തിങ്കളാഴ്‌ച, നവംബർ 26, 2012

പാശ്ചാത്യവല്ക്കരിക്കെപ്പെടുന്ന സാംസ്കാരം



മലയാളിയുടെ പാശ്ചാത്യ ചിന്തകള്‍ വീടുകളില്‍ കയറി ഇറങ്ങുന്ബോള്‍ ആധുനിക സജ്ജീകരണങ്ങള്‍ ഓരോ വീടിന്‍റെയും മുഖച്ചായ മാറ്റുന്നു. അവിടെ പടിയിറങ്ങിപോകുന്നത് ഭാര്യയുടെ കൊച്ചു വര്‍ത്തമാനങ്ങളും , അയല്‍ക്കാരുമായുള്ള ചങ്ങാത്തവും, പീടീക തിണ്ണയിലെ നേരംപോക്കുകളും, കളി മൈതാനവും, ഒരു പിടി നാട്ടു കാര്യവും, കംബ്യുട്ടറും, ടി.വിയും,മൊബൈല് ഫോണും,ട്രേഡ് മില്ലും പൂര്ണ്ണമായി പാശ്ചാത്യ ചിന്തകളിലൂടെ കടന്നു പോകുന്നു. അദ്ധ്യാനിക്കാതെ കാഷുണ്ടാക്കാം, വിയര്ക്കാതെ എങ്ങിനെ കളിക്കാം അങ്ങിനെ പോകുന്നു മടിയനായ മലയാളിയുടെ സങ്കല്പങ്ങള്.

വിവരസാങ്കേതികതയുടെ ഉദാത്തമായ അതിരവരന്പുകളെ ചേദിക്കുന്പോള് സാംസ്കാരിക കേരളം അധപതിക്കുമോ. ഒരു മൊബൈല് ഫോണുപോലും ഇല്ലാത്ത വ്യക്തികള് മലയാള മണ്ണില് വിരലിലണ്ണാവുന്നവര് മാത്രം. അതിഥി സല്കാരങ്ങള് പഴജന് കോലങ്ങളായി പൂമുഖത്ത് നിന്ന് എടുത്തറിയപ്പെട്ടു. മൊബൈല് ഫോണിനറെ അതിപ്രസരണം പോക്കുവരവകളെ ചരിത്ര ശേഷിപ്പുകളാക്കി.
വീട്ടിലെത്തുന്ന അതിഥിക്ക് സമയമേര്പ്പെടുത്തിയ ആധുനിക പെണ്-വര്ഗ്ഗത്തിന്റെ സീരിയല് ഭ്രമം കൊണ്ട് മണ്ചട്ടിയുടെ കറിയുടെ മണം ഫ്രിഡ്ജിലെ പഴകിയ ഭക്ഷണത്തിലേക്ക് മാറി. സാമൂഹിക ചുറ്റുപാടിലെ സാമൂഹിക ജിവിയെ ഒറ്റപ്പെടുത്തിയതാര്, കൂട്ടുകുടുംബ വ്യവസ്ഥിതയിലും ഒറ്റപ്പെട്ടുപോയ ജന്മങ്ങള്, സമൂഹത്തില് ബി.ടെക്......മൈക്രോസോഫ്റ്റ് ജീവികള് ജന്മമടുക്കുന്പോള് നഷ്ടമാകുന്നത് തുറന്ന സംസാരങ്ങള് , കംബ്യുട്ടറിന് മുന്നില് ജീവീതം ഹോമിക്കപ്പെടുന്ന ഭാര്യയും ഭര്ത്താവും.ഭാര്യയുടെ കാമ ദാഹത്തെ കംബ്യുട്ടറ് ചിപ്പിലൂടെ അടിച്ചമര്ത്തുന്ന യുവ സമൂഹം. തന്റെ കുട്ടികളെ ഒരു നോക്കു കാണാന് ലീവെടുത്ത് സ്നേഹിക്കുന്ന ആധുനിക കൂട്ടുകുടുംബം. കൊച്ചു വീട്ടു വീഴ്ചകളുടെയും സോറി പറച്ചിലിന്റെയും സംഗമ വേദിയായി മാറിയിരുന്ന കളി മൈതാനങ്ങള് കോണ്ക്രീറ്റ് കെട്ടിടങ്ങളായി മാറിയതിനു പുറമെ പാല് പുഞ്ചിരിയുടെ കളിത്തൊട്ടിലുകളും കംബ്യുട്ടറ് ഗെയിമുകള്ക്ക് വഴിമാറി.


പുതിയ നാട്ടു വാര്ത്തകളുടെ ഉറവിടമായിരുന്ന കുളങ്ങളും, തോടുകളും അലക്ഷ്യമായി ഒഴുകുന്നു. വിവരസാങ്കേതിക വിദ്യയുടെ വിരല്തുന്പില് ഒഴിഞ്ഞുമാറിയ ഏഷണിയും പരദൂഷണവും സമൂഹത്തെ നന്മയിലേക്ക് നയിച്ചോ?.സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം യുവസമൂഹത്തെ അക്ഷരാര്ത്ഥത്തില് മൂന്നോട്ട് നയിക്കുന്നു,.
“കാലം മാറി.......കഥാ മാറി......” ലേഖകന് ഇപ്പോഴും ആ പഴയ കമ്മ്യൂണിസ്റ്റാണെന്ന് നിങ്ങള് വിചാരിക്കുന്നുണ്ടാകും..നമ്മുടെ സംസ്കാരത്തെ മറ്റുള്ളവര്ക്ക് മുന്നില് എന്തിന് അടിയറവ് വെക്കണം. ഏതെങ്കിലും പാശ്ചാത്യര് അവരുടെ സംസ്കാരം പിന്തുടരുകയല്ലാതെ വേറെ രാജ്യങ്ങളുടെ സാംസ്കാരത്തിന് പിന്നാലെ പോയിട്ടുണ്ടോ? വിവര സാങ്കേതികതയുടെ മുന്നേറ്റത്തിനനുസരിച്ച് നമ്മളും ഒരു പിടി മുന്നേറണം എന്നത് ശരി തന്നെ പക്ഷെ അത് നമ്മുടെ മൊത്തത്തിലുള്ള മാറ്റത്തിലേക്ക് വഴമാറുന്പോഴാണ് നാം ഭയപ്പെടേണ്ടത്.


വികസനത്തിന്റെ പേരു പറഞ്ഞ് പാവപ്പെട്ടവന്റെ വയറ്റിലേക്ക് പാശ്ചാത്യന്റെ കുന്തം തിരികി കയറ്റുന്ന രാഷ്ട്രീയ ചെകുത്താന്മാര്ക്ക് മുന്നിലാണ് നമ്മളിരിക്കുന്നത്.വിലക്കയറ്റത്തിനധീതമായി വകസനോത്കമായ കാര്യങ്ങള് സമൂഹത്തിലേക്ക് എത്തുകയും അത് മൊത്തത്തിലുള്ള ഒരു വില വര്ദ്ധനവ് എല്ലാ മേഖലകളിലും ഉണ്ടാവുക വഴി നല്ല സാബത്തിക ഭദ്രത കൈവരും എന്നത് പച്ചയായ ഏഥാര്ത്ഥ്യമാണെങ്കിലും ഗള്ഫുകാരന്റെ മനസ്സില് വില വര്ദ്ധനവ് ഒരു തീക്കനലായി അവശേഷിക്കും...നാട്ടില് വില വര്ദ്ധിക്കുന്നതിനനുസരിച്ച് റിയാല് ശബളത്തിന് ഏതൊരു കുലുക്കമില്ലാത്തത് മാനസികമായി ഏത് പ്രവാസിയായും തളര്ത്തും. മകന്റേയൊ, ഭാര്യയുടേയൊ ആവശ്യങ്ങള്ക്ക് മന്നില് തലകുനിക്കാതെ കടം വാങ്ങിയെങ്കലും സന്തോഷിപ്പിക്കുന്പോള് മറക്കാതെ പോകുന്ന നമ്മുടെ നല്ല സാംസ്കാരത്തെ ഇല്ലാതാക്കുന്നതിന് പുറമെ ആവശ്യമായി വരുന്ന സന്തോഷത്തിന്റെ വാതില് എന്നെന്നേക്കുമായി കൊട്ടി അടക്കപ്പെടുന്നില്ലെ......

വാല്ക്കഷ്ണം: ക്ഷമിക്കണം.. ഫോണ്ടിന്റെ ലഭ്യതക്കുറവ് നിങ്ങളുടെ വായനയെ അലോസരപ്പെടുത്തുന്നുവെങ്കിലും അഭിപ്രായം എഴുതാന് മറക്കരുത്.

2 അഭിപ്രായങ്ങൾ:

  1. നമ്മുടെ സാസ്കാരിക് അമൂല്യങ്ങൾ ഒരോന്നായി പൊഴിഞ്ഞുപോയി കൊണ്ടിരിക്കുന്നു, മലയാളികൾ മലയാളി അവാൻ ഇഷ്ടപെടുനില്ല എന്നത് മറ്റൊരു സത്യം, ടിവിയും പരസ്യവും നമ്മെ ഒരു പ്രത്യേക രീതിയിലേക്ക് കൊണ്ട് പോയി കൊണ്ടിരിക്കുകയാണ്, നമ്മുടെ സാംസ്കാരിക് മൂല്യങ്ങൾ വെറും ചരിത്രമായു, കുറ്റക്രത്യങ്ങൾ കൂടി, സംസ്കാരം തല കുത്തി സമൂഹം മൂക്ക് കുത്താൻ പോകുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ...സംസ്കാരം തല കുത്തി സമൂഹം മൂക്ക് കുത്താൻ പോകുന്നു

      ഇല്ലാതാക്കൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments