വെള്ളിയാഴ്‌ച, നവംബർ 09, 2012

നിങ്ങള് കണ്ടുവോ!!! ആ പഴയ ചങ്ങായിയെ....?



ജീവിതത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്പോള് പല മുഖങ്ങളും നമ്മുടെ മനസ്സിലേക്ക് കയറിവന്നേക്കാം...അതില് മറക്കാനാവാത്ത മുഹൂര്ത്തങ്ങളും വേദനിമുളവാക്കുന്ന സന്ദര്ഭങ്ങളും.....മനസ്സില് മിന്നിമറയുന്പോള്......ഇതെല്ലാം എവിടെയങ്കിലും ഇറക്കിവെക്കണം എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എല്ലാ പ്രശ്നങ്ങളും എല്ലാവരോടും പറയണമെന്നില്ല......ഭാര്യയോട് പറയേണ്ടത് ഭാര്യയോടും.....ഉമ്മയോട് പറയേണ്ടത് ഉമ്മയോടും പറയുന്പോല് നമുക്ക് എല്ലാം തുറന്ന് പറയാന് സുഹൃത്തുക്കള് അല്ലെങ്കില് ഒരു സുഹൃത്ത് അനിവാര്യമാകുന്നു. കാണുന്ന എല്ലാവരോടും കുശലം പറയുന്പോള് എല്ലാവരും അറിയുന്നവനും എല്ലാവരേയും അറിയുന്നവനും ആയിരിക്കാം...പക്ഷേ നഷ്ടമാകുന്നത് ഒരു അടുത്ത സുഹൃത്തുക്കളായിരിക്കും. സുഹൃത്തുക്കെളെ തെരെഞ്ഞെടുക്കുന്പോള് ശ്രദ്ധിച്ചില്ലെങ്കില് പല അപകടങ്ങളിലേക്കും നമ്മെ അത് ചെന്നെത്തിക്കും. പല കാലങ്ങളില് പല സുഹൃത്തുക്കള് നമ്മളെ തേടിവരും...അത് ചിലപ്പോള് നമ്മുടെ വീടിന്റെ അടുത്തുള്ള നമ്മുടെ കളിക്കൂട്ടുകാരനായിരിക്കാം, നമ്മുടെ ക്ലാസ് മീറ്റായിരിക്കാം...അല്ലെങ്കില് ജോലി സ്ഥലെത്തെ കൂട്ടുകാരനായിരിക്കാം ......ഇതില് നമ്മുടെ കളിക്കൂട്ടുകാരനൊഴിച്ച് ഭാക്കിയുള്ളതെല്ലാം ഒരു താത്കാലിക കൂട്ടുകാരായിരിക്കും. ഇവര് നമ്മുടെ വീടിനെകുറിച്ച്,,,നാട്ടുകാരെ കുറിച്ച് നല്ല ബോധ്യമുള്ളവരായതുകൊണ്ട് കണ്ടറിഞ്ഞ് നമ്മുടെ സുഖ: ദുഖങ്ങളില് പങ്കാളിയാകുന്നവരായിരിക്കും...നമ്മുടെ ജീവിത വിജയങ്ങളുടെ മുഖ്യ പങ്കും പലപ്പോഴും സുഹൃത്തുക്കളാകാറുണ്ട്. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാന് നമ്മുടെ സുഹ-ത്തുക്കള്ക്ക് കഴിയും.


ഒരാളെ കണ്ടുമുട്ടുന്പോള് തന്നെ അയാളെ നമ്മുടെ മനസ്സില് പ്രതിഷ്ഠിച്ച് നമ്മുടെ മനസ്സിന്റെ വാതായനങ്ങള് അവരുടെ മുന്പില് തുറക്കുന്പോള് നമുക്ക് നഷ്ടമാകുന്നത് സമൂഹത്തിലുള്ള നമ്മുടെ സ്ഥാനവും,,മാനവും..അവരുടെ ചൂഷണത്തില് ഇരയാകേണ്ടി വരുന്ന നമ്മുടെ തുറന്ന മനസ്സിനെ പഴിച്ചിട്ട് കാര്യമില്ല. സുഹൃത്തില്ലാത്തവര് സമൂഹത്തില് ഒറ്റപ്പെടുന്നുണ്ടെങ്കലും അവര് അവരുടെ മനസ്സ് തുറക്കുന്നത് ജീവിത പങ്കാളിയുടെ അടുത്തായിരിക്കും..ഒരേ മനസ്സുള്ളവര് തമ്മിലുള്ള ബന്ഡമാണ് യഥാര്ത്ഥ സുഹൃത്ത് ബന്ധം എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് നാം സമൂഹത്തില് കണ്ടുവരുന്ന പല ആത്മഹത്യകളും വരല് ചൂണ്ടുന്നത്. കാരണം ഒരേ മനസ്സുണ്ടാവുന്പോള് അവിടെ പരിഹാരങ്ങള് ഉണ്ടാവുന്നില്ല....ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്ത് ക്ഷമിക്കുന്നവനായിരിക്കണം. ക്ഷമിക്കാവുന്ന രീതിയിലുള്ള പ്രവര്ത്തനമോ, വാക്കോ രണ്ടു പേരില് നിന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ഒാട്ടോഗ്രാഫില് എഴുതിച്ചേര്ത്ത വരികളിലൂടെ കണ്ണോടിക്കുന്പോള് നമ്മുടെ ആ ക്ലാസ് മീറ്റിനെ ഒന്നു കാണണമെന്നു തോന്നുന്പോള് കൂട്ടം, ഫെയ്സ് ബുക്ക്, ടിറ്റര്, ഒാര്ക്കൂട്ട് പോലോത്ത സൈറ്റുകള് നമ്മുടെ സുഹൃത്ത് ബന്ഡത്തെ ദൃഡമാക്കുന്നു. ഇന്നിന്റെ കൂട്ടുകുടുംബ വ്യവസ്ഥിതിയില് കൊഴിഞ്ഞുപോകുന്ന കളിക്കൂട്ടുകാരന്....ഒരു ആത്മ സൂഹൃത്ത് സൈബര് ഫ്രണ്ട്ഷിപ്പിന് വഴിമാറുന്പോള് നമ്മുടെ ആ തുറന്ന മനസ്സ് എന്നെന്നേക്കുമായി അടക്കപ്പെടുന്നു. അവിടെ ആത്മഹത്യയല്ലാതെ പരിഹാരമാകുന്നില്ല സൈബര് യുഗത്തില്.....ഒരു പ്രധാന കാര്യം ആരുടെയെങ്കലും മുന്പില് അവതരിപ്പിക്കുന്പോള് അത് കേള്ക്കാനുള്ള സമയം പോലും ഇന്നിന്റെ യുഗത്തിലില്ല.,,,എന്നതാണ് സത്യം.....അവര്ക്ക് അവരുടേതായ പ്രശ്നങ്ങള് .....പരിഹാരങ്ങള് വഴിമാറുന്ന അവസ്ഥ......



സുഹൃത്ത് ബന്ധം സ്കൂളിലേക്കത്തുന്പോള് നമുക്ക് പെണ്-സുഹൃത്തുക്കളുണ്ടാകാം...ഒരു പെണ്സുഹൃത്ത് ഒരിക്കലും വീടിന്റെ അടുത്തുള്ളവരായിരിക്കരുത്....കാരണം രഹസ്യങ്ങള് സൂക്ഷിക്കുന്നതില് അവര് പരാജയപ്പെടുന്നു . പെണ്കുട്ടികള്ക്ക് പലപ്പോഴും ഒരു ആണ് സുഹൃത്തായിരിക്കുന്നത് അവരുടെ പൊതുവെയുള്ള സംരക്ഷണത്തിന് കാരണമാകാറുണ്ട്. ആണ്കുട്ടികള്ക്ക് പെണ്കുട്ടികള് പലപ്പോഴും പരിഹാരങ്ങള് ഉപദേശിക്കുന്ന ഒരു ഉപദേഷ്ടാവിന്റെ ജോലി മാത്രമേ പൊതുവായി പറഞ്ഞാല് ചെയ്യാന് കഴിയുകയുള്ളൂ......പല അപകടരമായ തീരുമാനങ്ങള് ഒരു ആണ് സുഹൃത്തില് നിന്ന് ലഭിക്കുന്പോഴും അത് ഒഴിവാകുന്ന രീതിയിലുള്ള ഉപദേശങ്ങള് പെണ്സുഹൃത്തുക്കള്ക്ക് നല്കാന് കഴിയും. ഒരു എടുത്തു ചാട്ടത്തെ ഒഴിവാക്കാന് ഒരു പരിധി വരെ പെണ്കുട്ടികളായ സുഹൃത്തുക്കള്ക്ക് കഴിയും.....കാരണം ഒരേ പ്രായത്തിലുള്ളവരാണങ്കില് പലപ്പോഴും പക്വതയത്തിയത് പെണ്കുട്ടികള്ക്കായിരിക്കും. പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം എതിര് ലിംഗത്തിന് മേലുള്ള ആകര്ഷണത കൊണ്ട് അത് പ്രണയത്തിലേക്കും, വിവാഹത്തിലേക്കും എത്താറുണ്ട്. നേരെ മറിച്ചും സംഭവിക്കാം.....ആണ്കുട്ടികള്, പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം അവരെ സംബന്ധിച്ച് പറയുകയാണങ്കില്, വിവാഹം കഴിഞ്ഞതിന് ശേഷവും തുടര്ന്നു പോകുന്നത് കൊണ്ട് അത് പലപ്പോഴും കുടുംബ ബന്ധങ്ങളെ വേര്പെടുത്തുന്നതിലേക്ക് എത്തിച്ചേരാറുണ്ട്. ഈ ലേഖകന് കണ്ട ചെറിയ കാര്യം,

ബസ്സ് കാത്തുനില്ക്കുന്ന അമ്മായിഅമ്മയും മരുമകളും അതുവഴി വന്ന അവളുടെ ആ പഴയ ആണ് സുഹൃത്തിനെ കണ്ടപ്പോള് വിവരം തിരക്കി......അത് കണ്ട അമ്മായി അമ്മ, വീട്ടില് ചെന്നതിന് ശേഷം അവളെ കണക്കിനു ശാസിച്ചു. അതുപോലെ ഭര്ത്താവുമൊന്നിച്ച് വരികയായിരുന്ന പെണ്കുട്ടി,, തന്റെ പഴയ ആണ് സുഹൃത്തിനെ കണെടപ്പോള് ഒന്നു ചിരിച്ചു പോയതിന് സ്വന്തം ഭര്ത്താവില് നിന്ന് കരണത്തടി വാങ്ങിയ ഹത ഭാഗ്യയായ യുവതി....സാക്ഷര കേരളത്തിലേ പഴഞ്ജനായ ആധുനികത.. അപ്പോള് സുഹൃത്ത് ബന്ധമാകാം അത് ആളിനേയും പരിസരങ്ങളേയും മനസ്സിലാക്കിയതിനു ശേഷം ആ ബന്ധം പുതുക്കുന്നതായിരിക്കും നമുക്കും അവര്ക്കും നല്ലത്..പലപ്പോഴും നമ്മുടെ സ്വാഭാവത്തിന-നുസരിച്ച് മറ്റുള്ളവരോടു പെരുമാറുന്പോള് ബന്ധങ്ങള് നഷ്ടമാകുന്നു....മറ്റുള്ളവരുടെ സ്വഭാവത്തിന-നുസരിച്ച് നമ്മുടെ പ്രവര്ത്തിയേയും പെരുമാറ്റത്തേയും മാറ്റുന്പോഴാണ് അവിടെ പുതിയ ബന്ധങ്ങള് വളരുന്നത്. എന്നുവിചാരിച്ച് നമ്മുടെ വ്യകതിത്വത്തെ ഹത്യ ചെയ്യണം എന്നല്ല ഇവിടെ ഉദ്ദേശിച്ചത്. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടും നമ്മുടേതായ ഒരു വിത്യസ്തമായ ബന്ധങ്ങളും ഉണ്ടായിരിക്കണം..അതായത് എല്ലാത്തില് നിന്നും വിത്യസ്തനാകണം,,,അപ്പോഴേ അവിടെ പുതിയ ചിന്തകളും പുതിയ സുഹൃത്തുക്കളും, കണ്ടുപിടിത്തങ്ങളും ഉത്ഭവിക്കുകയുള്ളു.


മലയാളികളെപ്പോഴും വ്യക്തി ബന്ധങ്ങള്ക്ക് വില കല്പിക്കുന്നവരാണെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അത് നമ്മെ വിട്ട് പോകുന്നു. ഫ്രണ്ഷിപ്പിന് പല ആകൃതികള് ....കോളേജ് തലം മുതല് നല്കിവരുന്നു, ക്യാപസിന്റെ സൌന്ദര്യത്തിന് വേണ്ടി ഫ്രണ്ട്ഷിപ്പ് കാര്ഡുകള്, ബാന്ഡേജുകള് ,,,,,,,,പലപ്പോഴും നമ്മുടെ പ്രണയം തുറന്നുപറയാതെ വരുന്പോള് എന്നും അത് ഒരു നല്ല ഫ്രണ്ട്ഷിപ്പായി തുടര്ന്നു പോകുന്നു...നമ്മുടെ പല സിനിമകളിലും ഈ വിഷയം ചര്ച്ചചെയ്തിട്ടുണ്ട്. ഒരു ഫ്രണ്ടസിനോട് നമുക്ക് പ്രണയം തോന്നിതുടങ്ങുന്പോള് അവിടെ പലതും മറച്ചുവെക്കുന്നു. സൌഹൃദത്തിന് പുതിയ മാനദഡ്ണങ്ങള് കൈവരുന്നു. പല മാതാപിതാക്കളും പല ചര്ച്ചകളുലും പറയാറുള്ളതു പോലെ എന്റെ മകന് അല്ലെങ്കില് മോള് എന്നോട് എല്ലാം തുറന്നു പറയുന്ന എന്റെ ഒരു നല്ല സുഹൃത്താണെന്ന്, സൈബര് യുഗത്തില് കൂടുതലുള്ളതിനെ മറച്ചുവെച്ച് ചെറിയ കാര്യങ്ങള് മാത്രമെ അവര് തന്റെ അച്ചനമ്മയുടെ അടുത്ത് പറയുന്നുള്ളു. സമൂഹത്തിന്റെ ഉള്ളറകളിലേക്ക് നാം ഇറങ്ങി ചെല്ലുന്പോള് നാം കാണുന്നു..10-ാം ക്ലാസില് പഠിക്കുന്ന ഒരു കുട്ടിക്ക് അവന്റെ ഇരട്ടി പ്രായമുള്ളവര് സുഹൃത്തായി കാണുന്നു, അവിടെ ചിലപ്പോള് അവന്റെ സമപ്രായത്തിലുള്ളവര് വളെരെ കുറവുള്ള പ്രദേശമായിരിക്കാം.


സുഹൃത്തുക്കള് തമ്മില് എപ്പോഴും ബഹുമാനത്തെ അവഗണിക്കുന്നവരായിരിക്കും അപ്പോള് നമ്മുടെ വയസ്സിനും ഇരട്ടി വയസ്സുള്ളവരായവര് സുഹൃത്തുക്കളാകുന്പോള് ആളുകള്ക്കു മുന്പില് നമ്മള് വിഷദീകരിക്കുന്നത് വരെ നമ്മുടെ ചേട്ടന്റെ സ്ഥാനമേ അവര് നമ്മുടെ ഉറ്റ സുഹൃത്തിന് നല്കുകയുള്ളു. സുഹൃത്തുക്കളാകുന്പോള് പല സംസാരങ്ങളും അതിര് കടക്കാം, ഈ സംസാരം മറ്റുള്ളവര്ക്ക് അരോചകമാകുന്പോള് സുഹൃത്തുക്കള്ക്കിടയില് പ്രശ്നങ്ങള് ഉടെലുടുക്കുന്നു. രണ്ടു പേര്ക്കിടയിലുള്ള രഹസ്യങ്ങള് സൂക്ഷിക്കുന്നവനായിരിക്കണം ഒരു യഥാര്ത സുഹൃത്ത്. നിങ്ങള്ക്ക് ഇനിയും ഒരു സൂഹൃത്തിനെ കിട്ടിയില്ലേ.....എല്ലാം കേള്ക്കാനുള്ള ഒരു നല്ല സുഹൃത്തിനെ തേടുകയാണോ.. നിങ്ങള്. കണ്ടെത്തു, വിളിക്കു ആ പഴയ ചങ്ങാതിയെ.

7 അഭിപ്രായങ്ങൾ:

  1. നല്ല സ്നേഹിതർ ഉണ്ടാവട്ടെ,സ്നേഹമെന്തെന്ന് അറിയുന്നവര്‍

    മറുപടിഇല്ലാതാക്കൂ
  2. സൌഹൃദത്തെ പറ്റി ഒരു വിക്കി ആണോ ഉദേശിച്ചത്?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ആഹ് അതാണ്‌ സൗഹൃദം
    നല്ല കൂട്ടുകാര്‍ നമ്മുടെ ഭാഗ്യം കൂടിയാണ്
    ആശംസകള്‍ ഡിയര്‍ നല്ല എഴുത്ത് ..

    മറുപടിഇല്ലാതാക്കൂ
  4. സുഹൃത്തുക്കള്‍ എന്നും ഒരു മുതല്‍കൂട്ടായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments