിന്റെ സാക്ഷരയില്ലാത്ത വര്ഗ്ഗം.....പ്രദിഷേധത്തിനോ ഹര്തതാലുകള്ക്കോ പഞ്ഞമില്ലാത്ത സംസ്കാരമില്ലാത്ത കേരളം എന്തുകൊണ്ട് ഇവര്ക്കെതിരെ വാളോങ്ങാത്തത്......എവിടെപ്പോഴി നമ്മുടെ പ്രവാസി സംഘടനകള്...........


വേളി കഴിക്കാന് പോകുന്ന പെണ്കുട്ടിയുടെ കുടുംബാംഗം ചെക്കനെകുറിച്ച് അന്യാഷിക്കുന്പോള് “ അവന് ആളൊക്കെ ഉഷാറാ......എന്നാലും ഒന്നുകൂടി അന്യാഷിക്കുന്നത് നല്ലതാ......പെണ്കുട്ടിന്റെ കാര്യല്ലേ....” ഇത് കേള്ക്കുന്ന ഏതൊരു അന്യാഷകനും അവനെന്തോ പ്രശ്നമുണ്ടെന്ന് തെറ്റിദ്ധരിക്കുകയും .....വേറെ ചെക്കെനെ തേടിയിറങ്ങുകയും ചെയ്യും.....അത് അവന് സ്ത്രീധനരഹിത വിവാഹം ആഗ്രഹിച്ചാലും ഇല്ലെങ്കിലും..... അന്യാഷണം വേണ്ട എന്നല്ല ലേഖകന് ഇവിടെ പരാമര്ശിക്കുന്നത് അന്യാഷണം എപ്പോഴും നമ്മെ അറിയുന്നവരേയൊ നമ്മെ അറിഞ്ഞ് അവരെ അറിയുന്നവരോടൊ ആണങ്കില് നമുക്ക് ഈ താന്തോന്നികളുടെ വലയില് നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന് സാധിക്കും. പ്രതികരിക്കുക...

എനിക്കും വരും ഒരു ദിവസം എന്ന രീതിയില് പ്രതികരിക്കുന്നവന്റെ പിന്നാലെ പോകു,,,,,,,,പ്രതിവിധി കണ്ടെത്തു......രോഗം സുഖപ്പെടും....

6 അഭിപ്രായങ്ങൾ:

  1. ഓരോ ആളുകള്‍ മാനസിക സുഖം കണ്ടെത്തുന്നത് ഓരോ രീതിയില്‍ ആണ് ഈ രീതിയില്‍ ഉള്ളവരെ ഇന്ന് സമൂഹം കുറെ ഒക്കെ തിരിച്ചറിഞ്ഞു തുടങ്ങീട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. നന്നായി പറഞ്ഞു, പല സ്ഥലങ്ങളിലും ഈ ശല്ല്യക്കാർ കൂടുതൽ ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  3. കല്യാണം മുടക്കികള് ഒരു തരം മാനസിക രോഗികളാണ്... മറ്റുള്ളവരുടെ ജീവിതത്തിനു വിഷമം ഉണ്ടാക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് മാനസിക സംതൃപ്തി ലഭിക്കുന്നത്... പക്ഷെ നാട്ടുകാരുടെ കൈകളുടെ ചൂട് ഒന്ന് അറിയുമ്പോള്‍ ആ രോഗം മാറിക്കോളും ല്ലേ ?

    മറുപടിഇല്ലാതാക്കൂ
  4. ഇത്തരം ഫ്ലക്സ് ബോർഡുകൾ പല അങ്ങാടികളിലും കാണാം.
    അക്ഷരത്തെറ്റുകൾ കണ്ടമാനമുണ്ട്, ഇത് കണ്ട് പെൺവീട്ടികാർ മാറിച്ചിന്തിക്കുമോ?

    മറുപടിഇല്ലാതാക്കൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments