ബുധനാഴ്‌ച, ജനുവരി 29, 2014

അവസാന രാത്രി (The Last Night)



"നിങ്ങളുടെ ഭക്ഷണ പാത്രം കൈഴുകി വൃത്തിയാകാതെ കിടന്നുറങ്ങുന്ന പക്ഷം ദാരിദ്ര്യം നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും"
ഹെഡ്-ഫോണിന്റെ വിടവിലൂടെ ശബ്ദം എന്റെ ചെവിയിലെത്തിയ നിമിശം... ഞാന് തിരിഞ്ഞു നോക്കിയപ്പോള് ഈ മോല്യാരെ ഒരു കാര്യം എന്ന് പറഞ്ഞ്,,, റൂമേറ്റ് ബ്ലാങ്കറ്റ് നിലത്തിട്ട് തുണിയുടെ മറ്റേ അറ്റം ചന്തിന്മേല് വലിച്ച് കെട്ടി ഭയങ്കര പാച്ചിലാണ്. (ഒാട്ടം) ഞാന് വാച്ചിലേക്ക് നോക്കി സമയം രാത്രി 12.40. എന്താ സംഭവിച്ചത് എന്നറിയാന് ഞാനും പിന്തുടര്ന്നു. ഞാന് ഊഹിച്ചപോലെ തന്നെ പാത്രം കഴുകാന് പോയതാ.
അവന് ഇനി തിരിച്ചു വരണെമെങ്കില് ഒരു അരമണിക്കൂറെങ്കിലും കഴിയും കാരണം അതിന് മാത്രം പാത്രം അവിടെ കൈഴുകാനുണ്ട് , ബിരിയാണി ചെബ് വേറെയും.

ഇവന് ഒരു കുഴി മടിയാനാണെല്ലോ, പിന്നെ എന്താ സംഭവിച്ചത് ഉം.. ഊം. ഒരു കാര്യം ചെയ്യാം. എന്താ നടക്കാന്ന് അറിയാലൊ, അങ്ങിനെ
മടിയനായ എന്റെ റൂംമേറ്റിന്റെ ഈ മടി മാറ്റാന് വേണ്ടി അവന്റെ വീക്ക്നസ്സില് തന്നെ പിടിച്ചേ മതിയാകൂ എന്ന് പിറുപിറുത്ത് കൊണ്ട് നേരെത്തെ കേട്ടു കൊണ്ടിരുന്ന പ്രസംഗം മാറ്റി വീട് വൃത്തിയാക്കുന്നതിനെ കുറിച്ചും, സഹോദരന്റെ അടിവസ്ത്രം വരെ കഴുകി സഹായിക്കുന്നതിനെ കുറിച്ചുമുളള ഒരു പ്രസംഗം പ്ലെ-ചെയ്യാവുന്ന രീതിയില് റെഡിയാക്കി വെച്ചു. ഞാന് ഒന്നും അറിയാത്ത പോലെ വീണ്ടും ബെഡിലേക്ക് ഊന്നിറങ്ങി.

"പണ്ടാരം, ഈ പാത്രമൊക്കെ ഏത് അടുപ്പില് നിന്ന് എടുത്തോണ്ട് വന്നതാ....എന്നുളള ശബ്ദവും കൂടെ പാത്രം നിലത്ത് വീഴുന്ന ശബ്ദവും ഒരുമിച്ചു കേക്കലും പൂച്ച അവന്റെ തലയിലേക്ക് എടുത്ത് ചാടലും ഒരുമിച്ചായൊ എന്നറിയില്ല, പെരുച്ചായിക്ക് ഏറു കൊണ്ടപോലെ അവന് വാതില് തട്ടലും തുറക്കലും ബെഡീലേക്ക് ചാടലും ഒരുമിച്ചായി, അവന്റെ വരവ് പ്രതീക്ഷിച്ചതാണെങ്കിലും ഇങ്ങെനെ ഒരു എന്ട്രി ഞാനും പ്രതീക്ഷിച്ചിരുന്നില്ല, അവന്റെ വരവ് കണ്ട് ഞാന് കട്ടിലില് നിന്ന് നേരെ നിലത്തേക്ക് പതിച്ചു. ഠെ,ഠെ..........ഠെ.
ഇത് കണ്ട് അവന്റെ പേടി മാറിയെങ്കിലും എന്റെ പേടി അവിടെ തന്നെ കെട്ടടങ്ങി. വീണ്ടും ഒന്നു അറിയാത്ത പോലെ ഞാന് വീണ്ടും ബെഡിലേക്ക് ഊന്നിറങ്ങി.

"ടാ...ാട....മുനീറോ,,,,,എന്റെ ചക്കരെ,,,നീ തന്നേണാടാ...ആ പാത്രമൊക്കെ കഴുകാറ്ടാ..

എന്താടാ...പെരിച്ചായി നിനക്ക് വേണ്ടത്,ഞാനല്ലാതെ പിന്നെ നിന്റെ ഒാള് കഴുകോ?

ബ്ലാങ്കറ്റിന്റെ നമ്മുടെ പഴയ ഒാട്ടോയിലൂടെ അവനെ ഒളിഞ്ഞുനോക്കി.(പണ്ട് ഷക്കിലയുടെ കിന്നാരത്തുബി കാണാന് വേണ്ടി എന്റെ ചെങ്ങായി അവന്റെ അമ്മായിയുടെ മകന് അത് കാണുബോള് അവനറിയാതെ അത് കാണാന് വേണ്ടി ബ്ലാങ്കറ്റില് ഒരു ദ്യാരമുണ്ടാക്കിയിരുന്നു.)

ഹെഡ്-ഫോണ് വീണ്ടു ചെവിട്ടിലേക്ക് വെച്ച് പ്രസംഗം കേള്ക്കാന് തുടങ്ങുന്നു. പെട്ടെന്നാണ്
അവന് ചൂലുമെടുത്ത് പുറത്തേക്ക് പോകുന്നതും ചൂലുമെടുത്ത് വരുന്നതും ശ്രദ്ധയില് പെട്ടത്. ഇത് കണ്ടപാടെ ഞാന് പറഞ്ഞു. നീ പ്രസംഗം മുഴുവനും കേള്ക്ക് അല്ലാതെ കഥ കട്ടൂന്നും പറഞ്ഞ് പോസ്റ്റിട്ട ബ്ലോഗറെപ്പോലെയാവരുത്. ആദ്യം ശ്രദ്ധിച്ച് കേള്ക്ക് കുറച്ചും കഴിഞ്ഞപ്പോള് അവന് ചൂലു തിരികെ വെച്ചു ഇനി പകലാക്കലേ,,,,,,എന്താപ്പം കാര്യം,ഞാന് തിരക്കി.

മോല്യാര് പറയിണ്. രാത്രി അടിച്ചു വാരിയാല് ദാരിദ്രമുണ്ടാവുമെന്ന്, ഇതെന്താപ്പ കഥ,
ആദ്യം പാത്രം കൈകാഞ്ഞാല് പ്രശ്നം ഇപ്പം ചൂലെടുത്താല് പ്രശ്നം, ഇനിയിപ്പം ഇയാള് വല്ല ആപ്പ്-കാരനെറ്റേ ആണൊ.
ചൂല് അവരുടെ ചിഹ്നമല്ലേ ബഹുമാനിച്ചതായിരിക്കും ഞാന് പിറുപിറുത്തു കൂടെ ഞാന് പറഞ്ഞു ഈ രാത്രിയില് ചൂലെടുത്തവരൊക്കെ മയ്യത്തായി എന്നാണ് പിറ്റേന്ന് അറിയുന്നത്.

ഏതായാലും സംഗതി ഏറ്റെല്ലോ
ഹ,ഹ,ഹ. ചിരിച്ചു കൊണ്ട് ഞാന് മനസ്സില് പറഞ്ഞു.. നാളെ എന്റെ ഷെഡ്ഡി കഴുകാന് ഒരാളായി.

ഇന്നെന്റെ അവസാന രാത്രിയാവുമല്ലോ എന്ന് പിറുപറുത്ത് അവന് കിടക്കയിലേക്ക് പോയപ്പോള്, ഞാന് പറഞ്ഞു നിനക്ക് അവസാന രാത്രിയായിരിക്കും പക്ഷെ എനിക്ക് ആ...ആദ്യരാത്രിയുടെ ക്ഷീണം ഇനിയും മാറിയിട്ടില്ല,അപ്പളാ അവന്റ ഒരു അവസാന രാത്രി. ഏത് ആദ്യരാത്രി, നീയും അവളും തമ്മിലുളള കുണാ, കുണാസൊ... അവന് ആകാംക്ഷയോടെ ചോദിച്ചു. അല്ലെന്നേ ബ്ലോഗ്, ബ്ലോഗ് ആദ്യ രാത്രി അടിച്ചുമാറ്റിയത്. ആ....ആ അത്. ഞാന് വിചാരിച്ചു നിന്റെ ആദ്യരാത്രിയില് സാമാനം ആരെങ്കിലും അടിച്ചോണ്ട് പോയൊന്ന്, ഒന്ന് പോടപ്പാ...ഞാന് ഒന്ന് നെടുവീര്പ്പിട്ട് അത് അവിടെ തന്നെയുണ്ടോ എന്ന് തപ്പിനോക്കി വീണ്ടും ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ഊന്നിറങ്ങി, അവന്റ കൂര്ക്കം വലിക്ക് കാതോര്ത്തു...ഋ.ഋ.ഋ..ഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋ.

...............................................................................................................................
NB:

മതത്തേയും മതചുറ്റുപാടുകളേയും അതേ പടി അനുസരിക്കും പക്ഷെ തിന്നു അതേ പടി തിരിച്ചു കിടന്നുറങ്ങും ഇത് ഒരു ശീലമാക്കുബോഴാണ് പലപ്പോഴും ഈ പരീക്ഷണത്തിന് മുതിരേണ്ടത്.


നിയമപ്രകാരമുളള മുന്നറിയപ്പ് :

ഈ കഥയോ, കഥയിലെ കഥാപാത്രങ്ങളുമായൊ ജീവിക്കുന്നവരുമായൊ മരിച്ചവരുമായൊ എതൊരു വിധ ബന്ധവും ഇല്ല. ഇനി അങ്ങിനെ ഉണ്ടെങ്കില് ഞമ്മക്ക് പുല്ലാണ്,
ഇതിന്റെ കോപ്പി റൈറ്റ് മലയാളം ബ്ലോഗേഴ്സ് ആക്ട് 112 പ്രകാരം എന്റേത് മാത്രമാണ്.

10 അഭിപ്രായങ്ങൾ:

  1. സ്വലാഭാത്തിനായ്
    മതത്തിനെയും
    കൂട്ട് പിടിക്ക്യാം ല്ലേ??rr

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മതം കച്ചവടല്കരിക്കപ്പെടുത്ത ഈ കാലത്ത് അനിവാര്യതയിലേക്ക് ഒരു ചൂണ്ടു പലക മാത്രമാണത്. നന്ദി പ്രതികരിച്ചതിന് റിഷാ

      ഇല്ലാതാക്കൂ
  2. എന്തിനാടാ നീ ആ പാവം ശെബീറിന്റെ പോസ്റ്റ്‌ അടിച്ചു മാറ്റിയത്? നിനക്ക് വേണേല്‍ 'കല്ലിവല്ലി'യില്‍ നിന്നും മൊത്തമായും ചില്ലറയായും എടുക്കാര്‍ന്നല്ലോ !

    എഴുതാനുള്ള കഴിവിനെ കൊല്ലാതെ മച്ചൂ. പോസ്റ്റ്‌ ഇട്ട് കൂടുതല്‍ പേരിലേക്ക് എത്തിക്കൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയരെ.. ശിക്ഷ വിധിക്കുന്നതിനു മുൻപ് ഒരു വ്യക്തിക്ക് പറയാനുള്ളത് കേള്ക്കാൻ തയ്യാറാകുക എന്നത് സാമാന്യ നീതിയാണ് .. എന്റെ പ്രിയപ്പെട്ടവർ അതിനു എന്നെ അനുവദിക്കുമെന്ന് കരുതുന്നു .. ഇത് വായിച്ചു കഴിയുമ്പോൾ നിങ്ങള്ക്ക് മനസ്സിലാകും ഞാൻ എങ്ങിനെയാണ് ഇരയാക്കപ്പെട്ടതെന്നു ... രണ്ട് മാസം മുൻപ് Leela M Chandran എന്റെ ഇമയിലിലേക്ക് ഒരു സന്ദേശം വിട്ടു. കഥയോ , കവിതയോ ഉണ്ടെങ്കില് അയച്ചു തരണം പ്രസിദ്ധീകരിക്കാനാണെന്നും പറഞ്ഞു.. ഞാന് അവഗണിച്ചു... ഞാനൊരു വലിയ എഴുത്തുകാരനല്ലാത്തത് കൊണ്ട്. വീണ്ടും മെയില് അയച്ചു. അപ്പോള് ഞാന് പറഞ്ഞു. നിങ്ങള് ബ്ലോഗ് നോക്കൂ.. അതില് നിന്നും ഏതെങ്കിലും ഒന്നെടുത്തോളൂ..അപ്പോള് പറഞ്ഞു. ഇതില് " ആദ്യ രാത്രി എന്ന കഥയും, പ്രവാസി മൂട്ട എന്ന കവിതയും എടുത്തിട്ടുണ്ടെന്ന്.. ഞാന് പറഞ്ഞു. ആദ്യ രാത്രി എന്ന കഥ ഫെയ്സ്ബുക്കില് നിന്നും കിട്ടിയതാണെന്ന് ,, വേറെ ഏതെങ്കിലും എടുത്തോളു എന്ന് പറഞ്ഞു. പിന്നീട് അവര് നിരന്തരം മെയില് അയക്കാന് തുടങ്ങി. മറ്റൊന്നിനും അല്ല , എന്റെ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കുന്നതിനുള്ള കാശ്.എപ്പോ അയക്കുമെന്ന് അന്വേഷിച്ചു ..ACCOUNT NUMBER അയക്കുകയും അഡ്രസ്സ് തരുകയും ചെയ്ചു. ഞാന് ഒന്നിനും റിപ്ലേ കൊടുത്തില്ല. പിന്നെ ഒരു പ്രസിദ്ധീകരിക്കാന് പോവുകയാണെന്ന് പറഞ്ഞു മെയിൽ അയച്ചു. വീണ്ടും കാഷിന് വേണ്ടി മെയില് അയച്ചു.. അവസാനം ഞാന് കഴിഞ്ഞ മാസം അവരുടെ ഫോണ് നബറില് വിളിച്ചു.. അവര് പറഞ്ഞു പ്രസിദ്ധീകരിക്കാന് കെടുത്തു, പുസ്തകം വാങ്ങാന് ആരെങ്കിലും വരണം കാഷ് പെട്ടെന്ന് വേണെമെന്നും പറഞ്ഞു. ഞാന് ചോദിച്ചു 1000 രൂപയല്ലേ... തരാം..അല്ല രണ്ടായിരം..അതെങ്ങിനെയാ...ഒരു കവിതയല്ലേ ഉള്ളൂ..എന്ന് ..അല്ല എന്നു പറഞ്ഞു കഥയുമെണ്ടെന്ന് പറഞ്ഞു. ഞാന് വിചാരിച്ചു വേറെ ഏതെങ്കിലും കഥയായിരുക്കുമെന്ന്, ഇതിനെകുറിച്ച് ഞാന് മെയില് അയച്ചതാണെല്ലോ..അത് കൊണ്ട്..കാഷയക്കാന് പറഞ്ഞു അവര് ഫോണ് വെച്ചുു. കവിതക്ക് വേണ്ടിയാണ് ഞാനാ ഫോട്ടോയും, അഡ്രസ്സും കൊടുത്തത്... പിന്നെ.,ആ പ്രിസിദ്ധീകരണത്തെ കുറിച്ചോ...അവരെ കുറിച്ചൊ എനിക്കറിയില്ലായിരുന്നു,, അവരുടെ തിരക്ക് കൊണ്ടോ എന്തോ അറിയില്ല , എന്റെ ഏതു കഥയും കവിതയുമാണ് അവർ എടുത്തത് എന്ന് എന്നോട് വ്യക്തമാക്കിയില്ല , വ്യക്തത ഇല്ലാത്തപ്പോൾ ഞാൻ കരുതി അവര് കാഷിന് വേണ്ടിയുള്ള ഒരു ഫ്രോഡ് കളി ആയിരിക്കുമെന്ന് ...അത് കൊണ്ട് തന്നെ കാഷ് അയച്ചു കൊടുത്തില്ല,,,, പിന്നെ ഇപ്പോഴാണ് ഇങ്ങിനെ ഒരു സംഭവം ഉണ്ടാകുന്നത് ...ഇതില് ആരാണ് കുറ്റക്കാര് നിങ്ങള് പറ...സി എല് എക്സ് എന്ന പ്രസാദകരാണ് കുറ്റക്കാര് .. എന്നെ മാനസികമായി തളര്ത്തിയും സാമൂഹികമായി ഒറ്റപ്പെടുത്തിയ ഈ പ്രസാധകരെ നിയമത്തിന്റെ മുന്നില് കൊണ്ട് വരുക തന്നെ ചെയ്യും. ഒരു പ്രൂഫും എന്നെ കാണിക്കാതെയാണ് എന്റെ പേരില് ഒരു കഥ ഇവര് അടിച്ചിറക്കിയത്. സത്യത്തിൽ ഒരു പാട് ഫേസ് ബുക്ക്‌ പേജുകളിൽ ഈ കഥ കണ്ടതിനാൽ താല്പര്യം തോന്നി എന്റെ ബ്ലോഗില അതും കടപ്പാട് ഫേസ് ബുക്ക്‌ നു കൊടുത്തു പ്രസിദ്ധീകരിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത അബദ്ധം ... എങ്കിലും ഇതിന്റെ പേരില് ശബീരിനുണ്ടായ വിഷമത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു .. ഒന്നും പേടിച്ചല്ല , ഇപ്പോഴാണ് ഇത് ഷബീറിന്റെ സൃഷ്ടി ആണെന്ന് ഞാൻ സത്യത്തിൽ അറിയുന്നത് പിന്നെ ഇതിന്റെ പ്രഥമ കുറ്റക്കാർ പ്രസാധകർ ആണ് , അല്ലെങ്കിൽ അവർ പറയട്ടെ ... ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അവർ എന്റെ മെയിൽ ഹാജരാക്കട്ടെ , അത് വരെ എന്നെ കല്ലെറിയുന്നതിൽ നിന്നും വ്യക്തി ഹത്യ ചെയ്യുന്നതിൽ നിന്നും ദയവായി വിട്ടു നില്ക്കൂ .. അത് കഴിഞ്ഞു നിങ്ങൾ പറയുന്ന സ്ഥലത്ത് ഞാൻ വരാം ... ഞാൻ ഇവിടെ തന്നെ യുണ്ട് കാരണം ഞാൻ പറഞ്ഞത് യഥാർത്ഥം ആണെന്ന് എനിക്കറിയാം ...

      ഇല്ലാതാക്കൂ
    2. ഞാന് എന്ന മുനീര് ഇബ്നു അലി, ഈ ബ്ലോഗ് പുലിക്കൂട്ടിലെ ചെറിയ ഒരു മാന് കിടാവ് മാത്രമാണ്. ഇവിടെ നിങ്ങല് ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഞാന് ഈ കഥ മോഷ്ടിച്ച് എന്റെ ബ്ലോഗിലിട്ടു എന്നതാണ് പുസ്തകമായി ഇറക്കിയത് പ്രസാധകരുടെ കുറ്റമാണെന്ന് ഞാന് പറഞ്ഞതിന് ശേഷം.
      ഏതാണ്ട ഒരു വര്ഷം മുബാണ് ഈ കഥ ഫെയ്സ്ബുക്കിലെ കൂതറ പേജില് കാണുകയും അത് വായിക്കാന് സമയമില്ലാത്തത് കൊണ്ട് ആവശ്യസമയമുണ്ടാവുബോള് വായിക്കാലൊ എന്നു വിചാരിച്ച് കടപ്പാട് കൂതറ പേജിനും കൊടുത്ത് എന്റെ ബ്ലോഗിലിട്ടത്.

      പക്ഷെ ഞാന് ചിന്തിച്ചത് ഇത് എഴുതിയത് കൂതറ പേജ് നിര്മ്മിച്ചവനൊ അതുമായി ബന്ധപ്പെട്ടവരോ ആയിരിക്കുമെന്ന്.
      ഈ കുറ്റപ്പെടുത്തലുകള്ക്കിടയിലും ഞാന് ഏറ്റവും കൂടുതല് പഠിച്ച ഒരു പാഠം കടപ്പാട് വെച്ചാണെങ്കിലും ഒരിക്കലും ഒരു എഴുത്തും ബ്ലോഗിലിടരുതെന്ന്.
      സിയാഫുല് ഹഖ് എന്ന എന്റെ പുതിയ സുഹൃത്ത് എന്തോ വികാരപരിവശയാല് ഒരു വട്ടം ആലോചിക്കാതെ എനിക്കെതിരെ പോസ്റ്റിട്ടപ്പോള് മാത്രമാണ് ഇത് പ്രസിദ്ധീകരിച്ച വിവരം ഞാന് അറിയുന്നത്.
      കാരണം കാഷ് കൊടുക്കാതെ ഒരു പ്രസാധകരും ഈ എളിയ എഴുത്തുകാരന്റെ കഥ അച്ചടിക്കില്ലാ എന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. ഇത് അച്ചടിച്ചുവന്നാലുളള ഭവിഷ്യത്ത് നല്ലവണ്ണം ബോധ്യമുളളവരായിരിക്കും ഈ പ്രസാധകരും. അവരതിന് തുനിയില്ലാ എന്നായിരുന്നു വിചാരിച്ചത്. അതിന്റെ പ്രൂഫ് അവര് കാണിച്ചിരിന്നങ്കില് ഞാന് ഇങ്ങിനെ നാണം കെടില്ലായിരുന്നു.

      ഞാനൊരു മാന്യനാണെന്ന് പലരും പറഞ്ഞെങ്കിലും ഉളളിന്റെയുളളില് അവരുടെ വികാരം വീണ്ടും ഉത്തേജിപ്പിക്കുന്നതില് എനിക്ക് സങ്കടം ഉണ്ട്.
      ഈ കഥ ഏകദേശം 25000 പേരെങ്കിലും ഷെയര് ചെയ്യുകയും കടപ്പാട് വെക്കാതെ കോപ്പിയടിക്കുകയും ചെയ്തു എന്നത് ഒരു പരമാര്ഥതമാണ്,

      സത്യത്തില് കുറച്ചുകൂടി നമ്മള് പക്യമായി കാര്യങ്ങള് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു,

      എന്റെ കാര്യം തന്നെ പറയാം. ഞാന് ഈ പോസ്റ്റ് കണ്ട പാടെ ടെന്ഷനാവുകയും മരണ ഭയം എന്നെ വേട്ടയാടുകയും ചെയ്തു ഫെയ്സ്ബുക്കിലെ അപകീര്ത്തി പ്രയോഗം കൊണ്ട് ഒരാള് മരണപ്പെട്ട അതേ ദിവസം തന്നെ മറ്റൊരാള്, കാരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു പല വിമര്ഷനങ്ങളും, എന്റെ തറവാടിത്തത്തെ, മതത്തെ, മാതാപിതാക്കളെ എല്ലാം തെറിയിലുണ്ടായിരുന്നു.
      എന്നെ സമൂഹത്തിന് മുന്നില് അപമാനിക്കുന്നതിന് മുബ് എന്റെ പ്രിയ സുഹൃത്ത് എന്നെ അറിയാവുന്നവരുമായി ബന്ധപ്പെട്ട് എന്നെ സ്വകാര്യമായി ബന്ധപ്പെടാന് ശ്രമിക്കുകയാണെങ്കില് ഞാന് ആ നിമിശം ഈ പ്രശ്നം പരിഹരിക്കുമായിരുന്നു.
      ഞാന് ഒരു ശ്വാസം എടുക്കുബോഴേക്കും എന്റെ ചങ്കില് രണ്ടാമെത്തെ അടിയും അടിച്ചു രണ്ട് മിനുട്ട് കൊണ്ട് എന്റെ ശവമാണ് ആ പോസ്റ്റില് കണ്ടത്, 7.00 മണി വരെയുള്ള ജോലി കഴിയാന് വേണ്ടി പലപ്പോഴും ഞാന് പ്രാര്ത്ഥിക്കുകയായിരുന്നു, അപ്പോഴേക്കും ഈ പോസ്റ്റിന്റെ തെറിയുടെ ദൈര്ഘ്യം അങ്ങ് അമേരിക്ക വരെ എത്തി. എന്റെ ഒരു വിഷദീകരണം അവിടെ വന്നില്ലെങ്കില് നാളെ പത്രത്താളുകളിലും കോടതി വരാന്തകളിലും ഒരു നിരപരാധിയുടെ കണ്ണുനീര് നമുക്ക് കാണാമായിരുന്നു. എന്റെ പ്രാര്തഥനയും അതിലുപരി എന്നെ വിഷമ ഘട്ടത്തില് എന്റെ കൂടെ നിന്ന എന്റെ ഉത്തമ സുഹൃത്തുക്കളെ എനിക്ക് മറക്കാന് കഴിയില്ല,

      ഇല്ലാതാക്കൂ
  3. പലയിടങ്ങളിലും അക്ഷരത്തെറ്റ്. അടക്കമില്ലാത്തവരികള്‍. അവസാന പാര ഭംഗിയാക്കിയിട്ടുണ്ട്. ഒന്ന്കൂടി അഴിച്ച്പണിത് നോക്കൂ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുബി ,, ആദ്യമായി നന്ദി അറിയിക്കുന്നു. നിങ്ങളുടെ അഭിപ്രായം മുഖവിലെക്കടുക്കുന്നു.

      ഇല്ലാതാക്കൂ
  4. ആ ബ്ലാങ്കറ്റ് ഓട്ടയിട്ടു നശിപ്പിച്ചു അല്ലെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റാംജി ,,സ്വാഗതം എന്റെ ബ്ലോഗിലേക്ക്, ,,,,, നിങ്ങളുടെ വിലയേറിയ അഭിപ്രായമാണ് എന്റെ ശക്തി. ബ്ലാങ്കറ്റിനെ കുറിച്ച് ഒരു കഥ തന്നെ എഴുതാനുണ്ട്

      ഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട് മുനീർ ... ഒരു പണിയും എടുക്കാത്തവരെ റൂം മേറ്റ് ആയി കിട്ടുന്നതിന്റെ പങ്കപ്പാട് നന്നായി അറിയാം .. ചെറുതെങ്കിലും നല്ല അവതരണം ...

    ആദ്യരാത്രി സംഭവം അറിഞ്ഞിരുന്നു .. മുനീറിന്റെ ഭാഗത്ത് ഈ പെരുപ്പിച്ചു കാട്ടിയ അത്ര തെറ്റുണ്ട് എന്ന് തോന്നിയിട്ടില്ല ... ഈ ബ്ലോഗ്‌ കണ്ടപ്പോൾ മുനീർ അങ്ങനെ ചെയ്യാൻ സാധ്യത ഉള്ള ഒരാൾ ആണെന്നും തോന്നുന്നില്ല .. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു... മുനീറിന്റെ ഭാഗം കേൾക്കാൻ പലരും തയ്യാറായിലെന്നു മനസിലാക്കുന്നു ... ഒറ്റയ്ക്ക് പ്രധിരോധിക്കേണ്ടി വന്നിരിക്കാം .. എങ്കിലും എല്ലാം മറക്കുക ... ഇനി കൂടുതൽ ശ്രദ്ധിക്കുക കാര്യങ്ങളിൽ ...
    കഥ നന്നായിട്ടുണ്ട് ... ഇനിയും എഴുതുക .. സ്നേഹ പൂർവ്വം ...യാത്രക്കാരൻ

    മറുപടിഇല്ലാതാക്കൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments