
മുന്പൊരിക്കല് പോസ്റ്റിയ പോസ്റ്റാണെങ്കിലും വീണ്ടും വീണ്ടും സാക്ഷര കേരളത്തിലെ നിരക്ഷര വര്ഗ്ഗം പെണ്ണിന്റെ മാറിന് വില പേശുന്പോള് ഈ പോസ്റ്റിന് പ്രസക്തി ഏറുന്നു. താഴെ പറയുന്നത് ഇന്നു നടന്നതും നാളെ ഇതിലും വലുത് നടക്കും എന്ന പ്രതീക്ഷയില് വായിക്കേണ്ടതുമായി കാമ ന്യൂസ്.
സീന്- ഒന്ന്: കൊച്ചി മരട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും, അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം പലര്‍ക്കായി കാഴ്ചവച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്. ബന്ധുക്കള്‍ അടക്കം അനവധിപ്പേര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു.
പറവൂര്‍ പൊലീസാണ് ഇത് സംബന്ധിച്ച കേസ് എടുത്തിരിക്കുന്നത്. അച്ഛനും, അമ്മയും അടക്കം എട്ട് പേരേ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഇവരുടെ തെളിവെടുപ്പ് പൂര്‍ത്തിയാകത്തിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല.
അച്ഛനും അമ്മയും വേര്‍പ്പെട്ടതിനെ തുടര്‍ന്ന്, അച്ഛന്റെ കൂടെ താമസിക്കുമ്പോഴാണ് ഒരു ബന്ധു പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. ഈ വിവരം അച്ഛനോട് പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അമ്മയോടോപ്പം താമസം തുടങ്ങിയ പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് അമ്മ വീട്ടില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന് കാമുകനെ തേടി ആലുവ എത്തിയ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സീന്- രണ്ട്: തന്റെ കാമുകനാല് വിശ്വസിച്ച് അവസാനം വഞ്ചിക്കപ്പെട്ട് അവസാന ആശ്രയം എന്ന നിലയില് വനിതാ കമ്മീഷന്റെ മുന്പിലെത്തിയതായിരുന്നു പെണ്കുട്ടി. വിവരങ്ങളെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്ന സെര്ക്കിളിനെ ധരിപ്പിക്കുകയും തിരിച്ചു വരുകയും ചെയ്തു. താമസിയാതെ പെണ്കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി കോളുകള് പോലീസുകാരന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും കുട്ടിയെ പ്രലേഭിപ്പിച്ച് കാറില് കയറ്റി കൊണ്ടുപോകാനുള്ള തയ്യാറെപ്പുവരെ നടത്തുകയുണ്ടായി.
സീന്- മൂന്ന്: പോലീസുകാരുടെ ചീഞ്ഞ നല്ല മുഖം
ലോകം ഒരിക്കലും കേട്ടിട്ടില്ലാത്ത പീഡനം, ഒരിക്കലും തീരാത്ത കേസ്, മാറി മറയുന്ന റിപ്പോര്ട്ടുകള്. ചര്ച്ചകള്, വാഗ്വാദങ്ങള് എല്ലാം ഒരു നിമിഷത്തേക്ക് മാത്രം മലയാളിയുടെ അപ്ഡേറ്റിംഗ് മെന്റാലിറ്റി അപാരം തന്നെ.
ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം നമ്മുടെ സാമൂഹിക ചുറ്റുപാടിനെ മാറ്റിമറിച്ചോ?ഇലക്ടോണിക് മീഡിയകള് വരും തലമുറയെ അലസന്മാരുടെ പട്ടികയിലേക്ക് തള്ളിയിടുന്നതിന് പുറമെ, നാം ഭയക്കേണ്ടത് അസാന്മാര്ഗ്ഗിക പ്രവര്ത്തനങ്ങളേയാണ്. ഏത് പിഞ്ചോമനയുടെ കയ്യിലും മൊബൈല് ഫോണിന്റെ അതിപ്രസരണമാണ്,ലൈംഗിക വൈകൃതങ്ങള് കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ബസ്സില് ജാക്കി വെക്കുന്നതിന് അവനെതിരെ കൊടിപിടിക്കുന്നത് കൊണ്ട് കാര്യമില്ല. പോക്കറ്റ് മണിക്ക് ഏത് ചേഷ്ടകള്ക്കും അവന് തയ്യാര്,കാശുള്ളവന് എത്തിപ്പിടിക്കുന്നതിലും മേലേക്ക് അവന് കയറിപറ്റാന് ഏതെറ്റവും പോകാന് തയ്യാറുള്ള കുറെ ചങ്ങാതിക്കൂട്ടങ്ങള് വേറെയും.ഇത് സമൂഹത്തിന്റെ മനസ്സിസ്ഥിതിയിലുള്ള ഒരു മാറ്റം മാത്രമാണ്.
പാഠപുസ്തകങ്ങള് മാറ്റി എഴുതിയതു കൊണ്ട് പ്രശ്നത്തിന് ഒരു പരിഹാരമാവില്ല. സ്വന്തം മാതാവില് നിന്നും പിതാവില് നിന്നും ആര്ജ്ജിച്ചെടുക്കാനുള്ളതാണിത്.സ്വന്തം മാതാവിനാലും,പിതാവിനാലും പീഡിക്കപ്പെടുന്പോള് സംരക്ഷിക്കപ്പെടേണ്ട ഒന്നനെ സംരക്ഷിക്കാന് വേണ്ടിയുള്ള ഒാട്ടത്തില് ചെന്നെത്തിയതൊ, വനിതാ കമ്മീഷന്റെ മുന്നില്. രക്ഷയുടെ വാതില് എന്ന് വീബുപറച്ചിലല്ലാതെ രക്ഷയുടെ വാതില് അവിടേയും കൊട്ടിയടക്കപ്പെടുന്നതിന് പുറമെ കാമകഴുകന് വട്ടമിട്ടു പറക്കുന്ന ഒരു ആവാസ കേന്രമായി അത് മാറിയത് ഈ അടുത്ത കാലത്താണൊ എന്ന് ചോദിച്ചാല് മുകളില് അത് സൂചിപ്പിക്കുന്നു.
മനുഷ്യന്റെ ലൈംഗികാസക്തി വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് മാറിയോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കാരണം നമുക്ക് പ്രാചീന ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം, മനുഷ്യന്റെ വൈകൃതങ്ങള് ഒരു പരിധിവരെ മറക്കുള്ളലായിരുന്നു.മറക്കുള്ളില് നടക്കുന്നതിനെ പരസ്യമാക്കുന്നതില് മത്സര ബുദ്ധിയുണ്ടായിരുന്നില്ല അവര്ക്ക്.
അപ്പോഴാണ് മീഡിയകളുടെ പ്രസക്തി നമുക്ക് മുന്നിലെത്തുന്നത്.ദൈവം കനിഞ്ഞ് നല്കിയ സുഖത്തിനെ വൈകൃതമായി ഉപയോഗിക്കുന്പോള് ഉണ്ടാകുന്ന ഒരു ചളിപ്പ് മനുഷ്യന് ഇന്ന് ഇല്ലാതായിരിക്കുന്നു.
ഫ്ലാറ്റുകളില് വസിക്കുന്ന ഒരു കുടുംബം, ഇടകലര്ന്നുള്ള ജീവിതം,ഭാര്യയും ഭര്ത്താവും കാമം വിസ്ഫോടനാമായേക്കാവുന്ന കുട്ടികളും ഒരേ റൂമില് ഒന്നിച്ച് ജീവിക്കുന്പോള് അവിടെ നഷ്ടപ്പെടുന്നത് പരസ്പര ബഹുമാനവും ലൈംഗിക മുരടിപ്പുമാണ്. നല്ല സിനിമകള് കാണാനിറങ്ങിയാല് അവിടെയും ആണും പെണ്ണും ഒന്നിച്ചുള്ള ചേഷ്ടകളും പുറത്തേക്കിറങ്ങിയാല് നിങ്ങളുടെ കുളിരയിപ്പിക്കുന്ന കാഴ്ചകളുമായി കുറെ പെണ്ണുങ്ങളുടെ മാറുകള്. വിദ്യാഭ്യാസത്തിന്റെ കുറവാണോ നിങ്ങള് ഇവിടെ കാണുന്നത് അല്ല മറിച്ച് പാശ്ചാത്യ ലോകത്തിലേക്ക് എത്താനുള്ള മത്സര ബുദ്ധിയായിരിക്കാം. സ്ത്രീകള് പരസ്യത്തിന് പിന്നാലെ പോകുന്പോള് മാധ്യമങ്ങള് സ്ത്രീകള്ക്ക് പിന്നാലെ പോകുന്നു.
ദൃ-ശ്യ-പത്രമാധ്യമങ്ങള് വാര്ത്തകള് സെന്സര് .ചെയ്യേണ്ട രീതിയിലേക്ക് കാര്യങ്ങള് നീങ്ങികൊണ്ടിരിക്കുന്നു, ഒരു യുവാവ് അല്ലെങ്കില് ഒരു സ്ത്രീ അവള് ആദ്യ പത്രം വായിക്കാനിരിക്കുന്പോള് പരതുന്നത് ഒരു പീഡനകഥയുണ്ടോ? ഞാനുള്പ്പെടെയുള്ളവര് ഈ വാര്ത്തക്ക് ഒരു പ്രസക്തി കൊടുക്കുന്നു എവിടെയാണ് നമുക്ക് തെറ്റിയത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു പീഡന കഥയും ഇല്ലാത്ത പത്രങ്ങളും ഉണ്ടാവില്ല പീഡനമില്ലാത്ത ദിവസവും ഉണ്ടാവില്ല. ഇത് വായിക്കുന്ന പിഞ്ചുമക്കളോട് ഉത്തരം പറയാന് മടിക്കുന്ന മാതാപിതാക്കളും. സാനിയ മിര്സ ടെന്നീസ് കളിക്കുന്പോള് വാ പൊളിച്ച് ടി.വി ക്കുമുന്നില് കണ്ണും നട്ടിരിക്കുന്ന വയസ്സന്മാരുടെ ലോകത്താണ് നമ്മള് ജീവിക്കുന്നത്.
മല പോലെ വരുന്ന വാര്ത്തകള് എലി പോലെ പോകുന്നതാണ് നാം ഈ അടുത്തകാലത്തു കണ്ട പീഡനകഥകളൊക്കെയും. കേരളം കൊച്ചു കേരളം,മഹാബലിയുടെ നാട്, സാംസ്കാരികതയുടെ ദൈവത്തിന്റെ സ്വന്തം നാട്, വിശേഷണങ്ങള് ഒരുപാട്. മറ്റു സ്റ്റേറ്റുകളില് പീഡനക്കഥകള് നിങ്ങള്ക്ക് കേള്ക്കാന് കഴിയില്ല ഒരു പരിധിവരെ, അവര് മറ്ക്കുള്ളിലേക്ക് കാര്യങ്ങള് നീക്കുന്നു. ആര്ക്കും എങ്ങിനെയും എവിടെവെച്ചും എന്തും ആവാം എന്ന രീതിയിലേക്ക്. കേരളം നീങ്ങുന്നു, ഇതിനെതിരെ വാളോങ്ങേണ്ട മാധ്യമ ചിന്തകന്മാരും, സംവിധായകന്മാരും എഴുത്തുകാരും പരിചയെടുക്കുന്നു. മനുഷ്യന് ചിന്തിക്കുന്പോഴേക്കും വിരല്തുന്പിലെത്തുന്ന യു.ടൂബ് സംസ്കാരം തന്റെ ബെഞ്ചില് അടുത്തിരിക്കുന്നവളെ കാമാസക്തിയോടെ നോക്കുന്പോള് ഒരു സ്പര്ശന സുഖത്തെ അവളും ആഗ്രഹിക്കുന്നു.
മനുഷ്യന് കാമാസക്തി കൂടുന്നതും കുറയുന്നതും അവന്റെ ഭക്ഷണത്തോടുള്ള സമീപനം പോലിരിക്കും ,ബോയിലര് കോഴിയുടെ ഉപയോഗം ലൈംഗിക ഹോര്മോണുകളുടെ വളര്ച്ചക്ക് കാരണമാകുന്നു. ഭക്ഷണത്തോടുള്ള മലയാളിയുടെ സ്നേഹം വികാര-യന്ത്രത്തിലേക്ക് ചേക്കേറുന്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്, നിയന്ത്രതമായതിനെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതുകൊണ്ടാണല്ലോ പ്രവാചകന് പറഞ്ഞത് : “വികാരംതോന്നുന്പോള് നിങ്ങള് നോന്പെടുക്കുക”
മനുഷ്യന് തന്റെ കാമവെറി തീര്ക്കാന് അവന് സ്ത്രീകളെ മാത്രമല്ല, മീശ മുളക്കാത്ത ആണ്കുട്ടികളെയും ഉപയോഗിക്കുന്നു,സ്ത്രീക്ക് പിന്നാലെയുള്ള ഈ ഒാട്ടത്തില് നമ്മള് ആണ്പീഡനം മറക്കുന്നു. വളെരെ ചെറുപ്പത്തില് ലൈംഗികതയുടെ സുഖം അവനറിയുന്നു. തന്നെ പീഡിപ്പിച്ചത് സ്വന്തം എളാപ്പയും ,അമ്മാവനും ആകുന്പോള് ഇത് പുറത്ത് പറഞ്ഞാലുള്ള മാനക്കേട് ഒാര്ത്ത്മ നസ്സില് അടക്കിവെക്കുന്നു. ഇത് അവനില് കാമാസക്തി കൂട്ടും പെണ്കുട്ടികളോടത്തല്ല ആണ് സുഹൃത്തുമായി. അങ്ങിനെ ഒരു സ്വര്ഗ്ഗ സംഭോഗി സമൂഹത്തില് ഉടലെടുക്കുന്നു. ക്രമേണ പെണ്കുട്ടികെളെ വെറുക്കുന്നതോടെപ്പം ആണ്കുട്ടികളെ കല്യാണം കഴിക്കാന് ആഗ്രഹിക്കുന്നു. അതിന് ഇന്ഡ്യന് ജുഡീസ്വറിയുടെ അനുവാദം കൂടിയാവുന്പോള് ഭാവിയില് സമൂഹത്തിനെ അവന് വെറുക്കുന്നു, ഒറ്റപ്പെടലിന്റെയും ആത്മഹത്യയുയുടെയും വക്കിലെത്തും, ഈ സ്ഥിതിയില് സമൂഹത്തിന്റെ മനസ്തിഥിക്ക് മാറ്റമില്ലെങ്കില് വരാന് പോകുന്ന വിപത്തുകളെ നമുക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.
നിങ്ങള്ക്ക് പ്രതികരിക്കാം, ഇതിനെ എങ്ങിനെ നമുക്ക് തടയിടാന് കഴിയുമെന്ന്. നാളെ മറ്റൊരു കാമന്യുസുമായി ന്യുസ് ചേച്ചി എത്തും കൂടെ എന്റെ ബ്ലോഗും.
വാല്ക്കഷ്ണം: ആരോട് എന്ത് പറയാന്, നമ്മളിതത്ര കണ്ടതാലെ....
"തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം.."
1.മറക്കു പുറത്തു പീഡനം/വൈകൃതം അരുത്.
മറുപടിഇല്ലാതാക്കൂ2.ഫ്ലാറ്റില്‍ കുടുംബമായി താമസിക്കരുത്.
3.സാനിയ മിര്‍സയുടെ കളി കാണരുത്.
4.പത്രം വായിക്കരുത്.
5.യൂട്യൂബ് കാണരുത്.
6.ബ്രോയിലെര്‍ ചിക്കന്‍ കഴിക്കരുത്
മൊബൈലും സിനിമയും ഒന്നും ഇല്ലാതിരുന്ന എണ്റ്റെ ബാല്യകാലത്തിലും ഞാന്‍ ഇതൊക്കെ ചെയ്തിട്ടുണ്ട്, അന്നു സമൂഹത്തില്‍ ഇതൊക്കെ നോറ്‍മല്‍ ആയിരുന്നു വാറ്‍ത്ത അല്ലായിരുന്നു, കുളിക്കടവുകളീല്‍ പലരും പലതും ചെയ്തിട്ടുണ്ട് എട്ടാം ക്ളാസ്സ് മുതല്‍ ഇന്നുവരെ ലൈംഗിക വികാരം ഒരു പോലെ ഉണ്ട്, ഇതൊന്നും തെറ്റല്ല മോനേ പ്റക്റ്‍തി നിന്നില്‍ ഉടലെടുപ്പിക്കുന്ന സ്വാഭാവികമായ രാസപ്റക്റിയകള്‍ അതിനെ അതിണ്റ്റെ വഴിക്കു വിട്ടാല്‍ പ്റശ്നം തീറ്‍ന്നു എത്റ തടയാന്‍ ശ്റമിക്കുന്നുവോ അത്റ കൂടുതല്‍ അതു കെട്ട് പൊട്ടിക്കും ഇതൊന്നും തെറ്റല്ല എന്നു ആദ്യമെ മനസ്സിലാക്കു ആദാം ഹവ്വ ആദ്യ സ്ത്റീയും പുരുഷനും അവരുടെ മക്കള്‍ കായേനും ആബേലും കായേന്‍ ആബേലിനെ വധിച്ചു പിന്നെ ബാക്കി മനുഷ്യ വംശം എങ്ങിനെ ഉണ്ടായി? ഒരു പെണ്ണല്ലേ ഉള്ളു?
മറുപടിഇല്ലാതാക്കൂറെജീനയും സഹ പെണ്‍കുട്ടികളും പീഢിപ്പിക്കപ്പെട്ടതു കൂടി ഒന്നു വിശകലനം ചെയ്താല്‍ നന്നായിരുന്നു.
മറുപടിഇല്ലാതാക്കൂ"തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം.."
മറുപടിഇല്ലാതാക്കൂഹൃദയമാണ് ശക്തി...വളെരെ നന്ദി,
ഇല്ലാതാക്കൂഅതിന്ന് നന്നായി കാണുമോ
മറുപടിഇല്ലാതാക്കൂവീണ്ടും വരണം..അഭിപ്രായത്തിന് നന്ദി
ഇല്ലാതാക്കൂ