വ്യാഴാഴ്‌ച, ജനുവരി 30, 2014

വടി വാള്


പല കോലത്തില് പല രീതിയില് പല മനുഷ്യരാല്
ഉപയോഗിക്കും എന് ഹൃദയ മൂര്ച്ചം.

രണ്ട് കാലി, ഇരുകാലി വര്ഗ്ഗത്തിന്നതീതമായി
ചീറ്റുന്ന ചോരക്ക് അന്ത്യമില്ല.

പിടക്കുന്ന ജീവനില് വീണ്ടും ആഞ്ഞുവെട്ടുബോള്
പിടക്കുന്നു എന് ഹൃദയം പല വെട്ടമായി

തേങ്ങിക്കരയുന്ന എന്റെ ചുണ്ടുകളില്
ചുകപ്പു രക്തം ലിപസ്റ്റിക്കായി തേച്ചിടും.

വെട്ടല്ലെ മുത്തെ, വെട്ടെല്ലെ മുത്തെ
പല കുറി പറഞ്ഞിടും തന് ചുണ്ടിനാല്

കേള്ക്കാത്ത ജീവി, കൊല ചെയ്യുന്ന ജീവി.
അത് ഒന്നേയൊളളൂ അത് മനുഷ്യനാ......

കാണുന്നു കണ്ണുനീര് പല കണ്ണിലും
എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ...

വെറുക്കുന്നു ഞാന് എന്നിലെ കാപട്യത്തെ
സ്നേഹിക്കുന്നു പക്ഷെ മനുഷ്യ-കുലത്തിനാല്

അറിയുന്നു ഞങ്ങള് പല വെട്ടിനാല്
പറയുന്നു പത്രം അത് വടി വാളിനാലെന്ന്.

എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ.

2 അഭിപ്രായങ്ങൾ:

  1. മർത്ത്യൻ മനസ്സില് മനുഷ്യത്വം മരവിച്ചവൻ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യത്വം മരവിച്ച അവസ്ഥ........നന്ദി ബഷീര് ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിന്

      ഇല്ലാതാക്കൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments